BREAKING NEWS

സാലിയുടെ പേര് വിളിച്ചതെ സഞ്ജുവിന്റെ സഹോദരനെന്ന് വേദിയിൽനിന്ന് ശബ്ദം!! തൊട്ടുപിന്നാലെ 75,000 രൂപയ്ക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്, ഇനി ചേട്ടന്റേയും അനിയന്റേയും കളികൾ ഒരുമിച്ച്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണേയും സഹോദരൻ സാലി സാംസണേയും സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്. കെസിഎൽ താരലേലത്തിൽ സാലി സാംസണെ അടിസ്ഥാന വിലയായ 75,000 രൂപയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് വാങ്ങിയത്. കഴിഞ്ഞ സീസണിലും കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ താരമായിരുന്നു സാലി സാംസൺ. അതേസമയം സഞ്ജു കെസിഎലിന്റെ ആദ്യ സീസണിൽ കളിച്ചിരുന്നില്ല. ഓൾ റൗണ്ടറായ സാലി പ്ലേയർ ഡ്രാഫ്റ്റിൽ സി കാറ്റഗറിയിലാണ് ഉൾപ്പെട്ടിരുന്നത്.

അതേസമയം സാലിയുടെ പേരു വിളിച്ചപ്പോൾ തന്നെ അവതാരകനായ ചാരു ശർ‌മയോട് സഞ്ജു സാംസണിന്റെ സഹോദരനാണെന്നു വേദിയിൽനിന്ന് പലരും വിളിച്ചുപറയുന്നുണ്ടായിരുന്നു. തൊട്ടുപിന്നാലെ മുൻ താരത്തിൽ താൽപര്യം അറിയിച്ച് കൊച്ചി തന്നെ വീണ്ടും രംഗത്തെത്തി. ഇതിനിടെതാരത്തിനു വേണ്ടി മറ്റു ടീമുകളൊന്നും മുന്നോട്ടുവരാതിരുന്നതോടെ അടിസ്ഥാന വിലയ്ക്കു സാലി സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സിലെത്തി.

ഓൾറൗണ്ടറായ താരം അണ്ടർ 16 വിഭാഗത്തിൽ സൗത്ത് സോണിനു വേണ്ടി കളിച്ചിട്ടുണ്ട്. കേരളത്തിന്റെ അണ്ടർ 23, 25 ടീമുകളിലും അംഗമായിരുന്നു. 34 വയസുകാരനായ സാലി ലിസ്റ്റ് എയിൽ ആറു മത്സരങ്ങളിൽ കളിക്കാനിറങ്ങിയിട്ടുണ്ട്.

അതേസമയം മൂന്നു ലക്ഷം രൂപഅടിസ്ഥാന വില വിലയിട്ട സഞ്ജുവിനെ 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സ്വന്തമാക്കിയത്. സഞ്ജുവിനെ വാങ്ങാൻ തുടക്കം മുതൽ കൊച്ചി ശ്രമം തുടങ്ങിയിരുന്നു. ഇതിനിടെ തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും താരത്തിനായി മത്സരിച്ചതോടെ വില അതിവേഗം കൂടി. ഒടുവിൽ 26.80 ലക്ഷമെന്ന റെക്കോർഡ് തുകയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു.

കെസിഎല്ലിലെ പൊന്നും താരം!! സഞ്ജുവിനായി തൃശൂർ ടൈറ്റൻസും ട്രിവാൻഡ്രം റോയൽസും നേർക്കുനേർ, കടത്തിവെട്ടി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, സഞ്ജുവിനെ സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്ക്

BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026
BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026