BREAKING NEWS

തീവ്രവാദം, ഭീകരവാദമെന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ട്, എന്നാൽ സമസ്തയുടെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ല, സ്കൂൾ സമയമാറ്റം കുട്ടികളുടെ മത പഠനത്തെ ബാധിക്കും- ജിഫ്രി മുത്തുകോയ തങ്ങൾ

· · 1 min read
Share: Copied!

തിരുവനന്തപുരം: സമസ്ത ഒരു തുറന്ന പുസ്തകമാണെന്ന് പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകൾ ഉണ്ടെന്നും വർഗീയ കലാപമോ അനൈക്യമുണ്ടാക്കാനായുള്ള പ്രവർത്തനമോ സമസ്തയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഇതുവരെ ഒരു പെറ്റി കേസ് പോലും സമസ്തയുടെ പേരിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നാം ജീവിക്കുന്നത്. സ്‌കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ഇത് ബാധിക്കുമെന്നും ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വെൽഫെയർ പാർട്ടിയുടെയും പിഡിപിയുടെയും പിന്തുണയുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള തർക്കത്തിനിടയിലാണ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം. വെൽഫെയർ പാർട്ടി നിലമ്പൂരിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മതരാഷ്ട്രവാദം അടക്കം ഉയർത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെൽഫെയർ പാർട്ടി മതേതരവാദം ഉയർത്തിപ്പിടിക്കുന്ന യുഡിഎഫിനെ പിന്തുണയ്ക്കുന്നത് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇതിനിടെ ജമാഅത്തെ ഇസ്ലാമി വർഗീയ ശക്തികളോ മതരാഷ്ട്രവാദികളോ അല്ലെന്നായിരുന്നു വിവാദങ്ങളോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചത്. ഇതോടെ യുഡിഎഫിനെതിരെ നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് രംഗത്തെത്തിയിരുന്നു. ചേരേണ്ടവർ തന്നെയാണ് ചേരുക എന്നായിരുന്നു ഇതിനോട് എം സ്വരാജ് പ്രതികരിച്ചത്.

ട്രംപിനേയും മസ്കിനേയും കൊല്ലണം, ഗാസയിലെ ഞങ്ങളുടെ ജനങ്ങൾക്ക് സംഭവിച്ചതിലും സംഭവിക്കുന്നതിലും ഇനിയൊരു ഒത്തുതീർപ്പില്ല!! പ്രതികാര ആക്രമണങ്ങൾ നടത്തണം- വീഡിയോ സന്ദേശവുമായി അൽ ഖ്വായിദ നേതാവ്

BREAKING NEWS
‘സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടയ്ക്കണം; സ്നേഹം മാത്രമേ ഉള്ളൂ‘; കൊല്ലത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയ 26 കാരിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
02 Nov 2026
BREAKING NEWS
ക്ഷേത്രത്തിലെത്തുന്ന പെൺകുട്ടികളെ പ്രസാദം നൽകാമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു, അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി വിദേശികൾക്ക് വിറ്റു, പൂജാരിക്ക് ജീവപര്യന്തം തടവും പിഴയും
02 Nov 2026
BREAKING NEWS
പിഎസ്‌സി പാർട്ടി സർവീസ് കമ്മിഷൻ ആക്കി, യുവ സമൂഹത്തെ വഞ്ചിച്ചവരാണ് പിണറായിയുടെ ഭരണകൂടം, അതിനെ താങ്ങി നിർത്തുന്ന സമീപനം ആണ് വി ഡി സതീശൻ സർക്കാർ ചെയ്യുന്നത്, എസ്ഐആറില്‍ കോൺഗ്രസും കമ്മ്യൂണിസ്റ്റും ഇരട്ടത്താപ്പ് നയം സ്വീകരിക്കുന്നു, പദയാത്ര നടത്താന്‍ ബിജെപി
02 Nov 2026
BREAKING NEWS
സ്കൂളിലെ ഓട്ടമത്സരത്തിനിടെ നാലാം ക്ലാസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു, ഹൃദയാഘാതമെന്ന് ഡോക്ടര്‍മാര്‍
02 Nov 2026