BREAKING NEWS

രണ്ട് വീണമാരെ കൊണ്ട് പിണറായിക്ക് കഷ്ടകാലം…!! മന്ത്രി കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ ബിന്ദു രക്ഷപെട്ടേനെ..!! വീട്ടമ്മയെ കൊന്ന കേസിൽ പ്രതിയാക്കണം.., രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല, ആരോഗ്യ വകുപ്പ് മോർച്ചറിയിലാണെന്നും മുരളീധരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. വീണാ ജോർജ് കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ മരണപ്പെട്ട ബിന്ദു രക്ഷപ്പെട്ടേനെ. കെട്ടിടത്തിന് അടിയിൽ ആരുമില്ലെന്ന് പറഞ്ഞത് മന്ത്രിയാണ്. വീട്ടമ്മയെ കൊന്ന കേസിൽ പ്രതി ചേർക്കപ്പെടേണ്ട സ്ത്രീയാണ് ആരോഗ്യ മന്ത്രിയെന്നും കെ മുരളീധരൻ ആരോപിച്ചു. മന്ത്രി നാണവും മാനവും ഇല്ലാതെ വാചക കാസർത്ത് നടത്തുകയാണ്. രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ല. ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ അല്ല, മോർച്ചറയിൽ ആണ്. ആരോഗ്യ മന്ത്രി രാജി വച്ച് വാർത്ത വായിക്കാൻ പോകണമെന്നും മുരളീധരൻ ആവർത്തിച്ചു.

ഒരു ജീവന് 10 ലക്ഷമാണോ വില, 25 ലക്ഷം കൊടുക്കണം. സർവകലാശാലകളെ രക്ഷിക്കാനല്ല ഡിവൈഎഫ്ഐ സമരം നടത്തേണ്ടത്. വീണ ജോർജിനെ സംരക്ഷിക്കാൻ സമരം നടത്തട്ടെ. പരിയാരം മെഡിക്കൽ കോളജ് ഭരിക്കുന്നത് ജയരാജൻമാരാണ്. രണ്ടു കാലിൽ വരുന്നവർ മൂക്കിൽ പഞ്ഞി വെച്ച് തിരിച്ചു പോകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

രണ്ട് വീണകളെ കൊണ്ട് പിണറായിക്ക് കഷ്ടകാലമാണ്. ഒന്ന് മകളാണ്, അത് ഉപേക്ഷിക്കാൻ പറ്റില്ലെന്നും അദ്ദേഹം വിമർശിച്ചു. ശശി തരൂർ മോദി സ്തുതിയും പിണറായി സ്തുതിയും നടത്തുന്നുണ്ടെന്ന് പറഞ്ഞ മുരളീധരൻ, സ്വന്തം പാർട്ടിക്കാരെ മാത്രമാണ് അദ്ദേഹം സ്തുതിക്കാത്തതെന്നും കുറ്റപ്പെടുത്തി. ശശി തരൂർ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണം.

കോൺഗ്രസ് പ്രവർത്തകരുടെ വികാരം ശശി തരൂർ മനസ്സിലാക്കണം. മത്സ്യത്തൊഴിലാളികളുടെ വോട്ട് നേടിയാണ് ശശി തരൂർ തിരുവനന്തപുരത്ത് വിജയിച്ചത്. പാരമ്പര്യമായി കോൺഗ്രസിന്റെ മണ്ഡലമാണത്. തരൂരിന്റെ ഇതുവരെയുള്ള നിലപാടുകൾ തിരുത്തണം. തരൂർ മാത്രമല്ല കോൺഗ്രസുകാർ ആര് നിന്നാലും തിരുവനന്തപുരത്ത് ജയിക്കുമെന്നും മുരളീധരൻ പറ‌ഞ്ഞു.

 

സാറ ടെൻഡുൽക്കറും ഇന്ത്യൻ ക്യാപ്റ്റൻ ​ഗില്ലും ഡേറ്റിങിൽ..? യുവിയുടെ ചാരിറ്റി വിരുന്നിൽ ഗില്ലും സാറയും; വൈറലായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ, ഡേറ്റിങ് അഭ്യൂഹം വീണ്ടും ശക്തം

കീമിനെ പറ്റി ചോദിച്ചപ്പോൾ ‘കുരുപൊട്ടി’ മന്ത്രി ടീച്ചർ…!! എല്ലാം നിങ്ങളോട് വിശദീകരിക്കേണ്ട ബാധ്യതയില്ല; വല്യ കോടതി ആവേണ്ട… നിങ്ങൾ വലിയ സിഐഡികൾ ആണല്ലോ…? ക്ഷുഭിതയായി മന്ത്രി ആർ. ബിന്ദു

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026