BREAKING NEWS

സ്റ്റാര്‍ലിങ്കിൽ വേഗം കൂടും, പക്ഷെ പോക്കററ് കീറും, ഇന്‍സ്റ്റാലേഷന്‍ ഫീസ് 33,000 മുതല്‍ 39,000 രൂപ വരെ

· · 1 min read
Share: Copied!

ന്യൂഡല്‍ഹി: പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സ് ലഭിച്ചിരിക്കുകയാണ്. രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങാനൊരുങ്ങുകയാണ് സ്റ്റാര്‍ലിങ്ക്. നിലവിലുള്ള ടെറസ്ട്രിയല്‍ നെറ്റ്വര്‍ക്കുകളേക്കാള്‍ സ്റ്റാര്‍ലിങ്ക് നല്‍കാന്‍ പോകുന്ന സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തിന് വില വളരെ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് വാണിജ്യ പ്രവര്‍ത്തനം ആരംഭിക്കാന്‍ തയ്യാറെടുക്കുമ്പോള്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ ഇതിനകം സജീവമാണ്. ഈ വിപണികളിലെ അതിന്റെ വില സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍, റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികള്‍ നല്‍കുന്ന ബ്രോഡ്ബാന്‍ഡ് സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് സ്റ്റാര്‍ലിങ്ക് വഴിയുള്ള സേവനം താരതമ്യേന ചെലവേറിയതായിരിക്കുമെന്ന് സൂചിപ്പിക്കുന്നു.മെയ് മാസത്തില്‍, സ്റ്റാര്‍ലിങ്ക് രണ്ട് പ്രാഥമിക പ്ലാനുകളോടെയാണ് ബംഗ്ലാദേശില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റെസിഡന്‍ഷ്യല്‍ ലൈറ്റ് പ്ലാനിന്റെ വില പ്രതിമാസം ഇന്ത്യന്‍ രൂപ അനുസരിച്ച് 3000 മുതല്‍ 3150 രൂപ വരെയാണ്.

കൂടാതെ പരിധിയില്ലാത്ത ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇത് കുറഞ്ഞ ഉപയോഗമുള്ള ചെറിയ വീടുകള്‍ക്ക് അനുയോജ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് റെസിഡന്‍ഷ്യല്‍ പ്ലാനിന് പ്രതിമാസം ഏകദേശം 4,000 മുതല്‍ 4,500 വരെയാണ് വില വരിക. സാധാരണ ഗാര്‍ഹിക ഉപയോഗത്തിന് പരിധിയില്ലാത്ത ഡാറ്റയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമേ കണക്ഷന്‍ സ്ഥാപിക്കുന്നതിന് ഹാര്‍ഡ്വെയര്‍ ചെലവ് ഇനത്തില്‍ 33,000 മുതല്‍ 39,000 രൂപ വരെ ഒറ്റത്തവണയായി ബംഗ്ലാദേശിലെ ഉപഭോക്താക്കള്‍ നല്‍കേണ്ടതുണ്ട്.ഈ ചെലവുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ വയര്‍ഡ് ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കളെ അപേക്ഷിച്ച് ഇത് ഇപ്പോഴും ചെലവേറിയതായിരിക്കും.ഇന്ത്യയില്‍, മിക്ക ഇന്റര്‍നെറ്റ് സേവന ദാതാക്കളും ഏകദേശം 1,000 രൂപയാണ് ഒറ്റത്തവണ ഇന്‍സ്റ്റാലേഷന്‍ ഫീസ് ആയി ഈടാക്കുന്നത്. അതേസമയം പ്രതിമാസ ചാര്‍ജുകള്‍ 699 മുതല്‍ 999 രൂപ വരെയാണ്. ഇതിന് പുറമേ പരിധിയില്ലാത്ത അതിവേഗ ഇന്റര്‍നെറ്റും വാഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റാര്‍ലിങ്ക് 50 മുതല്‍ 200 Mbps വരെയുള്ള ബ്രോഡ്ബാന്‍ഡ് വേഗത വാഗ്ദാനം ചെയ്യുന്നു.

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026