BREAKING NEWS

കുടുംബനാഥൻ തെങ്ങിൽ നിന്നു വീണ് കിടപ്പിലായിപ്പോയി, 2010ൽ എടുത്ത വായ്പ പലിശയടക്കം ആറര ലക്ഷം, വീട്ടുകാർ ആശുപത്രിയിൽ പോയ നേരം വീട് കേരളാ ബാങ്ക് ജപ്തി ചെയ്തു, വയോധികയും മൂന്നും ഏഴും വയസുള്ള കുട്ടികളടക്കുമുള്ള കുടുംബം ഇന്നലെ അന്തിയുറങ്ങിയത് വീട്ടു വരാന്തയിൽ

· · 1 min read
Share: Copied!

കാസ‍ർകോട്: വീട്ടുകാർ ആശുപത്രിയിൽ പോയ നേരത്ത് വയോധികയും ചെറിയ കുട്ടികളും അടങ്ങുന്ന കുടുംബത്തെ ഇറക്കിവിട്ട് കേരള ബാങ്ക് വീട് ജപ്തി ചെയ്തു. കാസർകോട് നീലേശ്വരം പരപ്പച്ചാലിലെ ജാനകി, മകൻ വിജേഷ്, ഭാര്യ വിപിന ഇവരുടെ എഴും മൂന്നും വയസുള്ള രണ്ട് കുട്ടികളെയും ഇറക്കി വിട്ടാണ് വീട് ജപ്തി ചെയ്തത്. ഇവരെടുത്ത ആറര ലക്ഷം രൂപ കുടിശികയായതിനെ തുടർന്നാണ് ബാങ്കിൻ്റെ നടപടി. വീട്ടുകാർ വീട് പൂട്ടി ആശുപത്രിയിൽ പോയ സമയത്താണ് ബാങ്ക് അധികൃതരെത്തി വീട് പൂട്ടി സീൽ ചെയ്തത്. ഇതേ തുട‍ർന്ന് പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന കുടുംബം ഇന്നലെ രാത്രി അന്തിയുറങ്ങിയത് വീടിൻ്റെ വരാന്തയിലാണ്.

മുംബൈയ്ക്കു മാത്രമല്ല രാജസ്ഥാനും വരുന്നു പുതു നായകൻ, സഞ്ജുവിന് പകരം റിയാൻ പരാഗ്, ആദ്യ മൂന്നുകളികളിൽ സഞ്ജു ബാറ്റർ മാത്രം, വിക്കറ്റ് കീപ്പറുമാകില്ല

2010 ൽ രണ്ട് ലക്ഷം രൂപയാണ് കുടുംബം കാർഷികാവശ്യത്തിനായി വായ്പയെടുത്തത്. അധികം താമസിക്കാതെ തെങ്ങിൽ നിന്ന് വീണ് കുടുംബനാഥൻ വിജേഷിന് ഗുരുതരമായി പരുക്കേറ്റതും ജാനകി അസുഖബാധിതയായതുമാണ് വായ്പാ തിരിച്ചടവ് മുടങ്ങാൻ കാരണമെന്നാണ് കുടുംബം പറയുന്നത്.

മയക്കുമരുന്ന് കടത്തിന്റെ പ്രവേശന കാവടമായി പ്രധാനമന്ത്രിയുടെ സ്വന്തം ഗുജറാത്ത്, മുന്ദ്ര തുറമുഖം വഴി കടത്തുന്നത് കോടികള്‍ വിലയുള്ള മയക്കുമരുന്നുകള്‍, മൗനം പാലിച്ച് കേന്ദ്രം

വായ്പാ തിരിച്ചടവിന് ആറ് മാസമെങ്കിലും സാവകാശം നൽകണമെന്നും ഒരു വർഷം കിട്ടിയാൽ മുഴുവൻ തുകയും തിരിച്ചടക്കാമെന്നും വിജേഷ് പറയുന്നു. കട്ടിലുകളടക്കം വീട്ടിലെ മറ്റ് സാധനങ്ങളും വീടിൻ്റെ വരാന്തയിലിട്ടാണ് വീട് ബാങ്ക് അധികൃതർ പൂട്ടി പോയത്. മലയോര മേഖലയാണിത്. വന്യമൃ​ഗങ്ങളുടെ ശല്യമുണ്ടാകും. അതിനാൽ വീട്ടിൽ കയറി കിടന്നുറങ്ങാൻ അനുവദിക്കണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രതികരണം കുറ്റസമ്മതത്തിന് തുല്യം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈദ്യുതി ബോർഡിന്റേതാണ്, കരാറിൽ ഒപ്പിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഏകപക്ഷീയം, വിമര്‍ശനവുമായി പിണറായി വിജയന്‍
06 Nov 2026
BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026
BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026
BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026