BREAKING NEWS

ഫെഡറൽ കോടതി വിധിക്ക് സ്റ്റേ, വിദേശ ഉൽപന്നങ്ങൾക്ക് 15% അധിക തീരുവ ഏർപ്പെടുത്താൻ ട്രംപിന്റെ പുതിയ നീക്കം, നടപടി 150 ദിവസത്തേക്ക്

· · 1 min read
Share: Copied!

വാഷിങ്ടൻ: ഡോണൾഡ് ട്രംപിന്റെ തീരുവ നടപടികൾ വിലക്കിയ ഫെഡറൽ വ്യാപാര കോടതിയുടെ ഉത്തരവിന് അപ്പീൽ കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചതോടെ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് താൽകാലികമായി 15 % അധിക തീരുവ ഏർപ്പെടുത്താൻ ഡോണൾഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ 150 ദിവസത്തേക്ക് അധിക തീരുവ ഏർപ്പെടുത്തുന്നത് ട്രംപ് സർക്കാർ പരിഗണിക്കുന്നതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര അന്തരം പരിഹരിക്കാനുള്ള താൽക്കാലിക സംവിധാനമെന്ന നിലയിൽ 150 ദിവസത്തേക്ക് 15 % വരെ അധിക തീരുവ ചുമത്താൻ 1974ലെ യുഎസ് വ്യാപാര നിയമം അനുവദിക്കുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് യുഎസ് സർക്കാരിന്റെ നീക്കം. ഈ സമയം കൊണ്ട് ഓരോ രാജ്യങ്ങളുമായി തീരുവക്കാര്യത്തിൽ ധാരണയിലെത്താൻ ട്രംപിന് സാവകാശവും ലഭിക്കുമെന്നാണ് കരുതുന്നത്.

എന്നാൽ ട്രംപിന്റെ തീരുവ നടപടികൾ വിലക്കിയ ഫെഡറൽ വ്യാപാര കോടതിയുടെ ഉത്തരവിന് അപ്പീൽ കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചതോടെ അധിക തീരുവ ചുമത്തുന്ന തീരുമാനം നടപ്പിലാക്കുന്നത് നീട്ടിയേക്കും. ട്രംപിന്റെ തീരുവ നടപടികൾ നിയമാനുസൃതമല്ലെന്ന യുഎസ് ഫെഡറൽ കോടതിയുടെ വിധിക്കാണ് അപ്പീൽ കോടതി സ്റ്റേ അനുവദിച്ചത്. കേസ് വീണ്ടും ജൂൺ 9ന് പരിഗണിക്കും. വിധി മരവിപ്പിക്കേണ്ടത് രാജ്യസുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് കാട്ടി ട്രംപ് ഭരണകൂടം നൽകിയ അപ്പീലിലായിരുന്നു കോടതി നടപടി.

അതേസമയം താരിഫ് നയങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും താരിഫ് നയങ്ങൾ സ്വന്തമായി മാറ്റാൻ ട്രംപിന് നിയമപരമായ അവകാശമില്ലെന്നും ആയിരുന്നു ഇന്നലെ ഫെഡ‍റൽ കോടതിയുടെ വിധി. പുതിയ തീരുവ ചുമത്തുന്നതിൽനിന്ന് ട്രംപിനെ തടഞ്ഞ കോടതി, നിയമം അനുശാസിക്കുന്ന അധികാരങ്ങൾക്ക് അപ്പുറത്തേക്ക് ട്രംപ് കടന്നുവെന്നും വിമർ‌ശിച്ചിരുന്നു. 1977 ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) എന്ന നിയമ പ്രകാരം താരിഫ് ഉയർത്താൻ കോൺഗ്രസ് ഒരിക്കലും പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മാത്രമല്ല അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ഗുരുതരമായ ഭീഷണി നേരിടുമ്പോൾ, സാമ്പത്തിക നടപടിയെടുക്കാൻ മാത്രമാണ് ഐഇഇപിഎ നിയമം പ്രസിഡന്റിന് അധികാരം നൽകുന്നതെന്നും കോടതി പറഞ്ഞിരുന്നു. താൻ ആഗ്രഹിക്കുന്ന ഏതെങ്കിലും താരിഫ് നിശ്ചയിക്കാൻ ഈ നിയമം ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും ഫെഡറൽ കോടതി വിധിയിൽ പറയുന്നു.

BREAKING NEWS
പ്രിയങ്കയുടെ വളർച്ചയിൽ രാഹുലിന് ഭയമെന്ന് ബിജെപി; ‘ ഒതുക്കാൻ ശ്രമിക്കുന്നു ; കോൺഗ്രസിൽ രണ്ട് ചേരികൾ‘; പ്രതിഷേധ വേദികളിൽ എംപിമാർ പോലുമല്ലാത്ത നിരവധി പേർക്ക് സംസാരിക്കാൻ അവസരം നൽകിയിട്ടുംപ്രിയങ്കയെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം
03 Nov 2026
BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026