BREAKING NEWS

ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, പിന്നാലെ കൂട്ട ബലാത്സംഗം, 16കാരിയുടെ പരാതിയില്‍ എബിവിപി നേതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ 16 വയസ്സുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്, ആറുമണിക്കൂറിനുള്ളിൽ തന്നെ എല്ലാ പ്രതികളെയും പിടികൂടി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. പ്രതികളിൽ ഒരാൾ കോളേജ് യൂണിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് സംഭവം രാഷ്ട്രീയ ശ്രദ്ധയും നേടിയിട്ടുണ്ട്. നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനി മുഖാനി മേഖലയിൽ നവംബർ 12-ന് രാത്രിയിലാണ് സംഭവം നടന്നത്.

പ്രതികൾ ഭീഷണിപ്പെടുത്തി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതായാണ് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നത്. ശാരീരിക അസ്വസ്ഥതകൾ വളരെ രൂക്ഷമായ സ്ഥിതിയിലാണ് പെൺകുട്ടി വീട്ടിലെത്തിയത്. വീട്ടുകാർ കാര്യമന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തുപറഞ്ഞത്. തുടർന്ന് ബന്ധുക്കൾ മുഖാനി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നാലെ, മുഖാനി സ്റ്റേഷൻ ഹൗസ് ഓഫീസർ സുശീൽ ജോഷിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസിൽ അന്വേഷണം ആരംഭിച്ചു. ആറ് മണിക്കൂറിനുള്ളിൽ നാല് പ്രതികളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ധീരജ് ബിഷ്ട്, നിതീഷ് പാൽ, അൻഷ് ഖത്രി, ഹിമാൻഷു ഗൗണി എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇവർ ഹൽദ്വാനിയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥികളാണെന്ന് പോലീസ് അറിയിച്ചു.

പോക്‌സോ നിയമത്തിലെയും കൂട്ടബലാത്സംഗത്തിനെതിരെയുള്ള വകുപ്പുകളുടെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. രാത്രി വൈകി പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് നൈനിറ്റാൾ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് മഞ്ജുനാഥ് ടി.സി. പറഞ്ഞു. നാലുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൾ പ്രദേശികമായി ‘ഐടിഐ ഗാങ്’ (ITI gang) എന്നറിയപ്പെടുന്ന സംഘവുമായി ബന്ധമുള്ളവരാണെന്നാണ് പോലീസ് വ്യക്തമാക്കുന്നു. പ്രതികളിൽ ഒരാൾക്ക് എ.ബി.വി.പിയുമായി ബന്ധമുണ്ടെന്ന ആരോപണം കോൺഗ്രസിന്റെ വിമർശനത്തിന് വഴിവെച്ചിട്ടുണ്ട്. എന്നാൽ കുറ്റകൃത്യത്തിൽ ഏതെങ്കിലും സംഘടനയ്ക്ക് പങ്കുള്ളതായി സൂചന ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നിയമപരമായ സംരക്ഷണത്തിന്റെ ഭാഗമായി, ഇരയായ പെൺകുട്ടിയുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

BREAKING NEWS
’തെളിവ് പാർലമെന്റിൽ കൊണ്ടുവന്ന് കാണിക്ക്’: മോദി ഫോൺ ചോർത്തുന്നുവെന്ന രാഹുൽ ​ഗാന്ധിയുടെ ആരോപണത്തിൽ ബിജെപിയുടെ പ്രതികരണം; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനെന്ന് ആവർത്തിച്ച് നേതാക്കൾ
14 Nov 2026
BREAKING NEWS
യുവാവിനെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമം, വിവാദത്തിലായി ബിജെപി എംഎല്‍എ, എഐ നിര്‍മ്മിതമെന്ന് ഭാര്യ
14 Nov 2026
BREAKING NEWS
കട്ടപ്പനയിൽ മലയിടിഞ്ഞുവീണ് കർഷകൻ മരിച്ചു; പ്രദേശത്ത് പാറയിടിച്ചിൽ തുടരുന്നു
14 Nov 2026
BREAKING NEWS
’ആരോപണമുള്ളവർ മുഖത്തുനോക്കി പറയട്ടെ; അല്ലാത്തവർ മറുപടിക്ക് യോഗ്യരല്ല; അപ്രിയ സത്യങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നു; തുറന്നുപറച്ചിൽ തുടരും’: രാജ്മോഹൻ ഉണ്ണിത്താൻ; 'കെപിസിസി പ്രസിഡന്റ് ആകാനുള്ള ആഗ്രഹം നേതൃത്വത്തെ അറിയിച്ചു'
14 Nov 2026