BREAKING NEWS

അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണത്തിൽ കാൽ സെഞ്ചുറി തികച്ച് മോദി, ചരിത്രത്തിലാദ്യമായി പരമോന്നത ബഹുമതി ഒരു വിദേശ നേതാവിന് നൽകി ട്രിനിഡാഡ് ആൻഡ് ടൊബാഗോ

· · 1 min read
Share: Copied!

പോർട്ട് ഓഫ് സ്പെയിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും അന്താരാഷ്ട്ര ബഹുമതി. പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക്’ നൽകി ട്രിനിഡാഡ് ആൻഡ് ടൊബാഗോ മോദിയെ ആദരിച്ചു. ഇതോടെ മോദിക്ക് കിട്ടിയ അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 25 ആയി. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പരമോന്നത ബഹുമതിയായ ‘ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക്’ നൽകി ആദരിച്ച ആദ്യ വിദേശ നേതാവാണ് മോദി. 140 കോടി ഇന്ത്യാക്കാർക്ക് വേണ്ടി പുരസ്കാരം അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രസിഡൻറ് ക്രിസ്റ്റിൻ കാർല കം​ഗാലൂവുമായി മോദി കൂടികാഴ്ച നടത്തി. ട്രിനിഡാഡ് ആൻഡ് ടൊബാ​ഗോ പാർലമെൻറിനെയും ഇന്ത്യൻ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ 2025 ൽ ഇന്ത്യൻ കുടിയേറ്റക്കാരുടെ 180-ാം വാർഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദർശനം. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം ശക്തിപ്പെടുത്താൻ മോദിയുടെ സന്ദർശനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനമാണിത്.

കഴിഞ്ഞ ദിവസം ഘാനയുടെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഘാന’യും മോദിക്ക് ലഭിച്ചിരുന്നു. ഈ മഹത്തായ ബഹുമതിക്ക് പ്രധാനമന്ത്രി മോദി ഘാനയോട് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.

മോദിയുടെ വിദേശ സന്ദർശനത്തിൻറെ വിശദാംശങ്ങൾ

10 വർഷത്തിനിടയിലെ മോദിയുടെ ഏറ്റവും ദൈർഘ്യമേറിയ വിദേശ സന്ദർശനമാണ് നടക്കുന്നത്. 8 ദിവസത്തെ സന്ദർശനത്തിൽ പ്രധാനമന്ത്രി ആദ്യമെത്തിയത് ഘാനയിലാണ്. പിന്നാലെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെത്തിയ മോദി, അർജൻറീനയും സന്ദർശിച്ച ശേഷം ബ്രിക്സ് ഉച്ചകോടിക്കായി ബ്രസീലിലേക്ക് പോകും. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്നതാകണം ബ്രിക്സ് സംയുക്ത പ്രഖ്യാപനം എന്ന നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ഭീകരാക്രമണത്തിനെതിരെ കർശന നയം വേണം എന്ന നിലപാട് പ്രധാനമന്ത്രി ഉച്ചകോടിയിൽ അറിയിക്കും. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും. റഷ്യൻ പ്രസിഡൻറ് വ്ളാഡിമിർ പുടിനും ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ അടക്കമുള്ള നടപടികൾ ഉച്ചകോടിയിൽ ചർച്ചയാകും. ആഗോള രാഷ്ട്രീയ സാഹചര്യം, കാലാവസ്ഥാ ധനസഹായം, മാരക രോഗങ്ങൾക്കെതിരായ പോരാട്ടത്തിലെ സഹകരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ബ്രിക്സ് ഉച്ചകോടിയിൽ നടക്കും. ബ്രസീലിൽ നിന്ന് മടങ്ങുമ്പോൾ നമീബിയയിലും മോദി സന്ദർശനം നടത്തും. നമീബിയയിലേക്കുള്ള മോദിയുടെ ആദ്യ സന്ദർശനവുമാണിത്.

 

 

BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026
BREAKING NEWS
" പാഴ് വാഗ്ദാനങ്ങൾ നൽകാൻ ബിബിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല!! മധ്യപൂർവേഷ്യയിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കാമെന്ന എന്റെ പ്രതീക്ഷകൾ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോടെ തകർന്നു... ഗാസയിൽ ഓരോ തവണയും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ടു, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ ഭാവിയ...
16 Nov 2026
BREAKING NEWS
പ്രണയ ബന്ധം തകർന്നതിന്റെ പ്രതികാരം; മുൻ പങ്കാളിയുടെ വളർത്തുനായ്ക്കളെ ക്രൂരമായി കൊലപ്പെടുത്തി, ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ യുവതിയെ കാണിച്ചു, യുവാവ് അറസ്റ്റിൽ, നായ്ക്കളെ കൊലപ്പെടുത്തിയത് ഇഷ്ടിക ഉപയോഗിച്ച് ക്രൂരമായി മർദിച്ച്
16 Nov 2026
BREAKING NEWS
കസേരയിൽ ഇരിക്കുകയായിരുന്ന 18 കാരിയെ മുടിയിൽ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ച് പ്രതി ബലമായി ട്രയൽ റൂമിലേക്ക് വലിച്ചിഴച്ചു, ഇതിനിടെ പ്രാണരക്ഷാർത്ഥം കരയുന്ന യുവതിയു‌ടെ കഴുത്തറുത്തു...ഡൽഹിയിൽ വസ്ത്രശാലയിലെ ട്രയൽ റൂമിൽ 18കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അവസാന നിമിഷങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
16 Nov 2026