BREAKING NEWS

വെളിപ്പെടുത്തിയ കാര്യങ്ങൾ എവിടെയും പറയാന്‍ തയ്യാറാണെന്ന് വിൻ സി അറിയിച്ചു, സെലിബ്രിറ്റികൾക്ക് ഒരു പരിഗണനയും നൽകില്ല, എം ബി രാജേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു മേഖലയ്ക്കും പ്രത്യേക പരിഗണന നല്‍കില്ലെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ഇക്കാര്യം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ലഹരിയില്‍ നിന്ന് പൂര്‍ണമായി നാടിനെ മോചിപ്പിക്കുക എന്നതാണ് ലക്ഷ്യം. സിനിമ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ല. സെലിബ്രിറ്റി എന്നോ അല്ലാത്തവര്‍ എന്നോ ഉള്ള ഒരു വേര്‍തിരിവും ഇക്കാര്യത്തില്‍ ഉണ്ടാവില്ല. മയക്കുമരുന്ന് ഉപയോഗത്തെ സാമൂഹിക വിപത്തായിട്ടാണ് കാണുന്നത്. സാമൂഹിക വിപത്തിനെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ക്കശമായി കൈകാര്യം ചെയ്യും. ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തും. അതാണ് സര്‍ക്കാര്‍ നിലപാടെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് പ്രതികരണം.

മയക്കുമരുന്ന് എന്ന വിപത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ സമൂഹത്തെ ഒന്നടങ്കം അണിനിരത്തും. എവിടെയോക്കേ പരിശോധന നടത്തേണ്ടതുണ്ടോ അവിടെയൊക്കെ എക്‌സൈസും പൊലീസും പരിശോധന നടത്തും. മയക്കുമരുന്നിനെതിരെ യുദ്ധ സന്നാഹമൊരുക്കിയാണ് നടപടികളുമായി മുന്നോട്ടുപോകുന്നത്. നടി വിന്‍സി അലോഷ്യസുമായി സംസാരിച്ചു. അവരെ അഭിനന്ദിക്കുകയും ചെയ്തു. ഉറച്ചനിലപാട് എടുത്തതിനാണ് അഭിനന്ദിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല എന്നത് ധീരമായ നിലപാടാണ്. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ ചലച്ചിത്ര മേഖലയിലുള്ള മുഴുവന്‍ ആളുകളും മുന്നോട്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തില്‍ വിന്‍സി അലോഷ്യസ് സഹകരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തിയ കാര്യങ്ങള്‍ എവിടെയും പറയാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്. അതില്‍ അവര്‍ക്ക് ആശങ്കയോ മടിയോ ഇല്ല. ഉറച്ചനിലപാട് ആണ് അവര്‍ സ്വീകരിച്ചത്. ഉറച്ചനിലപാടുള്ള വനിതയാണ് അവര്‍. വെളിപ്പെടുത്തല്‍ നടത്തിയതിന്റെ പേരില്‍ അവരെ മാറ്റി നിര്‍ത്തുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് സിനിമാ മേഖലയിലുള്ളവരാണ്. അവരാണ് ഇത്തരത്തില്‍ ധീരമായ നിലപാട് സ്വീകരിച്ച് നടിയെ സംരക്ഷിക്കേണ്ടത്. അതിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെടാന്‍ പാടില്ല എന്ന് ഉറപ്പാക്കേണ്ടത് സിനിമ മേഖലയിലുള്ളവരാണ്. അത് സിനിമ സംഘടനകളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

BREAKING NEWS
ആ മൂന്നവന്മാരിലാർക്കെങ്കിലും അൽപം ബുദ്ധിയെങ്കിലുമുണ്ടായിരുന്നെങ്കിൽ... ഇന്ത്യയ്ക്ക് ബാക്കിയുള്ളത് ആകെ ഒരു വിക്കറ്റ്, കാവ്യ പട്ടേൽ അടിച്ച പന്ത് എഡ്ജ് ചെയ്ത് ഉയർന്നുപൊങ്ങി, ക്യാച്ചെടുക്കാൻ ഓടിയെത്തിയത് മൂന്നുപേർ...പക്ഷെ ആരെടുക്കുമെന്ന് മൂവർസംഘത്തിനു കൺഫ്യൂഷൻ, ഇതിനിടെ ബോൾ സുരക്ഷിതമായി തറയിലേക്ക്...ച...
09 Nov 2026
BREAKING NEWS
ഇസ്രയേലിനെ ആക്രമിക്കാൻ ഇറാനൊപ്പം ചേർന്ന് തുനിഞ്ഞിറങ്ങരുത്, കനത്ത തിരിച്ചടിനേരിടേണ്ടി വരും, ഒന്നും അവസാനിച്ചിട്ടില്ല- ഹിസ്ബുള്ളയ്ക്ക് മുന്നറിയിപ്പുമായി കാറ്റ്സ്!! നെതന്യാഹുവിന് പുതിയ യുദ്ധനീക്കങ്ങൾ നടത്താൻ ജനങ്ങളുടെ പിന്തുണയോ രാഷ്ട്രീയ അധികാരമോ ഇല്ല, സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്കായി സൈന്യത്തെ യുദ...
08 Nov 2026
BREAKING NEWS
'എനിക്ക് അഭിരാമിനെ അറിയില്ല, ചെയ്യാത്ത കുറ്റത്തിനാണ് എന്നെ ഇതിൽ പിടിച്ചുവെച്ചിരിക്കുന്നത്, ഞാൻ ഇവിടെ വന്നിട്ടില്ല, സംഭവം നടക്കുന്ന ദിവസംപോലും വന്നിട്ടില്ല, എന്നെ പ്രതിയാക്കിയതാണ്'... കഴിഞ്ഞ തവണ ചിരിച്ചുകൊണ്ട് മാധ്യമങ്ങൾക്കു മുന്നിലൂടെ കടന്നുപോയ ഉമർ ഇത്തവണയെത്തിയത് പൊട്ടിക്കരഞ്ഞ്
08 Nov 2026
BREAKING NEWS
ബന്ധുവായ 50കാരിയുമായി ഡോക്ടർക്കുണ്ടായിരുന്ന അടുപ്പത്തെച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിൽ, വിളിച്ചുവരുത്തിയത് ബന്ധുവിന്റെ സ്വകാര്യദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യിക്കാൻ- നടിയുടെ മൊഴി!! ഒളിവിൽ പോയ ഡോ. ജോൺസൺ കെ വർ​ഗീസിന്റെ ഫോണിൽ 12 യുവതികളുമായുള്ള സ്വകാര്യ ദ്യശ്യങ്ങൾ!! പ്രതി വിദേശത്തേക്കു കടന്...
08 Nov 2026