BREAKING NEWS

ദുരന്തം വിതച്ച് തോരാ മഴ, കാസർ​കോട് മുന്നൂറോളംപേരെ മാറ്റിപ്പാർപ്പിച്ചു, തിരുവനന്തപുരത്ത് ബോട്ട് മറിഞ്ഞ് രണ്ടുപേരെ കാണാതായി, ഇടുക്കിയിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, കേരളത്തിൽ ട്രെയിൻ ​ഗതാ​ഗതം താറുമാറായി

· · 1 min read
Share: Copied!

തിരുവനന്തപുരം: ബംഗാൾ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദം അതിതീവ്രമായതോടെ കേരളത്തിൽ ഉടനീളം കനത്ത മഴയും നാശനഷ്ടങ്ങളും. കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്ത് കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. മഞ്ചേശ്വരം, കുഞ്ചത്തൂർ, ഉപ്പള ഗേറ്റ്, ബന്ദിയൂർ, മറ്റമ്പാടി, പാവൂർ എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. വിവിധ പ്രദേശങ്ങളിലായി മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ രാത്രി ഒരു മണി മുതലാണ് മഴ കനത്തത്. കേരളത്തിൽ ട്രെയിൻ ​ഗതാ​ഗതം താറുമാറായി, വന്ദേഭാരത് വൈകിയോടുന്നു. പലയിടത്തും ട്രാക്കിൽ വെളളം കയറി, ട്രാക്കിനു മുകളിലേക്ക് മരങ്ങൾ കടപുഴകിവീണു.

വിവിധ സ്ഥലങ്ങളിലെ ദുരന്തങ്ങൾ ഒറ്റനോട്ടത്തിൽ

മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപം മരം വീണതോടെ കേരളത്തിലെ ട്രെയിൻ ഗതാഗതം താറുമാറായി. ഇതുവഴിയുള്ള ട്രെയിനുകൾ മൂന്നുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. രാവിലെ 5.45ന് എത്തേണ്ട മംഗളൂരു- തിരുവനന്തപുരം പരശുറാം 8.25നാണ് കാസർകോടുനിന്നു പുറപ്പെട്ടത്. 7.30ന് കാസർകോട്‌നിന്നു പോകേണ്ട വന്ദേഭാരത് ഇതുവരെ മംഗളൂരുവിൽനിന്ന് എത്തിയില്ല. ചെറുവത്തൂർ – മംഗളൂരു പാസഞ്ചർ ട്രെയിൻ ഉള്ളാൾ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. രാവിലെ 7നു കാസർകോട് എത്തിയ ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിൻ ഇതുവരെ യാത്ര പുനരാരംഭിച്ചിട്ടില്ല. ട്രെയിൻ കാസർകോട് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.

അതുപോലെ തെക്കുനിന്നുള്ള ട്രെയിൻ സർവീസുകളും മണിക്കൂറുകളോളം വൈകുന്നുണ്ട്. രാവിലെ 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് 2.45 മണിക്കൂർ വൈകി രാവിലെ 8.45നാണ് പുറപ്പെട്ടത്.

കൂടാതെ നന്ദാരപ്പദവ്- ചേവാർ മലയോര ഹൈവേയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. പുതുതായി തുറന്ന ഹൈവേയിലാണ് മണ്ണിടിച്ചിലുണ്ടായത്. വാഹനങ്ങൾ മിയാപദവ് –പൈവളികെ –ഉപ്പള റൂട്ടിൽ പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി മേൽപ്പാലം ഉൾപ്പെടെ മുങ്ങി. മടിക്കൈ മണക്കടവ് പാലം മുങ്ങി. മഞ്ചേശ്വരം താലൂക്കിലെ ഗേരുകെട്ട റേഷൻ കടയിൽ വെള്ളം കയറി 50 ചാക്ക് അരി, ഗോതമ്പ് തുടങ്ങിയവ നശിച്ചു. ഉപ്പളയിൽ കാർ വെള്ളത്തിൽ മുങ്ങി. കഴിഞ്ഞ മണിക്കൂറുകളിൽ അതിശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. ഉൾപ്രദേശങ്ങളിൽ വെള്ളം കയറിയും മരം വീണും ഗതാഗതം താറുമാറായി. നിരവധി വൈദ്യുതി പോസ്റ്റുകളും തകർന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

തിരുവനന്തപുരം വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു ബോട്ട് തിരയിൽപ്പെട്ടു മറിഞ്ഞ് രണ്ടു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. 5 പേരാണ് ബോട്ടിലുണ്ടായിരുന്നത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. രക്ഷാദൗത്യത്തിന് പോയ ഫിഷറീസ് വകുപ്പ് മറൈൻ ആംബുലൻസ് സാങ്കേതിക തകരാറിനാൽ ഉൾക്കടലിൽ അകപ്പെട്ട നിലയിലാണ്. ഇതു കെട്ടിവലിച്ച് എത്തിക്കാൻ ശ്രമം തുടരുന്നു.

കോട്ടയത്ത് പലയിടത്തും ഇന്നലെ രാത്രി ശക്തമായ മഴ പെയ്തു. രാവിലെയും മഴ തുടരുകയാണ്. മണിമല, മീനച്ചിൽ, മൂവാറ്റുപുഴ നദികളിൽ ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. 10 ദുരിതാശ്വാസക്യാമ്പുകളാണ് ഇടുക്കിയിൽ പ്രവർത്തിക്കുന്നത്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കണ്ണൂരിൽ ഇടവിട്ട് മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കൊച്ചി നഗരത്തിലും ആലുവ അടക്കമുള്ള പ്രദേശങ്ങളിലും മഴ തുടരുകയാണ്.

കുമ്പളം കായലിൽ നോർത്ത് ഓളി ഊന്നിപ്പാടിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. പറവൂർ കെടാമംഗലം മുളവുണ്ണിരാമ്പറമ്പിൽ രാധാകൃഷ്ണനെയാണ്(62) കാണാതായത്. കൂടെ ഉണ്ടായിരുന്ന കെടാമംഗലം വടക്കുപുറം സുരേഷ് (58) രക്ഷപ്പെട്ടു. മീൻ പിടിക്കാൻ കുമ്പളം കായലിൽ എത്തിയതായിരുന്നു. ഇന്നലെ വൈകിട്ട് ആറോടെ പെട്ടെന്നുണ്ടായ കാറ്റിൽ വള്ളം മറിയുകയായിരുന്നു.

കുമളിയിൽ തമിഴ്നാട് ചെക്പോസ്റ്റിനു സമീപം ലോറിയുടെ മുകളിലേക്ക് മരം വീണ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് ബോവിക്കാനത്ത് തുണിയലക്കാൻ പോയ വീട്ടമ്മ വീടിനു മുന്നിലെ തോട്ടിൽ ഒഴുക്കിൽപെട്ട് മരിച്ചു. ആലപ്പുഴയിൽ കാൽ വഴുതി കനാലിൽ വീണ ഹൗസ് ബോട്ട് ജീവനക്കാരൻ മരിച്ചു. പുന്നപ്രയിൽ മീൻ പിടിക്കാൻ പോയ അറുപത്തഞ്ചുകാരനെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിഴിഞ്ഞത്തു തെങ്ങു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കണ്ണൂർ പാട്യം മുതിയങ്ങയിൽ തോട്ടിൽ വീണ് വീട്ടമ്മയെ കാണാതായി. കൊച്ചിയിൽ കുമ്പളം കായലിൽ വള്ളം മറിഞ്ഞ് കെടാമംഗലം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായി. വീരൻപുഴയിൽ വഞ്ചി മറിഞ്ഞ് കൊച്ചിയിൽ ചെറായി സ്വദേശിയെ കാണാതായി.

നിനക്കുതന്ന വാക്ക് പാലിക്കാൻ ഇനി ഒരു മത്സര ദൂരം മാത്രം, വൈറലായി അനുഷ്കാ ശർമ, കോലി സംഭാഷണം-വീഡിയോ

BREAKING NEWS
കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
03 Nov 2026
BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026
BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026