BREAKING NEWS

കർഷകന്റെ മണ്ണും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിന്റെ കഥ പറയുന്ന ചിത്രം ‘ജഗള’ അടുത്ത മാസം തീയറ്ററുകളിലേക്ക്

· · 1 min read
Share: Copied!

കൊച്ചി: കർഷകന്റെ മണ്ണും മനസും വിയർപ്പും വിശപ്പും ഇഴചേർന്ന ഏറനാടൻ മണ്ണിലെ ഒരു ഗ്രാമത്തിലെ ചേക്കൂ എന്ന അനാഥനായ മുസ്ലിം യുവാവിന്റെ കഥയാണ് ജഗള എന്ന ചിത്രം. എട്ടാം വയസിൽ ഉമ്മ വസൂരി വന്ന് മരണപ്പെടുകയും ബാപ്പ കുഞ്ഞാൻ ഭ്രാന്തളകി നാടുവിട്ടു പോവുകയും ചെയ്തെങ്കിലും വിധി അവനെ കൈവിട്ടില്ല. ആ ഗ്രാമത്തിലെ ഓത്ത് പള്ളിയിലെ ഉസ്താദും പണ്ഡിതനും കൊണ്ടോട്ടി തങ്ങളുടെ ശിഷ്യനുമായ ചിയാം മുസ്ലിയാർ ചേക്കുവിനെ കൂടെ കൂട്ടുന്നു.

ഇതിനിടെ ബാല്യകാലസഖിയായ കുഞ്ഞാത്തൂന് ചേക്കുവനോടുള്ള പ്രണയം ശക്തമായിരുന്നു. കഥ ആരംഭിക്കുന്നത് 1921 ലെ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിലാണ്. ലഹള പുഴകടന്ന് ചേക്കുവിന്റെ ഗ്രാമത്തിലേക്ക് എത്തുന്നതോടെ വലിയ കലാപത്തിന് തുടക്കം കുറിക്കുന്നു. പിന്നീടുള്ള സംഭവവികാസങ്ങളാണ് കഥയുടെ ഇതിവൃത്തം.

ലവ്എഫ്എം എന്ന ചിത്രത്തിനു ശേഷം ശ്രീദേവ് കപ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഗള. കളരിക്കൽ ഫിലിംസിന്റെ ബാനറിൽ മനോജ് പണിക്കർ, സജിത് പണിക്കർ, ജിതേഷ് പണിക്കർ എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. മുരളീ റാം, ശ്രീദേവ് കപ്പൂർ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്.

നവാഗതനായ മുരളീറാമാണ് ചേക്കുവെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറീന മൈക്കിൾ കുഞ്ഞാത്തു എന്ന കഥാപാത്രമായി എത്തുന്നു. കൂടാതെ സന്തോഷ് കീഴാറ്റൂർ, സുനിൽ സുഗത, ബിറ്റൊഡേവിഡ്, ബാലചന്ദ്രൻ ചുള്ളിക്കാട്, അപ്പുണ്ണി ശശി, കണ്ണൻ പട്ടാമ്പി, മുഹമ്മദ് പേരാമ്പ്ര, വിജയൻ വി നായർ, വിനായക്, പാർത്ഥസാരഥി, വിജയൻ ചാത്തന്നൂർ, ലത്തീഫ് കുറ്റിപ്പുറം, വാരിജാക്ഷൻ തിരുവണ്ണൂർ, പട്ടാമ്പി ചന്ദ്രൻ,മുഹമ്മദ് ഇരവട്ടൂർ, വിടൽ മൊയ്തു, രമാദേവി കോഴിക്കോട്, അഞ്ചു അരവിന്ദ്,രാധ ലക്ഷ്മി, മീനാ രാഘവൻ,നിഷ അജീഷ് തുടങ്ങിയവരും അഭിനയിക്കുന്നു.

ഒ.എം കരുവാരക്കുണ്ട് എഴുതിയ ഗാനങ്ങൾക്ക് മിഥുനാണ് മലയാളം സംഗീതം പകർന്നിരിക്കുന്നത്. പാടിയിരിക്കുന്നത് സിത്താര കൃഷ്ണൻകുമാർ, അഭിജിത് കൊല്ലം. ചായഗ്രഹണം- സുമേഷ് സുരേന്ദ്രൻ. എഡിറ്റിംഗ്- മിൽജോ ജോണി. സൗണ്ട് ഡിസൈനർ- സിനോയ് ജോസഫ്. കലാസംവിധാനം- സുനിൽ ലാവണ്യ. കോസ്റ്റ്യൂമർ- കുമാർ എടപ്പാൾ. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ& സനീഫ് ഇടവ. പ്രൊഡക്ഷൻ മാനേജർ റമീസ് റഹീസ്. പ്രൊഡക്ഷൻ കൺട്രോളർ കിരൺ കാന്ത്. അസോസിയേറ്റ് ഡയറക്ടർ പൂജാ മഹേശ്വർ,പ്രെജി. അസിസ്റ്റന്റ് ഡയറക്ടർ വിഷ്ണുപ്രിയ, സുവിത്ത് എസ് നായർ,സുമിത്ര പീതാംബരൻ. ക്രിയേറ്റീവ് സപ്പോർട്ട് അരുൺ നന്ദകുമാർ. സ്റ്റിൽസ് ജോ ആലുങ്കൽ. ടൈറ്റിൽ ഡിസൈൻ സന്ദീപ്. ഡിസൈൻസ് മനു ഡാവിഞ്ചി, പിആർഒ- എംകെ ഷെജിൻ.

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026