BREAKING NEWS

ബെംഗളൂരുവിലെ പബ്ബിൽ വച്ച് പരിചയപ്പെട്ടു സുഹൃത്തുക്കളായി, 23 കാരനെ തായ്ലാൻഡ് കാണിക്കാൻ കൊണ്ടുപോയി തിരിച്ചെത്തിയത് 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി, മലപ്പുറം സ്വദേശികളായ യുവതിയും യുവാവും അറസ്റ്റിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്തിൽ വന്ന മലയാളികളായ യുവതീയുവാക്കൾ പത്തുകോടിയിലേറെ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റം‌സ് പിടിയിലായി. മലപ്പുറം സ്വദേശികളായ ഷഹീദ്(23), ഷഹാന(21) എന്നിവരാണ് കഞ്ചാവുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ വിദ്യാർഥികളാണ് ഇരുവരും.

ഭക്ഷണപ്പൊതികളിൽ ഒളിപ്പിച്ചുവച്ച്‌ കടത്താൻ ശ്രമിച്ച 10.06 കിലോഗ്രാം കഞ്ചാവാണ് ഇരുവരിൽ നിന്നും പിടികൂടിയത്.ബാങ്കോക്കിൽനിന്ന്‌ സിങ്കപ്പൂർ വഴിയുള്ള സ്‌കൂട്ട് എയർലൈൻസിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ്‌ ഇരുവരും എത്തിയത്.

അതേസമയം ബെംഗളൂരുവിലെ പബ്ബിൽ വച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും അടുത്ത സുഹൃത്തുക്കളായതെന്നുമാണ് പ്രാഥമിക വിവരം. ഷഹാനയാണ് ഷഹീദിനെ തായ്‌ലാൻഡിൽ കൊണ്ടുപോയതെന്നും അന്വേഷണത്തിൽ വ്യക്തമായി. യുവതി നേരത്തേയും ഇതുപോലെ പോയതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ കഞ്ചാവ് കടത്തിയത് ഏതെങ്കിലും അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു.

സാധാരണ കഞ്ചാവിനേക്കാൾ പത്തിരട്ടി വീര്യംകൂടിയതാണ് ഹൈബ്രിഡ് കഞ്ചാവ്. അതുകൊണ്ടുതന്നെ അന്താരാഷ്ട്രവിപണിയിൽ ഇതിനു വിലയേറും. ഇരുവരെയും ഞായറാഴ്ച രാത്രിതന്നെ കോടതിയിൽ ഹാജരാക്കി.

മദ്യ ലഹരിയിൽ എംഎൽഎയ്ക്ക് നേരെ പാഞ്ഞടുത്ത് കാർ, കൂടെയുണ്ടായിരുന്നയാൾ മോൻസ് ജോസഫ് എംഎൽഎയെ റോഡിൽ നിന്നു വലിച്ചുമാറ്റിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, യുവാവിനെതിരെ പരാതിയില്ലെന്ന് എംഎൽഎ

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026