BREAKING NEWS

കടുവ സാന്നിധ്യം ശ്രദ്ധയിൽ പെടുത്തിയിട്ടും സർക്കാർ ഇടപെട്ടില്ല, മലപ്പുറത്തു ടാപ്പിംഗ് തൊഴിലാളിയുടെ മരണത്തിൽ വിമർശനം ശക്തം, മയക്കുവെടി സംഘം ഉടൻ സ്ഥലത്തെത്തും

· · 1 min read
Share: Copied!

മലപ്പുറം: ടാപ്പിം​ഗ് തൊഴിലാളിയെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഏറെ ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യമുണ്ടെന്നും നാട്ടുകാർ പറയുന്നു. കർഷക‍‍ർക്കെതിരെ ഉൾപ്പെടെ വന്യജീവികളുടെ ആക്രമണമുണ്ടാവുന്നത് സർവ്വസാധാരണമാണെന്നും സ്ഥലത്ത് പ്രതിഷേധിച്ചു കൊണ്ട് നാട്ടുകാർ പറഞ്ഞു. കാളികാവ് കരുവാകുണ്ട് പ്രദേശത്താണ് യുവാവിനു നേരെ ആക്രമണം ഉണ്ടായത്. യുവാവിനെ കൊന്നത് പുലിയല്ല, കടുവയാണ് എന്ന നി​ഗമനത്തിലാണ് വനംവകുപ്പ്. മുറിവുകളും മറ്റും പരിശോധിച്ചതിന് ശേഷമാണ് വനംവകുപ്പിൻ്റെ പ്രതികരണം.

‌അതേസമയം, എപി അനിൽകുമാർ എംഎൽഎ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്ന് കുട്ടികളാണ് കൊല്ലപ്പെട്ട ​ഗഫൂറിനുള്ളത്. 10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടിൽ നിന്നും പാലക്കാട് നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് എംഎൽഎ പറ‍ഞ്ഞു.

എല്ലാവരുടേയും സഹായം ഉണ്ടെങ്കിൽ മാത്രമാണ് ഇത് നടക്കൂവെന്നും എംഎൽഎ പറഞ്ഞു. മൂന്നുമാസം മുമ്പ് നിയമസഭയിൽ അറിയിച്ചിട്ടുണ്ട്. കൂട് വെച്ചോ ക്യാമറ വെച്ചോ സർക്കാർ നീക്കം നടത്തണം. സർക്കാരിൻ്റെ ശ്രദ്ധ കുറവാണ്. കടുവ സാന്നിധ്യം ഉണ്ടായെന്ന് അറിയിച്ചിട്ടും വേണ്ട രീതിയിൽ സർക്കാർ ഇടപെട്ടില്ലെന്നും അനിൽ കുമാർ പറഞ്ഞു. ​ഗഫൂറിൻ്റെ കുടുംബത്തിന് കൂടുതൽ പണം നൽകണമെന്നും മന്ത്രിയെ അറിയിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026