BREAKING NEWS

ആക്ഷൻ, ഫാൻ്റസി, മിത്ത് എന്നിവ കോർത്തിണക്കിയൊരുക്കുന്ന തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യ ഫിലിം “മിറൈ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 5ന് തീയറ്ററുകളിലേക്ക്

· · 1 min read
Share: Copied!

തെലുങ്ക് യുവതാരം തേജ സജ്ജയെനായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” യുടെ ടീസർ പുറത്ത്. സെപ്റ്റംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തും. ഹനു-മാൻ എന്ന ചിത്രത്തിൻ്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി തേജ സജ്ജ എത്തുകയാണ്. ഒരു സൂപ്പർ യോദ്ധാവ് ആയാണ് അദ്ദേഹം ചിത്രത്തിൽ വേഷമിടുന്നത്. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

സെപ്റ്റംബർ 5 ന് 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ആക്ഷൻ, ഫാൻ്റസി, മിത്ത് എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ കാണിച്ചു തരുന്നു. ഗംഭീര ആക്ഷൻ രംഗങ്ങളും വിഎഫ്എക്സ് രംഗങ്ങളും ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നും ടീസർ സൂചിപ്പിക്കുന്നുണ്ട്. ഒൻപത് പുസ്തകങ്ങൾ, നൂറു ചോദ്യങ്ങൾ, ഒരു ദണ്ഡ് എന്നീ കുറിപ്പോടെയാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. വമ്പൻ ശാരീരിക പരിവർത്തനമാണ് ചിത്രത്തിലെ നായക വേഷം ചെയ്യാനായി തേജ സജ്ജ നടത്തിയിരിക്കുന്നത്.

റോക്കിംഗ് സ്റ്റാർ മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. തേജ സജ്ജയുടെ നായികയായി റിതിക നായക് അഭിനയിക്കുന്നു. കാർത്തിക് ഘട്ടമനേനിയുടെ വിദഗ്‌ധമായ സംവിധാനത്തിൽ ഒരു വമ്പൻ സിനിമാനുഭവമായി ആണ് “മിറൈ” ഒരുങ്ങുന്നത്. സ്‌ക്രീനിൽ തികച്ചും പുതിയൊരു ലോകം സൃഷ്ടിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ സൂക്ഷ്മമായ സമീപനം ചിത്രത്തിൻ്റെ ടീസറിൽ പ്രകടമായി കാണാൻ സാധിക്കും. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, പിആർഒ: ശബരി.

BREAKING NEWS
അവസാനമായി മകൻ വിളിച്ചത് ഉടൻ വീട്ടിലെത്തുമെന്ന് പറയാൻ... ഓടി രക്ഷപ്പെ‌ടാൻ ശ്രമിച്ച അഭിറാമിനെ 17 കാരൻ പിന്നിൽനിന്ന് തലയ്ക്കടിച്ചു വീഴ്ത്തി, കഴുത്തിൽ ബെൽറ്റ് മുറുക്ക് കൊന്നു, പ്രതി ഉന്നമിട്ടത് ആദ്യകാമുകിയുടെ പുതിയ ആൺ സുഹൃത്തിനെ, രണ്ടാം പ്രതി മരിച്ച വിദ്യാർഥിയുടെ സുഹൃത്തായ പെൺകുട്ടി... പ്രണയപ്പകയ്ക്...
03 Nov 2026
BREAKING NEWS
ഭർത്താവും ഭാര്യയും കൂടി മദ്യപിച്ചെത്തി അയൽവാസിയുമായി വഴക്ക്, വയോധികയുടെ മുടിയിൽ കുത്തിപ്പിടിച്ചു, രക്ഷപ്പെടാനായി വയോധിക ഇവരുടെ കഴുത്തുപിടിച്ച് ഞെരിച്ചു, ആദിവാസി ഉന്നതിയിൽ സ്ത്രീ മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
03 Nov 2026
BREAKING NEWS
48 മണിക്കൂർ നീണ്ട ദൗത്യം; സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പലിലെ 20 ജീവനക്കാരെ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന; സമുദ്രത്തിലെ ഭീഷണികളോട് ഉടനടി പ്രതികരിക്കാനുള്ള രാജ്യത്തിന്റെ ശേഷി തെളിയിക്കുന്ന സംഭവമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി
03 Nov 2026
BREAKING NEWS
പാങ്ങപ്പാറയിൽ 17കാരന്റെ കൊലപാതകം ആസൂത്രിതം; പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാമിൽനിന്ന് സന്ദേശമയച്ച് വിളിച്ചുവരുത്തി, ആളൊഴിഞ്ഞ വാഴത്തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി; ബെൽറ്റ് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് ആദ്യ മൊഴി; പിന്നീട് മാറ്റി പറഞ്ഞ് പ്രതി
03 Nov 2026