BREAKING NEWS

നിനക്കുതന്ന വാക്ക് പാലിക്കാൻ ഇനി ഒരു മത്സര ദൂരം മാത്രം, വൈറലായി അനുഷ്കാ ശർമ, കോലി സംഭാഷണം-വീഡിയോ

· · 1 min read
Share: Copied!

അങ്ങനെ ഐപിഎൽ 18 ആം സീസണിലെ ആദ്യ ഫൈനലിസ്റ്റുകളായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു രാജകീയമായിത്തന്നെ രം​ഗപ്രവേശം ചെയ്തു. ഇതു മൂന്നാം തവണയാണ് ആർസിബി ഐപിഎൽ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ഇത്തവണ ആർസിബി കപ്പടിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഇതിനിടെ മത്സരം വിജയിച്ചതിനു ശേഷം ഗാലറിയിൽ ഇരുന്ന ഭാര്യ അനുഷ്കയോട് ഒറ്റ മത്സരം കൂടെ എന്ന് ആംഗ്യം കാണിക്കുന്ന വിരാട് കോഹ്‌ലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. നിനക്കുതന്ന വാക്കു പാലിക്കാൻ ഒരൊറ്റ മത്സരത്തിന്റെ ദൂരം മാത്രമെന്ന് കാണിക്കുമ്പോൾ അനുഷ്ക ചിരിച്ചുകൊണ്ട് കൈയ്യടിക്കുന്നതും വീഡിയോയിൽ കാണം.

അതേസമയം 18 വർഷമായി ഒരു ഐപിഎൽ കിരീടം പോലുമില്ലാത്ത കോഹ്‌ലിക്ക് കപ്പ് ജേതാവാകാനുള്ള സുവർണാവസരമാണ് ലഭിച്ചിരിക്കുന്നത്. 2008 ലെ പ്രഥമ ലീഗ് പതിപ്പ് മുതൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബെംഗളൂരുവിൽ ഉണ്ട്. 2009, 2011, 2016 വർഷങ്ങളിൽ ബെംഗളൂരു ഫൈനലിൽ എത്തിയെങ്കിലും മൂന്ന് തവണയും തോൽവിയായിരുന്നു ഫലം.

കഴിഞ്ഞ മത്സരത്തിൽ ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്‌സിന് കൂട്ട തകർച്ച നേരിട്ടതോടെ ആർസിബി വിജയം ഉറപ്പിച്ചിരുന്നു. 14 ഓവറുകൾ പൂർത്തിയാകുന്നതിന് മുൻപേ 114 റൺസിന്‌ ഓൾ ഔട്ട് ആയിരുന്നു. അതേസമയം മികച്ച പ്രകടനമാണ് തുടക്കം മുതൽ ബെംഗളൂരു ബോളർമാർ കാഴ്ച വെച്ചത്. മൂന്നു വിക്കറ്റുകളുമായി ജോഷ് ഹേസൽവുഡും സുയാഷ്‌ ശർമ്മയും കളം നിറഞ്ഞപ്പോൾ ബാക്കി വന്ന വിക്കറ്റുകൾ വീഴ്ത്താൻ ഭുവനേശ്വർ കുമാറിനും യാഷ് ദയാലിനും റൊമാരിയോ ഷെപ്പേർഡിനും സാധിച്ചു. യാഷ് ദയാൽ 2 വിക്കറ്റുകളും ഭുവനേശ്വറും റൊമാരിയോയും ചേർന്ന് ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

 

BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026
BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026