BREAKING NEWS

ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത് ഇന്ത്യയിൽ, പാകിസ്ഥാൻ ഭീകരവാദത്തിൻ്റെ ഇര, ഇന്ത്യയ്‌ക്ക് തിരിച്ചടി നൽകുമെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജ ആസിഫ്

· · 1 min read
Share: Copied!

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ കടുത്ത നടപടികൾ ചർച്ച ചെയ്യാൻ പാകിസ്ഥാൻ ദേശീയ സുരക്ഷ കൗൺസിൽ യോഗം ഇന്ന്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിൻറെ നേതൃത്വത്തിലാണ് യോഗം. ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ക്വാജ ആസിഫ് ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

പാക് സേനകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയെന്ന് പ്രതികരിച്ച ആസിഫ്, ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ്റെ പങ്കിന് എന്ത് തെളിവാണുള്ളതെന്ന് ചോദിച്ചു. പാക്കിസ്ഥാനാണ് ഭീകരവാദത്തിൻ്റെ വലിയ ഇരകളിൽ ഒന്നെന്നും ഭീകര സംഘടനകൾ പ്രവർത്തിക്കുന്ന രാജ്യം ഇന്ത്യയാണെന്നും പാക് മന്ത്രി കുറ്റപ്പെടുത്തി. ഇന്ത്യയുടെ നടപടിയിൽ പ്രതിഷേധം അറിയിക്കാൻ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനെ ഇന്ന് പാകിസ്ഥാൻ വിളിച്ചു വരുത്തുമെന്നാണ് കരുതുന്നത്.

ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും റദ്ദാക്കാത്ത , സിന്ധു നദീ ജല കാരാർ 65 വര്‍ഷങ്ങള്‍ക്കിപ്പുറം മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് പാകിസ്ഥാന് കനത്ത വെല്ലുവിളിയായത്. ഇതിനെതിരെ പാകിസ്ഥാനിലെ മുതിർന്ന മന്ത്രിമാർ ഇന്നലെ രംഗത്ത് വന്നിരുന്നു. പാക് പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തി വച്ച ഇന്ത്യ, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ചയ്ക്കുള്ളിൽ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു.

BREAKING NEWS
സാന്ദ്ര പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു, സിദ്ധാർഥിന്റെ അനുഭവം നിനക്കുണ്ടാകുമെന്ന് സാന്ദ്രയും ആദർശും ഭീഷണിപ്പെടുത്തി... മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചു!! ആശുപത്രിയിൽ കാണാൻവന്ന പാർട്ടി നേതാക്കൾ പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന്, ആദ...
01 Nov 2026
BREAKING NEWS
‘അവരുടെ ആണവപദ്ധതികൾ തകർത്തുകഴിഞ്ഞു; ഇനി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടി കൈകാര്യം ചെയ്യാനുണ്ട്, അതൊരു പത്തു മിനിറ്റിന്റെ കാര്യമേയുള്ളൂ’: ഇറാനെതിരെ ട്രംപിന്റെ ഭീഷണി; മുജ്തബ ഖമനയി മുന്നറിയിപ്പിന് പിന്നാലെയുള്ള പ്രതികരണം
01 Nov 2026
BREAKING NEWS
നായരായതുകൊണ്ട് തന്നെയാണ് തന്നെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തത്, താൻ പറഞ്ഞത് വസ്തുതയാണ്, പറഞ്ഞത് മാറ്റിപ്പറയേണ്ട കാര്യമില്ല, സത്യം പറയുന്നതിനെ വിവാദമാക്കേണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
01 Nov 2026
BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026