BREAKING NEWS

ചിലർ അറിഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പരത്തുന്നു, ഹേമ കമ്മിറ്റി നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം വിളിക്കും- സജി ചെറിയാൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച് ചിലർ മനപൂർവം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രി പ്രത്യേകം താൽപര്യമെടുത്താണ് ഹേമാ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നടപടികൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പലരും റിപ്പോർട്ടിനെ കുറിച്ച് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. സിനിമാനയം വന്നതും നിയമനിർമാണം നടത്തുന്നതും അടുത്തമാസം കോൺക്ലേവ് തീരുമാനിച്ചതും അതിന്റെ ഭാഗമാണ്. ഇതൊന്നും അറിയാത്ത ആളുകളല്ല ചില കമന്റുകൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഹേമാ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനം വിവാദമായിരുന്നു. മൊഴി കൊടുത്തവർക്ക് കേസുമായി മുന്നോട്ട് പോവാൻ താത്പര്യമില്ലാത്ത സാഹചര്യത്തിലാണ് കേസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇതുവരെ 35 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 21 എണ്ണം നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള 14 എണ്ണം കൂടി അവസാനിപ്പിച്ച് കോടതികളിൽ റിപ്പോർട്ട് നൽകും.

കാക്കനാട് ജയിലിൽ ഗുണ്ടാ നേതാക്കൾക്ക് വിരുന്ന്, വിരുന്നിനു ക്ഷണിച്ചതു വിരമിച്ച വെൽഫയർ ഉദ്യോ​ഗസ്ഥൻ, പോലീസിൻ്റെ രഹസ്യാന്വേഷണ വിഭാ​ഗം അന്വേഷണം ആരംഭിച്ചു

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026