BREAKING NEWS

മനുഷ്യ അസ്ഥികൾ പൊടിച്ച് വിവിധ വിഷവസ്തുക്കളുമായി സംയോജിപ്പിച്ചുണ്ടാക്കുന്ന സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിൽ, പിടികൂടിയത് 28 കോടി രൂപയുടെ മയക്കുമരുന്ന് ശേഖരം, കുഷ് ലഹരി നിർമാണത്തിനായി ശവകുടീരങ്ങൾ തകർത്ത് അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്നതായി ബിബിസി റിപ്പോർട്ട്

· · 1 min read
Share: Copied!

കൊളംബോ: മനുഷ്യ അസ്ഥികൾ കൊണ്ട് നിർമ്മിച്ച അതി മാരകമായ പുതിയതരം സിന്തറ്റിക് മയക്കുമരുന്നുമായി ബ്രിട്ടീഷ് യുവതി പിടിയിൽ. 100 പൗണ്ടിലധികം (ഏകദേശം 45 കിലോഗ്രാം) ലഹരിയുമായി 21 വയസുകാരി യുകെയിലെ മുൻ ഫ്ലൈറ്റ് അറ്റൻഡന്റായ ഷാർലറ്റ് മെയ് ലീയാണ് ശ്രീലങ്കയിൽ പിടിയിലായത്. കുറ്റം തെളിഞ്ഞാൽ ഇവർക്ക് 25 വർഷംവരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

ഈ മാസം ആദ്യം ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ ബന്ദാരനായകെ വിമാനത്താവളത്തിൽ വെച്ചാണ് ഇവർ അറസ്റ്റിലായത്. ബിബിസി റിപ്പോർട്ട് പ്രകാരം 3.3 മില്യൺ ഡോളർ (ഏകദേശം 28 കോടി രൂപ) വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരമാണ് യുവതിയുടെ സ്യൂട്ട്കേസുകളിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ലഹരിമരുന്നുകളുടെ ശേഖരം എങ്ങനെ തന്റെ പെട്ടിക്കുള്ളിൽ വന്നുവെന്ന് അറിയില്ലെന്നു യുവതി പറയുന്നു. നിലവിൽ വടക്കൻ കൊളംബോയിലുള്ള ഒരു ജയിലിലാണ് അവരെ തടവിൽ പാർപ്പിച്ചിരിക്കുന്നത്.

‘കുഷ്’ എന്ന പേരിൽ അറിയപ്പെടുന്ന മനുഷ്യ അസ്ഥികൾകൊണ്ട് ഉണ്ടാക്കുന്ന ഈ ലഹരിമരുന്ന് ഏഴ് വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. വിവിധതരം വിഷവസ്തുക്കളിൽ നിന്നാണ് കുഷ് നിർമ്മിക്കുന്നത്. പ്രധാനമായും പൊടിച്ച മനുഷ്യ അസ്ഥിയാണ് ഇതിൽ ചേർക്കുന്നത്. മനുഷ്യ ശരീരത്തിന് വളരെയേറെ ഹാനികരമാണിത്. ഈ ലഹരി നിർമാണത്തിനായി ശവകുടീരങ്ങൾ തകർത്ത് അസ്ഥികൂടങ്ങൾ മോഷ്ടിക്കുന്ന സംഭവങ്ങൾവരെയുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം കൊളംബോ വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിമരുന്നു ശേഖരമാണ് യുവതിയിൽ നിന്നു പിടിച്ചെടുത്തതെന്ന് ശ്രീലങ്കൻ കസ്റ്റംസ് നാർക്കോട്ടിക്‌സ് കൺട്രോൾ യൂണിറ്റ് അറിയിച്ചു. എന്നാൽ ഷാർലറ്റ് മെയ് ലീയെ കുടുക്കിയതാണെന്നാണ് അവരുടെ അഭിഭാഷകനായ സമ്പത്ത് പെരേര ഉന്നയിക്കുന്നത്. യുവതി തായ്ലൻഡിൽ ജോലി ചെയ്യുകയായിരുന്നുവെന്നും 30 ദിവസത്തെ വിസ കാലാവധി തീരാറായതിനാൽ രാജ്യംവിടാൻ നിർബന്ധിതയാവുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

വിഡി സതീശൻ അൻവറിന്റെ സ്ഥിരം നോട്ടപ്പുള്ളി , കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒരു ഒത്തുതീർപ്പിനുമില്ലെന്ന് നേതാക്കൾ!! അൻവർ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷ, അസോസിയേറ്റ് അംഗം ആക്കുന്നതിൽ കൂട്ടായ ചർച്ച നടത്തണം- അടൂർ പ്രകാശ്

BREAKING NEWS
ദേവി പ്രീതിക്കായി ഏക മകനെ ബലി നല്‍കി പിതാവ്, സംഭവം ഭാര്യ വീട്ടിലില്ലാത്ത സമയം
03 Nov 2026
BREAKING NEWS
അമിത വേ​ഗത്തിൽ പാഞ്ഞത്തിയ ഫോർച്യൂണർ ഫുട്പാത്തിൽ വിശ്രമിക്കുകയായിരുന്ന കുടുംബത്തിന്റെ ദേഹത്തേക്ക് പാഞ്ഞുകയറി; അമ്മയ്ക്കും മകനും ദാരുണാന്ത്യം, രണ്ട് പേർക്ക് ഗുരുതര പരിക്ക്, വാഹനത്തിൽ പൊട്ടിക്കാത്ത നിലയിൽ ആറ് ബിയർ കാനുകൾ, യുവാവ് അറസ്റ്റിൽ, പ്രതി മദ്യപിച്ചിരുന്നോയെന്നറിയാൻ വൈദ്യ പരിശോധന
03 Nov 2026
BREAKING NEWS
കരിപ്പൂരിൽ ഒരുകോടിയുടെ കള്ളക്കടത്തു സ്വർണവുമായെത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, പ്രതികളെ പിടികൂടാൻ ശ്രമിച്ച ഹോം ഗാർഡിന്റെ ശരീരം കടിച്ചുപറിച്ചു, പോലീസിനുനേരെ കാറിടിച്ചുകയറ്റാൻ ശ്രമം, രക്ഷപ്പെട്ടത് റോഡരികിലേക്കു ചാടിമാറി, ഇടുക്കി സ്വദേശിനി ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ, സ്വർണം കൊടുത്തുവിട്ടത് ത...
03 Nov 2026
BREAKING NEWS
ബാർ ലൈസൻസ് അനുവദിക്കുന്നതിനായി എക്സൈസ് കമ്മീഷണർ സർക്കാരിനെ സമീപിച്ചു, അപേക്ഷയിൽ പുതിയ മദ്യനയം നിലവിൽ വന്നശേഷം മാത്രം ലൈസൻസ് അനുവദിച്ചാൽ മതിയെന്ന് സർക്കാർ മറുപടി, പുല്ലുവില നൽകി എക്സൈസ് കമ്മീഷണറുടെ നീക്കം!! നടപടി കടുപ്പിച്ച് എക്സൈസ് മന്ത്രി, കമ്മീഷണർ പുറത്തേക്ക്?
03 Nov 2026