BREAKING NEWS

പാകിസ്ഥാന് എട്ടിന്റെ പണിയുമായി ഇന്ത്യ…. പാക് പൗരന്മാർക്ക് ഇനി വിസയില്ല, എസ് വി ഇ എസ് വിസയിലുള്ളവർ 48 മണിക്കൂറിനകം രാജ്യം വിടണം, സിന്ധു നദീജല കരാർ മരവിപ്പിച്ചും തിരിച്ചടി

· · 1 min read
Share: Copied!

ന്യൂഡൽഹി: പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരണസംഖ്യ 26 ആയെന്ന് സ്ഥിരീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി. നിരവധി ലോകരാജ്യങ്ങൾ ആ ക്രമണത്തെ അപലപിച്ചു. ആക്രമണത്തിന് പാകിസ്ഥാനിൽ നിന്ന് പിന്തുണ കിട്ടിയെന്നും വിദേശകാര്യ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനോടുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. പ്രധാനപ്പെട്ട അഞ്ചോളം തീരുമാനങ്ങളാണ് ഇന്ത്യ കൈക്കൊണ്ടിട്ടുള്ളത്.

സിന്ധുനദീജല കരാർ മരവിപ്പിക്കുകയും അട്ടാരി അതിർത്തി അടക്കുകയും ചെയ്തു. അതിർത്തി കടന്നവർക്ക് മെയ് ഒന്നിന് മുൻപ് തിരിച്ചെത്താം. പാകിസ്ഥാൻ പൗരൻമാർക്ക് വീസ നൽകില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. എസ് വി ഇ എസ് (SVES) വിസയിൽ ഇന്ത്യയിലുള്ളവർ 48 മണിക്കൂറിനുള്ളിൽ തിരികെ പോകണം. പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവർ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.

കനത്ത ജാഗ്രത തുടരണമെന്ന് സേനകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. അവർക്ക് പിന്നിൽ പ്രവർത്തിച്ചവരെയും കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സർവകക്ഷി യോഗം നാളെ നടക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ അധ്യക്ഷതയിലായിരിക്കും യോ​ഗം നടക്കുക.

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരിൽ വീണ്ടും ഏറ്റുമുട്ടലുണ്ടായി. ദക്ഷിണ കശ്‌മീരിലെ കുൽഗാം ജില്ലയിലാണ് ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആർക്കെങ്കിലും പരുക്കേറ്റതായി വിവരം ലഭിച്ചിട്ടില്ല. ദക്ഷിണ കശ്മീരിലെ ജില്ലയാണ് കുൽഗാം. ഇവിടെ തങ്മാർഗ് എന്ന സ്ഥലത്ത് യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈനിക സംഘം പരിശോധനയ്ക്ക് പോയിരുന്നു. ഇവർക്ക് നേരെ വന മേഖലയിൽ നിന്ന് ആക്രമണം ഉണ്ടായി. തുടർന്ന് സൈനികരും തിരികെ വെടിയുതിർക്കുകയായിരുന്നു.

BREAKING NEWS
സാന്ദ്ര പിടിച്ചുതള്ളി ബാത്റൂമിനുള്ളിലാക്കി വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു, സിദ്ധാർഥിന്റെ അനുഭവം നിനക്കുണ്ടാകുമെന്ന് സാന്ദ്രയും ആദർശും ഭീഷണിപ്പെടുത്തി... മൈക്ക് സ്റ്റാൻഡും സ്റ്റീൽ റോഡും ഉപയോഗിച്ച് മർദിച്ചു!! ആശുപത്രിയിൽ കാണാൻവന്ന പാർട്ടി നേതാക്കൾ പറഞ്ഞത് ബൈക്കിൽ നിന്ന് വീണതാണെന്ന് പറയണമെന്ന്, ആദ...
01 Nov 2026
BREAKING NEWS
‘അവരുടെ ആണവപദ്ധതികൾ തകർത്തുകഴിഞ്ഞു; ഇനി ഒന്നോ രണ്ടോ കേന്ദ്രങ്ങൾ കൂടി കൈകാര്യം ചെയ്യാനുണ്ട്, അതൊരു പത്തു മിനിറ്റിന്റെ കാര്യമേയുള്ളൂ’: ഇറാനെതിരെ ട്രംപിന്റെ ഭീഷണി; മുജ്തബ ഖമനയി മുന്നറിയിപ്പിന് പിന്നാലെയുള്ള പ്രതികരണം
01 Nov 2026
BREAKING NEWS
നായരായതുകൊണ്ട് തന്നെയാണ് തന്നെ കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കാത്തത്, താൻ പറഞ്ഞത് വസ്തുതയാണ്, പറഞ്ഞത് മാറ്റിപ്പറയേണ്ട കാര്യമില്ല, സത്യം പറയുന്നതിനെ വിവാദമാക്കേണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍
01 Nov 2026
BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026