റാഞ്ചി: ജാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിൽ 17 വയസ്സുള്ള ആദിവാസി പെൺകുട്ടിയെ 10 പുരുഷന്മാർ ചേർന്ന് ബലാത്സംഗത്തിന് ഇരയാക്കി. സുന്ദർ പഹാരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഇതുവരെ 8 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ദാരുണ സംഭവം.
വീട്ടിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ഒരാൾ പിടികൂടി വായിൽ തുണി കെട്ടി ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി എന്നാണ് പൊലീസിനു നൽകിയ മൊഴിയിൽ പെൺകുട്ടി പറയുന്നത്. തുടർന്ന് 10 പുരുഷന്മാർ ചേർന്ന് ബലാത്സംഗം ചെയ്തതായും പെൺകുട്ടി പറയുന്നു. ശനിയാഴ്ച പ്രാദേശിക പഞ്ചായത്ത് യോഗം ചേർന്ന് വിഷയം ഒതുക്കി തീർക്കാൻ ശ്രമിച്ചതായാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആരോപണം.
‘‘ഇരയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്ച 10 പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. 8 പേരെ അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ടു പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
Also Read- മുങ്ങിയ കപ്പലിൻ്റെ കമ്പനിക്കെതിരേ കേസെടുക്കേണ്ടെന്ന് മുഖ്യമന്ത്രി…; ഷിപ്പിങ് ഡയറക്ടറുമായി നടന്ന കൂടിക്കാഴ്ചയിൽ തീരുമാനം