തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിന്റെ വിലയിരുത്തൽ.
മാത്രമല്ല രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലല്ല. വിദഗ്ധ സംഘത്തിന്റെകൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചു. അതേസമയം ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നു ഡോക്ടർമാർ പറയുന്നു.