BREAKING NEWS

സിനിമയെ അറിയാം, തിരക്കഥയെഴുതാൻ പഠിക്കാം, പ്രമുഖ തിരക്കഥാകൃത്തുക്കൾ നയിക്കുന്ന ദ്വിദിന ശില്പശാല കൊച്ചിയിൽ

· · 1 min read
Share: Copied!

കൊച്ചി: സിനിമാ തിരക്കഥ രചിക്കാൻ പഠിക്കാനും തിരക്കഥയെക്കുറിച്ച് അറിയാനും ചലച്ചിത്രപ്രേമികൾക്ക് മികച്ച അവസരമൊരുങ്ങുന്നു. ‘പ്ലോട്ട് ടു സ്‌ക്രിപ്റ്റ് 3.0’ എന്ന ദ്വിദിന തിരക്കഥ രചനാ ശില്പശാല കൊച്ചിയിൽ ആരംഭിച്ചു. ശില്പശാല അജുസ് പ്ലേയ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പരിപാടി. ഹോട്ടൽ സിദ്രാ പ്രിസ്‌റ്റൈൻ, എസ്ആർഎം റോഡ്, കലൂർ, കൊച്ചിയിലാണ് ശില്പശാല നടക്കുന്നത്.

ശില്പശാലയിൽ മലയാളം സിനിമയിലെ എഴുത്ത് ശൈലി, കഥാപാത്ര നിർമ്മാണം, കഥാനിർമ്മിതിയുടെ ഘടന, സിനിമാറ്റിക് നറേഷൻ തുടങ്ങിയ വിഷയങ്ങളിലായിരിക്കും ക്ലാസുകൾ.

യാത്രാനിർദ്ദേശങ്ങൾ:
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നവർ എസ്.ആർ.എം റോഡിലൂടെ നടക്കുമ്പോൾ വലതുവശത്ത് ഹോട്ടൽ നോർത്ത് സെന്റർ കഴിഞ്ഞ് ഹോട്ടൽ സിദ്ര പ്രിസ്റ്റയിൻ കാണാം.

എറണാകുളം സൗത്ത് (ജംഗ്ഷൻ) സ്റ്റേഷനിൽ എത്തുന്നവർ ടൗൺഹാൾ മെട്രോ സ്റ്റേഷനിൽ ഇറങ്ങി എസ്.ആർ.എം റോഡിലൂടെ നടന്നാൽ ഹോട്ടലിലേക്ക് എത്താം.

മറ്റ് മാർഗങ്ങളിൽ എത്തുന്നവർക്ക് എസ്.ആർ.എം റോഡിലൂടെ നേരിട്ട് എത്താനാകും.

ഇടവേളകളും സമയക്രമവും:
രാവിലെ ചായ/കോഫി: 11.00 – 11.15

ഉച്ചഭക്ഷണം: 1.00 – 1.45
വൈകുന്നേരം ചായ/കോഫി: 3.30 – 3.45

പ്രധാന നിർദ്ദേശങ്ങൾ:

ക്ലാസുകൾ പൂർണമായും മലയാളത്തിലാണ്.
എഴുതാനുള്ള സ്റ്റേഷനറി (നോട്ട്പാട്, പേന, എ4 പേപ്പർ) സംഘാടകർ തന്നെ നൽകും.
ലഹരി ഉപയോഗം നിരോധിച്ചിരിക്കുന്നു.
ക്ലാസുകൾക്കിടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യേണ്ടതാണ്.
നേരത്തെയും, കൃത്യസമയത്തെയും പങ്കെടുക്കൽ നിർബന്ധമാണ്.
ഭക്ഷണത്തിലെ പ്രത്യേക ആവശ്യകതകൾ (വെജ്/നോൺവെജ്/അലർജി തുടങ്ങിയവ) മുൻകൂട്ടി ക്യാമ്പ് ഡയറക്ടറെ അറിയിക്കേണ്ടതാണ്.
ഒരു മിനിറ്റിന് തുല്യമായി സ്വയം പരിചയപ്പെടുത്തുന്നതിനായി തയ്യാറായിരിക്കണം.
ഫീസ് അടച്ച് രജിസ്റ്റർ ചെയ്തവർക്കേ പ്രവേശനം അനുവദിക്കൂ.
താമസ സൗകര്യം ഉണ്ടാകില്ല.
അംഗങ്ങൾക്കായി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കും. തുടർന്നുള്ള നിർദ്ദേശങ്ങൾ അതിലൂടെ നൽകും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
അജേഷ് ചന്ദ്രൻ (ക്യാമ്പ് ഡയറക്ടർ): 9656199177
ലൊക്കേഷൻ മാപ്പ്:https://maps.app.goo.gl/yYjiSmoMqKb4bG5DA?g_st=com.google.maps.preview.copy

BREAKING NEWS
ഡിം!!! സ്വർണവില താഴെവീണു; ഏഴുമാസത്തെ താഴ്ന്ന നിരക്കിൽ; പവന് ഒരു ലക്ഷം രൂപയിലെത്താൻ ഇനി 1,840 രൂപയുടെ കുറവ്
01 Nov 2026
BREAKING NEWS
വർഷങ്ങളായി ഭാര്യയെ സംശയം, യുവതിക്കേൽക്കേണ്ടിവന്നതു നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ, ഒടുവിൽ കൊലപ്പെടുത്തി, ഭർത്താവിന് ജീവപര്യന്തം തടവ്, മകനെതിരെ മൊഴികൊടുത്തത് ഉമ്മ, സഹോദരിയുടേയും മകളുടേയും മൊഴികളും നിർണായകമായി
01 Nov 2026
BREAKING NEWS
ആയുധങ്ങളൊന്നുമില്ലാതെ, കൊടിയെന്ന വിശേഷണം പോലും ചേരാത്ത കറുത്ത തുണിയുയർത്തി പ്രതിഷേധിച്ച കെ.എസ്.യു. പ്രവർത്തകരെയാണ് വധശ്രമത്തിന് കേസെടുത്ത് റിമാൻഡ് ചെയ്തത്, കെ.എസ്.യു. പ്രവർത്തകർക്ക് മന്ത്രിയുടെ അടുത്ത് എത്താൻപോലും കഴിഞ്ഞില്ല, മുൻമന്ത്രിയും ഗൺമാനും കാര്യങ്ങൾ പെരുപ്പിച്ചുകാണിച്ചു... വീണാ ജോർജിനെതിര...
01 Nov 2026
BREAKING NEWS
ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ നടത്തണമെന്ന് പറഞ്ഞ് ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി; ക്രൂര പീഢനത്തിനിരയാക്കി; പൂജാരിക്ക് 7 വർഷംകഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി
01 Nov 2026