BREAKING NEWS

ഹരിത ക‍ർമ സേനാംഗങ്ങളുടെ 3 ലക്ഷം രൂപ തട്ടി? ബിജെപി കൗൺസിലർക്കെതിരെ ആരോപണം; തിരുവനന്തപുരം കോർപറേഷൻ യോഗത്തിൽ ബഹളം

· · 1 min read
Share: Copied!

തിരുവനന്തപുരം : ഹരിത ക‍ർമ സേനാംഗങ്ങളുടെ പണം തട്ടിയെന്നും, ഹരിത കർമ സേനാംഗത്തെ ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണത്തിന് പിന്നാലെ തിരുവനന്തപുരം കോ‍ർപറേഷൻ യോഗത്തിൽ വൻ ബഹളം. ബിജെപി കൗൺസിലർ മഞ്ജുവിനെതിരെ സിപിഎം അംഗങ്ങളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. അംഗങ്ങൾ ഡയസിൽ കയറി മേയറോട് കലഹിച്ചു.

തിരുവനന്തപുരം നഗരസഭ പുന്നയ്ക്കാ മുകൾ വാർഡ് കൗൺസിലർ മഞ്ചു പി വി ഹരിത ക‍ർമ സേനാംഗത്തെ ഭീഷണിപ്പെടുത്തിയെന്ന് മേയർ ആര്യാ രാജേന്ദ്രന് പരാതി ലഭിച്ചിരുന്നു. കൗൺസിലറുടെ സുഹൃത്തും ഹരിത കർ‍മ സേന സെക്രട്ടറിയുമായ ജയലക്ഷ്മി, ഹരിത ക‍ർമ സേനാംഗങ്ങളുടെ മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപണം നിലവിലുണ്ട്. പണം തട്ടിയെടുത്തത് പുറത്ത് പറഞ്ഞാൽ നാടുകടത്തുമെന്നും കള്ളക്കേസിൽ കുടുക്കുമെന്നും കൗൺസിലർ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. ഹരിത കർമ്മ സേനാംഗങ്ങൾക്ക് വേതനം നൽകേണ്ട 3ലക്ഷം രൂപയാണ് തട്ടിയത്.

ആരോപണത്തിൽ ബിജെപി കൗൺസിലർ മഞ്ചുവിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ ഇടത് അംഗങ്ങളാണ് രംഗത്ത് വന്നത്. മറുവശത്ത് ബിജെപി അംഗങ്ങളും നിലയുറപ്പിച്ചതോടെയാണ് കൗൺസിൽ യോഗം കലഹത്തിലേക്ക് നീങ്ങിയത്. അംഗങ്ങളെ ശാന്തരാക്കാൻ മേയർ പാടുപെടുകയാണ്.

BREAKING NEWS
കാലിലെ പൊട്ടല്‍ കണ്ടെത്താനായില്ല, ചികിത്സയ്ക്കെത്തിയ യുവാവിന്റെ കാലില്‍ ബാൻഡേജ് ചുറ്റിവിട്ടു, കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജിനെതിരെ ആരോപണം
08 Nov 2026
BREAKING NEWS
തീയേറ്ററിലെത്തിയ 13കാരിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചു, 65കാരന്‍ പിടിയില്‍
08 Nov 2026
BREAKING NEWS
വീട്ടുകാർ എതിർത്തിട്ടും യുവാവുമായുള്ള പ്രണയത്തിൽ നിന്ന് സഹോദരി പിന്മാറിയില്ല, 21 കാരിക്ക് ശിക്ഷ വിധിച്ചത് ഇളയ സഹോദരങ്ങൾ!! യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്താൻ മൃതദേഹം കെട്ടിത്തൂക്കി... 18 ഉം 15 ഉം വയസുള്ള സഹോദരന്മാർ അറസ്റ്റിൽ, തുമ്പായത് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
08 Nov 2026
BREAKING NEWS
കുടുംബ വഴക്ക്, പോലീസ് സ്റ്റേഷന്റെ പുറത്ത് വച്ച് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്
08 Nov 2026