BREAKING NEWS

സിപിഎം ഒന്നും ചെയ്യാതെ വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ശ്രമിക്കുകയാണ്, ഉമ്മൻചാണ്ടിയുടെ ഓര്‍മകളെ പോലും സംസ്ഥാന സർക്കാർ ഭയപ്പെടുന്നു- ചാണ്ടി ഉമ്മൻ

· · 1 min read
Share: Copied!

കോട്ടയം: കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് ചരിത്ര ദിവസമാണ് ഇന്നെന്ന് ചാണ്ടി ഉമ്മൻ. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിങിന് പ്രധാനമന്ത്രിയെത്തുന്നതും സംസ്ഥാന സര്‍ക്കാര്‍ അതിനാവശ്യമായ സഹായം നൽകുന്നതും നല്ലകാര്യമാണെന്നും ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.എന്നാൽ, ഒരു കല്ല് മാത്രമിട്ടുവെന്നത് സ്ഥിരം കാപ്സ്യൂളായി സിപിഎം പ്രചരിപ്പിക്കുകയാണ്. അത് വെറും പച്ചക്കള്ളമാണെന്ന് ആര്‍ക്കുമറിയാം. 2004ൽ ആദ്യം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതൽ വിഴിഞ്ഞം തുറമുഖം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.

2006വരെ ശ്രമം തുടര്‍ന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പൂര്‍ത്തിയായിരുന്നില്ല. പിന്നീട് വിഎസ് അച്യുതാനന്ദൻ സര്‍ക്കാരും ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പൂര്‍ണതയിലെത്തിയിരുന്നില്ല. അന്ന് ചൈനീസ് കമ്പനിയാണ് എത്തിയിരുന്നത്. അതിനാൽ തന്നെ അനുമതി കിട്ടിയിരുന്നില്ല. പിന്നീട് വീണ്ടും ഉമ്മൻചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തി. ആ സമയത്താണ് പാരിസ്ഥിതിക അനുമതിയടക്കമുള്ള നിര്‍ണായക അനുമതികളെല്ലാം വാങ്ങിയത്. തുടര്‍ന്ന് കൗണ്ട് ഡൗണ്‍ തുടങ്ങി നിര്‍മാണം വരെ ആരംഭിച്ചതും ഉമ്മൻചാണ്ടി സര്‍ക്കാരാണ്.

എന്നിട്ടും ഒന്നും ചെയ്യാതെ ക്രെഡിറ്റ് അടിച്ചെടുക്കാൻ മാത്രമായി പിആര്‍ വര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഉമ്മൻചാണ്ടിയുടെ ഓര്‍മകളെ പോലും ഭയപ്പെടുന്നത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഉദ്ഘാടന പരിപാടിയിലേക്ക് ക്ഷണിക്കാത്തത്. പരമാവധി കോണ്‍ഗ്രസ് നേതാക്കളെ പരിപാടിയിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചാണ്ടി ഉമ്മൻ പറ‍ഞ്ഞു.

BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026
BREAKING NEWS
ചൂടാക്കിയ ഇസ്തിരിപ്പെട്ടി കൊണ്ട് പലതവണ പൊള്ളലേൽപ്പിച്ചു, ചൂടാക്കിയ കത്തി ഉപയോഗിച്ച് ശരീരത്തിൽ മുറിവേൽപ്പിച്ചു, തലയിൽ ആഴത്തിലുള്ള മുറിവ്, 3 ദിവസം വരെ ഭക്ഷണവും വെള്ളവുംകൊടുക്കാതെ പട്ടിണിക്കിട്ടു, രാവിലെ ആറുമണി മുതൽ പുലർച്ചെ രണ്ടുമണി വരെ ജോലി!! ജോലിക്കുന്ന വീട്ടിൽ നിന്ന് 16 കാരി നേരിട്ടത് അതിക്രൂര പ...
08 Nov 2026