BREAKING NEWS

കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: പാങ്ങപ്പാറയിൽ കാണാതായ പ്ലസ്ടു വിദ്യാർഥി അഭിറാം എം.ഡി. (17) കൊല്ലപ്പെട്ട സംഭവത്തിൽ ഒരു പെൺകുട്ടിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാമിന്റെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം പാങ്ങപ്പാറയിലെ ഒഴിഞ്ഞ പറമ്പിൽ വാഴത്തോട്ടത്തിൽ ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച വൈകുന്നേരം സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഭിറാം ശ്രീകാര്യത്തെ വീട്ടിൽനിന്ന് ഇറങ്ങിയത്. വൈകുന്നേരം ഫോണിൽ ബന്ധപ്പെട്ടപ്പോൾ അധികം വൈകാതെ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാൽ രാത്രി വൈകിയും വീട്ടിലെത്തിയില്ല. പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

തിരോധാനത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് അഭിറാമിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇതിനിടെയാണ് ഒരു പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് അഭിറാമിന് സന്ദേശം ലഭിച്ചതായി പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ ഉപയോഗിച്ച് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയതാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

പാങ്ങപ്പാറയിലെത്തിയ അഭിറാമിനെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയശേഷം ചാക്കിലാക്കി വാഴത്തോട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി.

കസ്റ്റഡിയിലുള്ള 17കാരനും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും അഭിറാമിനും പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കാൻ താൽപര്യമുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ മറ്റൊരാൾക്കും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കൊലപാതകം നടത്താനും മൃതദേഹം ചാക്കിലാക്കി ഉപേക്ഷിക്കാനും 17കാരന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. നിലവിൽ ഒരു 17കാരനും പെൺകുട്ടിയും മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. പ്രതിയായ 17കാരൻ നേരത്തേ മോഷണമുൾപ്പെടെയുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും വിവരമുണ്ട്. ഇക്കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

അഭിറാമിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ പാങ്ങപ്പാറയിലും പരിസരത്തും തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ മതിലിനപ്പുറത്തുള്ള വാഴത്തോട്ടത്തിൽ പരിശോധന നടത്തിയിരുന്നില്ലെന്നാണ് വിവരം. പിന്നീട് പൊലീസിന്റെ അന്വേഷണത്തിലാണ് അവിടെനിന്ന് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയെ കണ്ടെത്തുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് അഭിറാമിന്റെ മാതാപിതാക്കൾ ആരോപിച്ചു. രാവിലെ മുതൽ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന മാതാപിതാക്കൾക്ക് വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചത്. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കസ്റ്റഡിയിലുള്ളവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.

BREAKING NEWS
അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ... ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി... പ്രണയപ്പകയ്ക്...
03 Nov 2026
BREAKING NEWS
ഭർത്താവും ഭാര്യയും കൂടി മദ്യപിച്ചെത്തി അയൽവാസിയുമായി വഴക്ക്, വയോധികയുടെ മുടിയിൽ കുത്തിപ്പിടിച്ചു, രക്ഷപ്പെടാനായി വയോധിക ഇവരുടെ കഴുത്തുപിടിച്ച് ഞെരിച്ചു, ആദിവാസി ഉന്നതിയിൽ സ്ത്രീ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
03 Nov 2026
BREAKING NEWS
48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
03 Nov 2026
BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
03 Nov 2026