BREAKING NEWS

ഇസാഫ് ബാങ്ക് ജീവനക്കാരനിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്ത് കടന്നു കളഞ്ഞത് പന്തീരങ്കാവ് സ്വദേശി, ബാങ്ക് ജീവനക്കാരനെ വിളിച്ചുവരുത്തിയത് പണയം വച്ച സ്വർണം ടേക്ക് ഓവർ ചെയ്യാനെന്നു പറഞ്ഞ്

· · 1 min read
Share: Copied!

കോഴിക്കോട്: കോഴിക്കോട് ബാങ്ക് ജീവനക്കാരനിൽ നിന്നു 40 രൂപ തട്ടിയെടുത്ത സംഭവത്തിൽ പ്രതിക്കായി തിരച്ചിൽ ഊർജിതം. പന്തീരങ്കാവ് മാങ്കാവ് റോഡിൽ വച്ച് ഇസാഫ് ബാങ്കിലെ സ്റ്റാഫായ അരവിന്ദിൽ നിന്നാണ് 40 ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനായി അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. പ്രതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്.

ഒരു സ്വകാര്യധനകാര്യ സ്ഥാപനത്തിൽ പണയം വച്ച സ്വർണം ടേക്ക് ഓവർ ചെയ്യാനെന്ന് പറഞ്ഞാണ് ഇസാഫ് ബാങ്ക് ഉദ്യോഗസ്ഥനായ അരവിന്ദിനെ ഇവിടേക്കു വിളിച്ച് വരുത്തിയത്. ഇതിനായി 40 ലക്ഷം രൂപയടങ്ങുന്ന ബാഗുമായി പന്തീരാങ്കാവിലെത്തിയ അരവിന്ദനോട് സ്വർണം ടെയ്ക്ക് ഓവർ ചെയ്യണമെന്ന് പറഞ്ഞ് വിളിച്ച ആൾ അല്പം കൂടി മുൻപിലേക്ക് നടക്കാൻ പറയുകയായിരുന്നു. തുടർന്ന് മാങ്കാവ് റോഡിലേക്ക് സ്‌കൂട്ടറിൽ ഹെൽമറ്റും റെയിൻകോട്ടും ധരിച്ചെത്തിയ ഷിബിൻ ലാൽ 40 ലക്ഷം രൂപയടങ്ങിയ ബാഗ് അരവിന്ദിൽ നിന്നും തട്ടിയെടുക്കുകയായിരുന്നു.

സംഭവത്തിൽ പ്രതികരണവുമായി അരവിന്ദ് സ്വർണം ടെയ്ക്ക് ഓവർ ചെയ്യാനിരുന്ന ധനകാര്യ സ്ഥാപന ഉടമയെത്തി. വലിയ തുകയ്ക്കുള്ള സ്വർണ്ണപ്പണയം തങ്ങൾ സ്വീകരിക്കാറില്ലെന്ന് സ്വകാര്യ ബാങ്ക് ഉടമയായ ചന്ദ്രശേഖരൻ നായർ പറയുന്നത്. ഇന്നലെ രണ്ട് ബാങ്ക് ഉദ്യോഗസ്ഥർ ധനകാര്യ സ്ഥാപനത്തിലെത്തി ഇക്കാര്യം അന്വേഷിച്ചപ്പോൾ അവരോട് വസ്തുത വ്യക്തമാക്കിയിരുന്നതാണെന്നും ചന്ദ്രശേഖരൻ നായർ പറഞ്ഞു. ഇസാഫ് ബാങ്ക് നേരിട്ടെത്തി ഇക്കാര്യം അന്വേഷിച്ചിരുന്നുവെങ്കിൽ ഇത്തരത്തിൽ കബളിപ്പിക്കപ്പെടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം അരവിന്ദിൽ നിന്നും പണം തട്ടിയെടുത്ത പ്രതി ഷിബിൻലാൽ നാലു വർഷങ്ങൾക്കു മുമ്പ് തങ്ങളുടെ സ്ഥാപനത്തിൽ സ്വർണ്ണം പണയം വെച്ചിട്ടുണ്ടെന്നും നിലവിൽ ഇടപാടുകൾ ഇല്ലെന്നും ചന്ദ്രശേഖരൻ നായർ വ്യക്തമാക്കുന്നു.

തീവ്രവാദം, ഭീകരവാദമെന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ട്, എന്നാൽ സമസ്തയുടെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ല, സ്കൂൾ സമയമാറ്റം കുട്ടികളുടെ മത പഠനത്തെ ബാധിക്കും- ജിഫ്രി മുത്തുകോയ തങ്ങൾ

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026