BREAKING NEWS

ഖൊറംഷഹർ-4 വല്യപുള്ളിയാട്ടോ… തൊടുത്തുവിട്ടാൽ പ്രതിരോധിക്കാനാവില്ല!! ലക്ഷ്യസ്ഥാനത്തെത്തിയാൽ ഏഴ് കി.മീ. ഉയരത്തിൽ വച്ച് പലഭാ​ഗങ്ങളായി ചിതറും, ഓരോ ഭാ​ഗത്തും കിലോക്കണക്കിനു ഭാരമുള്ള സ്ഫോടക വസ്തുക്കൾ

· · 1 min read
Share: Copied!

ടെഹ്റാൻ: ഇറാൻ ഇസ്രയേലിലേക്കും തൊടുത്ത ഖൊറംഷഹർ-4 മിസൈൽ ഒന്നൊന്നര ഐറ്റമാണെന്നു പുറത്തുവരുന്ന റിപ്പോർട്ട്. ഇതിന് 2,000 കിലോമീറ്റർ ദൂരപരിധിയും. 1,500 കിലോയോളം സ്‌ഫോടനസാമഗ്രികൾ വഹിക്കാനുള്ള ശേഷിയുണ്ട്. മാത്രമല്ല ഇത് ഇറാന്റെ കൈവശമുള്ള ഏറ്റവും വലിയ മിസൈലുകളിൽ ഒന്നാണ് താനും.

1980-കളിൽ ഇറാൻ- ഇറാഖ് യുദ്ധം നടന്നപ്പോൾ കനത്ത പോരാട്ടത്തിന് വേദിയായ ഖൊറംഷഹർ നഗരത്തോടുള്ള ആദരസൂചകമായാണ് മിസൈലിന് ഈ പേരിട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2017-ലാണ് ഈ മിസൈൽ ഇറാൻ അവതരിപ്പിച്ചത്. പിന്നീട് 2019-ൽ ഇത് പരിഷ്‌കരിച്ചതായും റിപ്പോർട്ടുകളുണ്ട്. വടക്കൻ കൊറിയയിൽനിന്ന് മുൻപ് ഇറാൻ വാങ്ങിയ HS10/BM 25 മിസൈലിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ നിർമാണം. മാത്രമല്ല വർഷങ്ങളായി ഇറാൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മിസൈലുകളിൽ പ്രധാനപ്പെട്ടതാണ് ഖൊറംഷഹർ-4

ഖൊറംഷഹർ-4 ന്റെ മറ്റൊരു പ്രത്യേകത ഇതു ലക്ഷ്യ സ്ഥാനത്തെത്തിക്കഴിഞ്ഞ ഏഴുകിലോമീറ്റർ ഉയരത്തിൽവച്ച് പല ഭാ​ഗങ്ങളായി ചിഹ്നിച്ചിതറും. അതായത് ഇറാനിൽനിന്ന് വിക്ഷേപിക്കപ്പെടുന്ന ഖൊറംഷഹർ-4 ഇസ്രയേലിന്റെ ആകാശത്തെത്തി, ഏതാണ്ട് ഏഴ് കിലോമീറ്റർ ഉയരത്തിൽവെച്ച് നിരവധി ഭാഗങ്ങളായി ചിതറും. ഇവ പിന്നീട് 16 കിലോമീറ്റർവരെ ചുറ്റളവിലേക്ക് പെട്ടെന്നു വ്യാപിക്കും. ഇവയിൽ ഓരോന്നിലും കിലോക്കണക്കിന് ഭാരമുള്ള സ്‌ഫോടകവസ്തുക്കൾ ഉണ്ടായിരിക്കും. അവ പലതായി ചിതറുന്നതിനാൽ ഇവയെ പ്രതിരോധിക്കുക പ്രയാസമാണ്. അയൺ ഡോം പ്രതിരോധത്തെ മറികടക്കാൻ ഇവയ്ക്ക് കഴിയുന്നതും ഇതുകൊണ്ടാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

 

സിറിയയിലെ ചാവേറാക്രമണം: ക്രൈസ്‌തവ ദേവാലയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 25 ആയി; 80 പേർക്ക് പരിക്കേറ്റു

എം സ്വരാജിനു വേണ്ടി യുഡിഎഫിന്റെ ക്രോസ് വോട്ട്!! ആരോപണവുമായി പിവി അൻവർ, പോസ്റ്റൽ വോട്ടിൽ ആരും നിരാശരാകരുത്, ജയം എനിക്കൊപ്പം…

 

 

 

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026