BREAKING NEWS

മദ്യ ലഹരിയിൽ എംഎൽഎയ്ക്ക് നേരെ പാഞ്ഞടുത്ത് കാർ, കൂടെയുണ്ടായിരുന്നയാൾ മോൻസ് ജോസഫ് എംഎൽഎയെ റോഡിൽ നിന്നു വലിച്ചുമാറ്റിയതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, യുവാവിനെതിരെ പരാതിയില്ലെന്ന് എംഎൽഎ

· · 1 min read
Share: Copied!

കടുത്തുരുത്തി: മദ്യലഹരിയിൽ കാറോടിച്ച് നടുറോട്ടിൽ യുവാവിന്റെ പരാക്രമം. മോൻസ് ജോസഫ് എംഎൽഎ അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മോൻസ് ജോസഫ് എംഎൽഎയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. ഉടനെ എംഎൽഎയ്ക്കു സമീപത്തുനിന്ന നാട്ടുകാരിൽ ചിലർ എംഎൽഎയെ പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി.

അതേ സമയം നിർത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുനിന്നു. ഇവിടെ നിന്നും പിന്നോട്ടെടുത്ത കാർ നാട്ടുകാരായ രണ്ടുപേരുടെ ദേഹത്തും തട്ടി. നാട്ടുകാർ കാർ തടഞ്ഞ് ഡോർ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യലഹരിയിലാണെന്നു മനസിലായി. അതേസമയം നാട്ടുകാരിൽ പലർക്കും പരിചയമുള്ള ആളായിരുന്നു മദ്യ ലഹരിയിലായിരുന്ന യുവാവ്. സംഭവത്തിൽ പരാതിയില്ലെന്ന് എംഎൽഎ പറഞ്ഞു. വെള്ളൂർ പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു. അറുനൂറ്റിമംഗലത്തായിരുന്നു സംഭവം

വിപിൻ കുമാർ കള്ളന് കഞ്ഞി വെച്ചവൻ, അയാൾ ചെയ്യുന്നത് മതവും വെറുപ്പും വച്ചുള്ള മൂന്നാംകിട പിആർ, നടിമാരുടെ പേരിൽ ഗോസിപ്പ് ഉണ്ടാക്കുന്നതും ഇയാൾ തന്നെ, ഉണ്ണി മുകുന്ദനെ പിൻതുണച്ച് ബിഗ് ബോസ് താരം സായി കൃഷ്ണ

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026