BREAKING NEWS

‘‘സാറേ… എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും…’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്

· · 1 min read
Share: Copied!

തിരുവനന്തപുരം: ‘‘സാറേ… എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും…’’ ശ്രീകാര്യം അഭിരാം കൊലക്കേസിലെ രണ്ടാംപ്രതി ഉമർ ചോദ്യംചെയ്യലിനിടെ പോലീസിനോട് പറഞ്ഞതാണിത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ഉമർ പോലീസിനെ നേരിട്ടത് അത്രയും ആത്മവിശ്വാസത്തോടെയായിരുന്നു.

സ്വന്തം മൊബൈൽഫോൺ വീട്ടിൽത്തന്നെ വെച്ചാണ് ഉമർ കൊലപാതകം നടത്താൻ പുറപ്പെട്ടത്. അതിനുമുൻപ് ഐശ്വര്യയോട് തന്റെ ഫോണിലേക്ക് വിളിക്കാനും തിരിച്ചെത്തുന്നതുവരെ കോൾ കട്ട് ചെയ്യാതെ ഹോൾഡ് ചെയ്യാനും ആവശ്യപ്പെട്ടു. ഒന്നേകാൽ മണിക്കൂറിനുശേഷം ഉമർ തിരിച്ചെത്തുന്നതുവരെ ഐശ്വര്യ കോൾ തുടർന്നു.

തിരിച്ചെത്തിയശേഷം അതേ കോളിലൂടെതന്നെ അഭിരാമിനെ കൊലപ്പെടുത്തിയ വിധം ഉമർ ഐശ്വര്യയോട് വിശദമായി പറഞ്ഞു. പോലീസ് പിടികൂടിയാൽ കൊലപാതകം നടന്ന സമയത്ത് താൻ വീട്ടിലായിരുന്നുവെന്ന് ടവർ ലൊക്കേഷൻ വഴി തെളിയിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. മാത്രമല്ല, കൊലപാതകം നടന്ന സമയത്ത് ഐശ്വര്യയുമായി ഫോണിൽ സംസാരിക്കുകയായിരുന്നുവെന്ന് കോടതിയിൽ സ്ഥാപിക്കാനും ഇതിലൂടെ കഴിയുമെന്ന് ഉമർ കരുതി.

ഈ അതിബുദ്ധിയിലായിരുന്നു പോലീസിൽനിന്ന് ഊരിപ്പോരാമെന്ന ഉമറിന്റെ ആത്മവിശ്വാസം. എന്നാൽ, വ്യാഴാഴ്ച ഐശ്വര്യ അറസ്റ്റിലായതോടെ ഉമറിന്റെ ആസൂത്രണം പൊളിഞ്ഞു. ചോദ്യംചെയ്യലിൽ ഐശ്വര്യ ഇക്കാര്യം വെളിപ്പെടുത്തിയതോടെ കെട്ടിച്ചമച്ചെടുത്ത അലിബിയും തകർന്നു.

മുൻ പെൺസുഹൃത്തിന്റെ ഇപ്പോഴത്തെ അടുപ്പക്കാരനോടുള്ള പകയായിരുന്നു ഒന്നാംപ്രതിയായ പതിനേഴുകാരനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഇയാളെ തല്ലുക മാത്രമായിരുന്നു ഒന്നാംപ്രതിയുടെ ആദ്യ ഉദ്ദേശ്യമെന്നാണ് പോലീസ് കരുതുന്നത്. ഇതിനായി മോഷണക്കേസുകളിൽ കൂട്ടുപ്രതിയായ ഉമറിന്റെ സഹായം തേടി. എന്നാൽ, ഉമറിനോട് സഹായം അഭ്യർഥിച്ച നിമിഷംമുതൽ പദ്ധതി കൊലപാതകത്തിലേക്കു മാറിയെന്നാണ് പോലീസ് പറയുന്നത്.

അഭിരാമിനെ ആനന്ദയെ ഉപയോഗിച്ച് പാങ്ങപ്പാറയിലെത്തിക്കുകയായിരുന്നു ആദ്യ പദ്ധതി. ഇതിനായി ആനന്ദയ്ക്ക് രണ്ടുദിവസത്തെ സമയം നൽകി. ചാറ്റിലൂടെ അഭിരാമിന്റെ വിശ്വാസം നേടിയെടുത്തു. പിന്നീട് നിശ്ചയിച്ച ദിവസം ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്തത് പതിനേഴുകാരനും ഉമറുമായിരുന്നു. ആനന്ദയെന്ന വ്യാജേന അഭിരാമിന് പാങ്ങപ്പാറയിലെത്താൻ സന്ദേശമയച്ചു.

അഭിരാം എത്തിയപ്പോഴേക്കും ഉമറും സ്ഥലത്തെത്തിയിരുന്നു. സി.സി.ടി.വി. ക്യാമറകളുള്ള പ്രധാനവഴികൾ ഒഴിവാക്കി ചതുപ്പിനടുത്തുകൂടിയാണ് ഉമർ സ്ഥലത്തെത്തി നിലയുറപ്പിച്ചത്.

അവിടെയെത്തിയ അഭിരാമിനോട് തങ്ങൾ ലക്ഷ്യമിട്ടിരുന്ന പതിനേഴുകാരനെ വിളിച്ചുവരുത്താൻ ഇരുവരും ആവശ്യപ്പെട്ടു. അഭിരാം വിളിച്ചെങ്കിലും ആ കുട്ടി എത്തിയില്ല. അപകടം മണത്ത അഭിരാം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കെണിയിൽപ്പെട്ടിരുന്നു. കഴുത്തിൽ ബെൽറ്റും കൈകളും ഉപയോഗിച്ച് മുറുക്കിയാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.

BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026
BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026