India

നടുറോഡിൽ കാർ തകരാറിലായി; പുറത്തിറങ്ങിനിന്ന യുവതിയെ ഇടിച്ച് തെറിപ്പിച്ച പിക്കപ്പ് നിർത്താതെ പോയി

· · 1 min read
Share: Copied!

ഹൈദരാബാദ്: വാഹനം തകരാറിലായതിനെ തുടർന്ന് പുറത്തിറങ്ങി നിന്ന യുവതിയെ പിന്നിലൂടെ എത്തിയ പിക്കപ്പ് ഇടിച്ച് തെറിപ്പിച്ചു. ഗുരുതര പരിക്കേറ്റ യുവതി പിന്നീട് മരണപ്പെട്ടു. അമിത വേഗത്തിലെത്തിയ പിക്കപ്പ് അപകട ശേഷം നിർത്താതെ ഓടിച്ച് പോവുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ കാണുമ്പോൾ കൊലപാതകമാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.

ഹൈദരാബാദിലാണ് സംഭവം. കൃതിക എന്ന യുവതിയാണ് മരിച്ചത്. ഭർത്താവ് അമിത് കരൻ, മകൻ മാധവ് എന്നിവർക്കും ഭർത്താവിന്റെ ഏതാനും ബന്ധുക്കൾക്കും ഒപ്പം ക്ഷേത്രത്തിൽ പോയി മടങ്ങി വരികയായിരുന്നു. ഇതിനിടെ കാർ തകരാറിലായി. നടുറോഡിലാണ് കാർ നിർത്തിയിട്ടത്. വാഹനം നിർത്തിയതോടെ കൃതിക പുറത്തിറങ്ങി. റോഡിന്റെ മദ്ധ്യത്തിൽ തന്നെ കാറിനടുത്ത് നിൽക്കുമ്പോൾ അമിത വേഗതയിൽ പിന്നിൽ നിന്നെത്തിയ ഒരു ബൊലേറോ പിക്കപ്പ് ട്രക്ക് യുവതിയെ ഇടിച്ചിടുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ യുവതി ഉയർന്നുപൊങ്ങി അകലേക്ക് തെറിച്ചുവീണു. സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമായി കാണാം. പിക്കപ്പ് ആദ്യം റോഡിന്റെ ഏറ്റവും വലതു വശത്തു കൂടി വരുന്നതും പിന്നീട് ഇടത്തേക്ക് പെട്ടെന്ന് മാറി കാറിൽ ഇടിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന യുവതിയെ മാത്രം ഇടിച്ചിടുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇടിച്ചിട്ട ശേഷം പിക്കപ്പ് നിർത്താതെ ഓടിച്ച് പോവുകയും ചെയ്തു. കാറിന് സമീപം നിൽക്കുന്നവരും പരിസരത്തുണ്ടായിരുന്ന നാട്ടുകാരും പെട്ടെന്ന് തന്നെ യുവതിയുടെ അടുത്തേക്ക് ഓടിയെത്തി. സംഭവം അപകടമാണോ അതോ കൊലപാതകമാണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറയുന്നു. പിക്കപ്പ് കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുന്നു.

View this post on Instagram

A post shared by Telangana News Point (@telangananewspoint)

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026
BREAKING NEWS
ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ കൂട്ട ബലാത്സംഗം, 16കാരിയുടെ പരാതിയില്‍ എബിവിപി നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍
14 Nov 2026
BREAKING NEWS
ഭീഷണിപ്പെടുത്തി പണം തട്ടൽ, അശ്ലീല പ്രവർത്തനങ്ങൾ, 22 ട്രാന്‍സ് ജെന്‍ഡര്‍മാര്‍ അറസ്റ്റില്‍
14 Nov 2026