BREAKING NEWS

ഏത് കള്ളനായാലും മോഷ്ടിച്ച ചെമ്പ് കലം തിരികെ തരണം, ചായ കുടിച്ചിട്ട് ദിവസങ്ങളായി, പോലീസിനെ സമീപിച്ച് നാട്ടുകാർ

· · 1 min read
Share: Copied!

കൊച്ചി: രവിപാപ്പന്റെ കടയില്‍ നിന്ന് മോഷ്ടിച്ച ചെമ്പ് കലം ഏത് കള്ളനായാലും തിരിച്ച് തരണമെന്നാണ് വടക്കന്‍ പറവൂരിലെ ചായപ്രേമികളുടെ ആവശ്യം. സംഭവം ഒരു ചെമ്പുകലമല്ലേ എന്ന് പറഞ്ഞ് തള്ളാന്‍ വരട്ടേ. 90 വര്‍ഷം പഴക്കമുള്ള ഈ ചെമ്പുകലമാണ് ഇവിടുത്തെ ചായയുടെ സീക്രട്ട്.

വിറക് അടുപ്പില്‍ വലിയ ചെമ്പ് പാത്രത്തിലായിരുന്നു ഇവിടെ ചായ ഉണ്ടാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ സ്‌പെഷ്യല്‍ ചായ നാട്ടുകാര്‍ക്ക് പ്രിയമുള്ളതാണ്. നാട്ടുകാര്‍ ഒരുമിച്ച് ചേര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സമീപ പ്രദേശത്ത് വലിയ ഹോട്ടലുകള്‍ വന്നിട്ടുണ്ടെങ്കിലും മനക്കപ്പടി ജംങ്ഷനില്‍ ബസിറങ്ങുന്നവരില്‍ ഭൂരിഭാഗം ആളുകളും ചൂട് ചായ കുടിക്കാന്‍ എത്തുന്നത് രവിപാപ്പന്റെ കടയിലാണ്. ചെമ്പ് കലം മോഷണം പോയതിനാല്‍ ഞങ്ങള്‍ക്കിപ്പോള്‍ ചായ കിട്ടുന്നില്ലെന്ന് മനക്കപ്പടി നോര്‍ത്തിലെ വാര്‍ഡ് അംഗം ലൈജു കെ എം പറയുന്നു.

നിരാശരായ ചായ പ്രേമികള്‍ എല്ലാവരും ചേര്‍ന്ന് ആലങ്ങാട് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് സമീപത്തെ സിസിടിവി കാമറയും സമീപത്തെ കടകളിലുമൊക്കെ പരിശോധന നടത്തി. ഇതുവരെ കള്ളനെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

90 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലുംപറമ്പില്‍ താമസിച്ചിരുന്ന പരേതനായ രവീന്ദ്രന്‍ സ്ഥാപിച്ചതാണ് ഈ കട. അതിനു ശേഷം മക്കളായ സുബ്രഹ്മണ്യനും ധനശീലനുമാണ് ഇപ്പോള്‍ കട നടത്തുന്നത്. രവീന്ദ്രന്റെ ഓര്‍മയ്ക്കായാണ് രവിപാപ്പന്റെ കട എന്ന് പേര് നല്‍കിയിരിക്കുന്നത്. അന്ന് നിര്‍മിച്ച കെട്ടിടം അതേപടി ഇപ്പോഴും നിലിനിര്‍ത്തിയിട്ടുണ്ട്.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026