BREAKING NEWS

എന്തിനാണ് ബേജാറ്..? കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ ബിലാൽ പഴയ ബിലാലാണ്..!! കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി സിപിഎം നേതാക്കൾക്കെതിരേ പരോക്ഷ വിമർശവുമായി പി.കെ ശശിയുടെ പ്രസംഗം

· · 1 min read
Share: Copied!

പാലക്കാട്: സിപിഎം നേതാവും കെടി‍ഡിസി ചെയർമാനുമായ പി.കെ.ശശി സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ പരോക്ഷ വിമർശനവുമായെത്തി. മണ്ണാർക്കാട്ടെ പൊതുസമൂഹവുമായി തനിക്കുള്ള ബന്ധം ഒരു ശക്തിക്കും തകർക്കാൻ കഴിയില്ലെന്ന് പി.കെ.ശശി പറഞ്ഞു. മണ്ണാർക്കാട് നഗരസഭയുടെ ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടന ചടങ്ങിലായിരുന്നു ശശിയുടെ പരാമർശം. ‘കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാൽ പഴയ ബിലാൽ തന്നെയെന്ന്’ പറ‍ഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. നിയമസഭ പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിലായിരുന്നു ശശിയുടെ ആവേശകരമായ പ്രസംഗം.

അച്ചടക്ക നടപടിയുടെ ഭാഗമായി പി.കെ.ശശിയെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിലേക്ക് പി.കെ.ശശിയെ വിളിച്ചതിൽ സിപിഎമ്മിൽ മുറുമുറുപ്പുണ്ടായിരുന്നു. പുറത്തേക്ക് പ്രകടിപ്പിച്ചില്ലെങ്കിലും പ്രാദേശിക നേതൃത്വം ചടങ്ങിൽനിന്നു വിട്ട് നിൽക്കുമെന്ന് ആദ്യം പ്രചാരണമുണ്ടായിരുന്നു. പിന്നീട് നിലപാട് മാറ്റി. മണ്ണാർക്കാട്ടെ പൊതുസമൂഹത്തോടു തനിക്കുള്ള ബന്ധം ആകാശം ഉള്ളിടത്തോളം കാലം ഒരു ശക്തിക്കും മുറിച്ചു കളയാ‍ൻ കഴിയില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നതെന്ന് ശശി പറഞ്ഞു.

‘‘താൻ‌ ചടങ്ങിൽ പങ്കെടുക്കുമെന്ന് കേൾക്കുമ്പോൾ എന്തിനാണ് ബേജാറ്. തന്നെ എന്തിനാണ് ഭയക്കുന്നത്. താൻ സാധാരണ മനുഷ്യനാണ്. എന്നും ജനങ്ങളുടെ കൂടെയുണ്ടാകും. ഇന്നലെകളിലെന്ന പോലെ മണ്ണാർക്കാടിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ ഇന്നും നാളെയും ഉണ്ടാകും. അതിനെ ആർക്കും തടയാനാവില്ല. കൊച്ചി പഴയകൊച്ചിയല്ല, പക്ഷേ ബിലാൽ പഴയ ബിലാലാണ്.’’ – പി.കെ.ശശി പറഞ്ഞു. തന്റെ ഷർട്ടിലെ കറ നോക്കുന്നയാൾ കഴുത്തറ്റം മാലിന്യക്കൂമ്പാരത്തിൽ നിന്നാണ് വിമർശനം നടത്തുന്നതെന്ന് പികെ ശശി പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ എംപി, എംഎൽഎ എന്നിവർക്കൊപ്പം വെള്ളിയാഴ്ച മുഖ്യാതിഥിയായാണ് പി.കെ. ശശി പങ്കെടുത്തത്. സിപിഎം കൗൺ‌സിലറും മണ്ണാർക്കാട് ലോക്കൽ സെക്രട്ടറിയുമായ കെ.മൻസൂർ ഉൾപ്പെടെയുള്ളവർ വേദിയിലുണ്ടായിരുന്നു.

അമ്മാതിരി വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട കേട്ടോ…, കോടതിയിൽ പോയി പറഞ്ഞാൽ മതി..!! മതസംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്ന് ശിവൻകുട്ടി; സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിക്കുന്ന സമസ്തയോട് ചർച്ചയ്ക്കില്ലെന്നും മന്ത്രി

ഇനി ഏത് വാതിലിൽ ചെന്ന് മുട്ടും..? ഉമ്മൻചാണ്ടിയുടെ ആഗ്രഹം നടക്കുമോ..? ഗവർണറെ കണ്ടു, അമിത് ഷായെ കാണാൻ ശ്രമിക്കുന്നു…, മോചനദ്രവ്യം നൽകാൻ തയ്യാറായി അബ്ദുൾ റഹീം ട്രസ്റ്റ്… തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ അവസാനവട്ട പ്രതീക്ഷയിൽ കുടുംബം

BREAKING NEWS
കോടതിയിലേക്കുള്ള യാത്രക്കിടെ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
അഞ്ചുതെങ്ങിലെ പ്രമുഖ ക്രമിനൽ- അസ്വാഭാവിക മരണക്കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകി, കഴിഞ്ഞവർഷം കുറ്റാന്വേഷണ മികവിനുള്ള മെഡൽ നേടി... പോലീസ് ഉദ്യോഗസ്ഥൻ ഭാര്യവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, മരിച്ചത് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്പെക്ടർ
26 Oct 2026