BREAKING NEWS

പശുമാംസം വിറ്റെന്നാരോപിച്ച് ആൾക്കൂട്ടം കടയുടമയെ വളഞ്ഞിട്ടു മർദിച്ചു, കേരളിത്തിൽ നിന്നുള്ള വിദ്യാർഥികളുടെ ഫ്ലാറ്റും ബാ​ഗുകളും പരിശോധിക്കണമെന്നാവശ്യം, ആക്രമണം മാംസം വാങ്ങിയ 15കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ

· · 1 min read
Share: Copied!

വിജയ് നഗർ: ഡൽഹി സർവകലാശാല നോർത്ത് ക്യാംപസിന് അടുത്തു വിജയ്നഗറിലെ കടയിൽ പശുമാംസം വിറ്റെന്ന് ആരോപിച്ച് ആൾക്കൂട്ടം കടയുടമയെ ക്രൂരമായി മർദിച്ചു. കടയിൽനിന്നു മാംസം വാങ്ങിയ 15കാരൻ കടയിൽ വിൽക്കുന്നതു പശുമാംസമാണെന്നു പോലീസിൽ പരാതി നൽകിയിരുന്നു. ഈ വിവരം പുറത്തറിഞ്ഞതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കടയ്ക്കു മുന്നിൽ ആളുകൾ കൂട്ടമായെത്തി കടയുടമ ചമൻ കുമാറിനെ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റയാൾ ആശുപത്രിയിലാണ്.

അതേസമയം കടയിൽനിന്നു ശേഖരിച്ച മാംസത്തിന്റെ സാംപിൾ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടയുടമയെ മർദിക്കുന്നതു തടയാൻ ശ്രമിച്ച വിദ്യാർഥികളേയും ആൾക്കൂട്ടം ആക്രമിച്ചെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ ആരോപിച്ചു. കൂടാതെ കടയുടെ പരിസരത്തു താമസിക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽനിന്നുമുള്ള വിദ്യാർഥികളുടെ ഫ്ലാറ്റുകൾ റെയ്ഡ് ചെയ്യണമെന്ന് ആൾക്കൂട്ടം ആവശ്യപ്പെട്ടു.

സംഭവസ്ഥലത്തെത്തിയ വിദ്യാർഥികളുടെ ബാഗുകൾ തുറന്നു പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെന്നും എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. വിദ്യാർഥികൾ ആക്രമിക്കപ്പെട്ടതായി സിപിഎം നേതാവ് വൃന്ദ കാരാട്ട് മോഡൽ ടൗൺ പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചു. വിദ്യാർഥികളുടെയും കടയുടമയുടെ കുടുംബത്തിന്റെയും സുരക്ഷ സംബന്ധിച്ച് പോലീസ് ഉറപ്പു നൽകിയിട്ടുണ്ടെന്നും സൂരജ് പറഞ്ഞു.

ഫെഡറൽ കോടതി വിധിക്ക് സ്റ്റേ, വിദേശ ഉൽപന്നങ്ങൾക്ക് 15% അധിക തീരുവ ഏർപ്പെടുത്താൻ ട്രംപിന്റെ പുതിയ നീക്കം, നടപടി 150 ദിവസത്തേക്ക്

BREAKING NEWS
വീണ്ടും യുദ്ധം? ഇറാനിലെ ഖേഷം ദ്വീപിന് നേരെ യുഎസ് വ്യോമാക്രമണം; അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്; അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആക്രമണം
03 Nov 2026
BREAKING NEWS
‘ഒരു മരുന്ന് ഞാൻ കഴിച്ചിരുന്നു, അതിനു ശേഷമാണ് മദ്യം മണക്കുന്നുവെന്ന് പറയാൻ തുടങ്ങിയത്; കുട്ടികൾ രോഷാകുലരായിരുന്നതിനാലാണ് പ്രതികരിക്കാതെയിരുന്നത്; വണ്ടിയിൽ നിന്നിറങ്ങാൻ തീരുമാനമെടുത്തത് ഞാൻ തന്നെയാണ്‘: മീനങ്ങാടി വിനോദയാത്രാ വിവാദത്തിൽ പ്രതികരിച്ച് പിടിഎ പ്രസിഡന്റ്
03 Nov 2026
BREAKING NEWS
കാണാതായ 17 കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; സിസിടിവിയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് അന്വേഷണം നിർണ്ണായകമായി;പ്രണയതർക്കത്തിന്റെ പേരിൽ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തി, മുഖ്യ പ്രതിയും 17 കാരൻ; പെൺകുട്ടിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ
03 Nov 2026
BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026