BREAKING NEWS

ചെക്കനു വെറുപ്പിക്കാൻ മാത്രമല്ല, എതിരാളിയെ ഒറ്റയടിക്ക് ദേ ഇങ്ങനെ കൂടാരം കയറ്റാനുമറിയാം- അഞ്ച് ബോളിൽ അഞ്ച് വിക്കറ്റെടുത്ത് ദിഗ്‌വേഷ് രതി, താരം ബോളെറിയാനെത്തുമ്പോൾ സ്കോർ 5 ന് 151, പിന്നെയെല്ലാം നിമിഷ നേരത്തിലുള്ളിൽ… വീഡിയോ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ എതിരാളികളേയും കാണികളേയും ഓരേപോലെ വെറുപ്പിച്ചതാരമേതാണെന്നു ചോദിച്ചാൽ കണ്ണുംപൂട്ടി പറയാം ദിഗ്‌വേഷ് രതി. തുടർച്ചയായി അച്ചടക്ക നടപടികൾക്കു വിധേയനായി വാർത്തകളിൽ ഇടംപിടിച്ച ദിഗ്‌വേഷ് രതി, ഓരോ അച്ചടക്ക നടപടി കഴിഞ്ഞെത്തുമ്പോഴും പതിവ് പരിപാടിയുടെ തുടർച്ചതന്നെ.

ഇതാ വീണ്ടും ദിഗ്‌വേഷ് രതി വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. വെറുപ്പിച്ചല്ലെന്നു മാത്രം. ഒരു ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും വിക്കറ്റെടുത്താണ് താരം വാർത്തകളിൽ നിറയുന്നത്. ഒരു പ്രാദേശിക ട്വന്റി20 ലീഗിലാണ് അഞ്ച് പന്തിൽ അഞ്ച് വിക്കറ്റെടുത്ത് ദിഗ്‌വേഷ് രതിയുടെ ഐതിഹാസിക പ്രകടനം. എതിർ ടീം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിൽ നിൽക്കെ ബോളിങ്ങിനെത്തിയാണ് ദിഗ്‌വേഷ് ശേഷിച്ച അഞ്ച് വിക്കറ്റുകളും സ്വന്തമാക്കുകയായിരുന്നു. കൂടാതെ മത്സരത്തിലാകെ താരം ഏഴു വിക്കറ്റ് താരം വീഴ്ത്തി.

അതേസമയം ദിഗ്‌വേഷ് രതിയുടെ ഐതിഹാസിക പ്രകടനത്തിന്റെ വീഡിയോ അദ്ദേഹത്തിന്റെ ഐപിഎൽ ടീമായ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ഉടമ സഞ്ജീവ് ഗോയങ്ക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ആദ്യ നാലു പന്തുകളിൽ ബാറ്റർമാരെ ക്ലീൻ ബൗൾഡാക്കിയ ദിഗ്‌വേഷ്, അവസാന ബാറ്ററെ എൽബിയിൽ കുരുക്കിയാണ് വിക്കറ്റ് വേട്ട പൂർത്തിയാക്കിയത്.

‘‘ഒരു പ്രാദേശിക ട്വന്റി20 മത്സരത്തിൽ ദിഗ്‌വേഷ് രതി അഞ്ച് പന്തിൽ അഞ്ച് വിക്കറ്റെടുക്കുന്ന ഈ ദൃശ്യം കണ്ട് സ്തബ്ധനായിപ്പോയി. ഐപിഎൽ 2025 സീസണിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ സൂപ്പർതാരമാക്കി ദിഗ്‌വേഷിനെ മാറ്റിയ കഴിവിന്റെ തെളിവാണ് ഈ ദൃശ്യങ്ങൾ’ – വീഡിയോ പങ്കുവച്ച് സഞ്ജീവ് ഗോയങ്ക കുറിച്ചു.

അതേസമയം ഡൽഹി സ്വദേശിയായ ദിഗ്‌വേഷിനെ കഴിഞ്ഞ താരലേലത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലെടുത്തതു 30 ലക്ഷം രൂപയ്ക്കാണ്. ഇതിൽ 10 ലക്ഷം രൂപയോളം പെരുമാറ്റദൂഷ്യത്തിനു പിഴയായി ഈ ഇരുപത്തിയഞ്ചുകാരൻ അടച്ചു. മാത്രമല്ല നോട്ട്ബുക്ക് വിവാദത്തിന്റെ പേരിൽ ഐപിഎലിന്റെ നോട്ട്ബുക്കിൽ ഇത്രയധികം ചുവപ്പുമഷി വീണ മറ്റൊരു താരവുമില്ലതാനും. ബാറ്റർമാരെ പുറത്താക്കുമ്പോൾ നടത്തുന്ന നോട്ട്ബുക്ക് ആഘോഷമാണ് (പുറത്താക്കിയ ബാറ്ററുടെ പേര് നോട്ട്ബുക്കിൽ എഴുതുന്ന പോലെ ആംഗ്യം കാണിക്കുക) ദിഗ്‌വേഷിനെ സ്ഥിരം പ്രശ്നക്കാരനാക്കിയത്.

ഇതിന് പിഴയും വിലക്കും കിട്ടിയെങ്കിലും ഈ സീസണിലെ 13 മത്സരങ്ങളിൽനിന്നു 14 വിക്കറ്റുകൾ നേടിയിട്ടുണ്ട് ലെഗ് സ്പിന്നറായ ദിഗ്‌വേഷ്. ഡൽഹി പ്രിമിയർ ലീഗിലെ (ഡിപിഎൽ) മികച്ച പ്രകടനമാണ് താരത്തിന് ഐപിഎലിലേക്കു വഴിതുറന്നത്. സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിന്റെ താരമായിരുന്ന ദിഗ്‌വേഷ് 10 കളികളിൽനിന്ന് 7.82 ആവറേജിൽ 14 വിക്കറ്റുകൾ നേടി. ഋഷഭ് പന്ത് അടക്കം ഒട്ടേറെ മുൻനിര ബാറ്റർമാർ താരത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ ആകെ കളിച്ചത് 2 മത്സരങ്ങളാണങ്കിലും 3 വിക്കറ്റുകൾ നേടി. മണിപ്പൂരിനെതിരെയുള്ള നിർണായക മത്സരത്തിൽ 11 റൺസ് മാത്രം വഴങ്ങി നേടിയ 2 വിക്കറ്റുകളാണ് ടീമിനു വേണ്ടി നേടിയത്.

പന്ത് കയ്യിലൊളിപ്പിച്ച പോലെ ആക്‌ഷനിൽ പന്തെറിയുന്ന ദിഗ്‌വേഷിനെ ഇക്കാര്യത്തിൽ വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്‌നുമായാണ് പലരും താരതമ്യപ്പെടുത്തുന്നത്. കളിക്കളത്തിലെ അച്ചടക്കത്തിൽ അൽപം പിന്നിലാണെങ്കിലും പന്തെറിയുന്നതിൽ നേരേ തിരിച്ചാണ്. വലംകൈ ബാറ്റർമാരെ ഗൂഗ്ലിയും കാരംബോളുമെറിഞ്ഞ് വട്ടംകറക്കിയും ഇടംകൈ ബാറ്റർമാരെ ഗൂഗ്ലിയിൽ കുരുക്കിയും മികവു പുറത്തെടുക്കുന്ന ദിഗ്‌വേഷ് മികച്ച ലൈനും ലെങ്തും കണ്ടെത്തുകയും ചെയ്യുന്നു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026