BREAKING NEWS

സ്ഥാനാർഥിയെ പ്രഖ്യാപിക്കരുത്, ഒരു പകൽകൂടി കാത്തിരിക്കണം- കോൺ​ഗ്രസ്, നിലമ്പൂരിൽ സ്ഥാനാർഥി പ്രഖ്യാപനം നീട്ടി പിവി അൻവർ

· · 1 min read
Share: Copied!

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ സ്ഥാനാർഥി പ്രഖ്യാപനം നീട്ടി പിവി അൻവർ. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുമെന്ന് നേരത്തെ പിവി അൻവറും നേതാക്കളും പറഞ്ഞിരുന്നു. എന്നാൽ, യുഡിഎഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കുമെന്നും മാന്യമായ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും പിവി അൻവർ വ്യക്തമാക്കി. പ്രഖ്യാപനം നടത്താൻ ഇന്ന് രാവിലെ ഒമ്പതിന് വിളിച്ച വാർത്താസമ്മേളനത്തിലാണ് തീരുമാനം തൽക്കാലത്തേക്ക് നീട്ടിയതായി പിവി അൻവർ അറിയിച്ചത്.

തന്നെ യുഡിഎഫിലെ ഉന്നത നേതാക്കൾ വിളിച്ച് ഒരു പകൽ കൂടി വെയിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. സമൂഹത്തിലെ പ്രധാനപ്പെട്ട സാമുദായിക നേതാക്കളും യുഡിഎഫിൻറെ ഉത്തരവാദിത്വപ്പെട്ട നേതാക്കളും ചില സാമൂഹിക നേതാക്കളുമാണ് വിളിച്ചത്. അവരെല്ലാം ഒരു പകൽ കൂടി നിങ്ങൾ കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടത്. പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീം ലീഗ് നേതാക്കളും കോൺഗ്രസിൻറെ ഉത്തരവാദിത്വപ്പെട്ട നേതാക്കളും ഇപ്പോൾ പ്രഖ്യാപനം നടത്തരുതെന്ന് പറഞ്ഞിരുന്നു.

അതിനാൽ എന്തിനാണോ ഇപ്പോ വാർത്താസമ്മേളനം വിളിച്ചത് അക്കാര്യം ഇപ്പോൾ ചർച്ച ചെയ്യുന്നില്ലെന്നും പിവി അൻവർ പറഞ്ഞു. ഇത്രയധികം ആളുകൾ കാത്തിരിക്കണമെന്ന് പറയുമ്പോൾ അത് മുഖവിലക്കെടുക്കാതിരിക്കാൻ കഴിയില്ല. അവർ പറഞ്ഞ കാര്യം മുഖവിലക്കെടുത്തുകൊണ്ട് പറയാൻ വിചാരിച്ച കാര്യങ്ങൾ തൽക്കാലം മാറ്റിവെക്കുകയാണ്. കൂടാതെ തൃണമൂൽ കോൺഗ്രസിൻറെ യോഗം ഇന്ന് രാവിലെ 11ന് ചേരുന്നുണ്ടെന്നും ഇക്കാര്യമൊക്കെ ചർച്ച ചെയ്യുമെന്നും പിവി അൻവർ പറഞ്ഞു. അതേസമയം അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ ഇന്ന് യുഡിഎഫ് യോഗവുമുണ്ട്.

പശുമാംസം വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം കടയുടമയെ വളഞ്ഞിട്ടു മർദിച്ചു, കേരളിത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഫ്ലാറ്റും ബാ​ഗുകളും പരിശോധിക്കണമെന്നാവശ്യം, ആക്രമണം മാംസം വാങ്ങിയ 15കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ

BREAKING NEWS
കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
03 Nov 2026
BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026
BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026