BREAKING NEWS

ഇൻസ്റ്റാഗ്രാം പോസ്റ്റിനു കമന്റിട്ട വിദ്യാർത്ഥിക്ക് നേരെ കെ എസ് യു പ്രവർത്തകരുടെ ക്രൂര മർദ്ദനം, ക്ലാസ്സിൽ നിന്ന് സ്നേഹത്തോടെ വിളിച്ചിറക്കി കഴുത്തിൽ കേബിൾ മുറുക്കി ആക്രമണം, നാല് കെ എസ് യു നേതാക്കൾ അറസ്റ്റിൽ

· · 1 min read
Share: Copied!

പാലക്കാട്: ഒറ്റപ്പാലം എന്‍എസ്എസ് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസില്‍ കെഎസ്‍യു നേതാക്കൾ അറസ്റ്റിൽ. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലർ ഉൾപ്പെടെ നാല് നേതാക്കളാണ് പിടിയിലായത്. കോളേജ് യൂണിയൻ ഭാരവാഹി ദർശൻ, കെഎസ്‌‍യു യൂണിറ്റ് ജോയിൻ സെക്രട്ടറി റഹൂഫ്, യൂണിറ്റ് വൈസ് പ്രസിഡന്‍റ് സൂരജ്, കെഎസ്‌‍യു ഡിപ്പാർട്ട്മെന്‍റ് പ്രസിഡന്‍റ് അഭിനേഷ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.കോളജ് ഡേയുമായി ബന്ധപ്പെട്ട വീഡിയോയില്‍ കമന്റിട്ടതാണ് ആക്രമണത്തിന് കാരണം. രണ്ടാം വര്‍ഷ ബി എ ഹിസ്റ്ററി വിദ്യാര്‍ത്ഥി കാര്‍ത്തികനാണ് മര്‍ദ്ദനമേറ്റത്.

വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും കെ എസ് യു നേതാക്കള്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥി ഇത് പൂര്‍ണമായും തള്ളി. പ്രതി പട്ടികയില്‍ ഉള്ള സൂരജും കെ എസ് യു നേതാവാണ്.

കഴുത്തില്‍ കേബിള്‍ കുരുക്കി മുറുക്കിയാണ് തന്നെ ആക്രമിച്ചതെന്നും സഹപാഠികള്‍ കണ്ടപ്പോള്‍ അക്രമിച്ചവര്‍ അവിടെ നിന്ന് പോവുകയായിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. ക്ലാസില്‍ നിന്ന് സൗഹൃദത്തോടെ വിളിച്ചിറക്കിക്കൊണ്ട് പോയതിന് ശേഷമായിരുന്നു ആക്രമണമെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.വിഷയത്തില്‍ മയക്കുമരുന്ന് ഉപയോഗമടക്കം എസ്എഫ്‌ഐ ആരോപിച്ചു കഴിഞ്ഞു. ഈ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്എഫ്‌ഐയുടെ പ്രതിഷേധവും കോളജില്‍ നടക്കും.

കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് എന്‍എസ്എസ് കോളജ് പ്രിന്‍സിപ്പാള്‍ പറഞ്ഞു.

BREAKING NEWS
'മോദിയെ വിമർശിച്ച് അധികാരം നേടാനാവില്ല; ഇന്ത്യയുടെ കുറ്റവും കുറവും ലോകം മുഴുവൻ പറഞ്ഞ് നടന്നിട്ടും കാര്യമില്ല; വിദേശയാത്ര നിർത്തി ഗ്രാമങ്ങളിലേക്ക് പോകൂ, അല്ലെങ്കിൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന് ഊഴമില്ല': രാഹുൽ ഗാന്ധിയോട് അമിത് ഷാ
15 Nov 2026
BREAKING NEWS
പാലത്തിനുവേണ്ടി പിടിവലി; കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു, ’ഞങ്ങൾ കൊണ്ടുവന്നത്, ക്രെഡിറ്റ് തട്ടിയെടുക്കുന്നു’; ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച് എൽഡിഎഫ്; 'പാലത്തിന്റെ വാപ്പ ആരാണെന്ന് മനസ്സിലായി' എന്ന് പി.കെ. ബഷീർ
15 Nov 2026
BREAKING NEWS
കടം വീട്ടാൻ സ്വന്തം അവയവങ്ങൾ വിൽപനയ്ക്ക്; വൃക്കയും കരളും വൃഷണവും കോർണിയയും വിൽക്കാൻ ഇറാനിൽ പരസ്യപ്രളയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷം
15 Nov 2026
BREAKING NEWS
22 ദിവസമായി, വെളളം പോലും കുടിക്കുന്നില്ല; ഇത് തുടർന്നാൽ അപകടമെന്ന് ഡോക്ടർമാർ; വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചു; ; ’മകളുടെ ആരോ​ഗ്യത്തിൽ ആശങ്കയുണ്ട്’: വളർമതിയുടെ അമ്മ
15 Nov 2026