CINEMA

സൈജു കുറുപ്പ്- അർജുൻ അശോകൻ- തൻവി റാം റൊമാൻ്റിക് കോമഡി ഡ്രാമ ‘അഭിലാഷം’ ട്രെയ്‌ലർ പുറത്ത്; സിനിമ മാർച്ച് 29 ന് തീയറ്ററുകളിലേക്ക്  

· · 1 min read
Share: Copied!

സൈജു കുറുപ്പ്, അർജുൻ അശോകൻ, തൻവി റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമായ അഭിലാഷത്തിന്റെ ട്രെയ്‌ലർ പുറത്ത്. മലബാറിൻ്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു റൊമാൻ്റിക് കോമഡി ഡ്രാമയാണ് ചിത്രമെന്ന പ്രതീതിയാണ് ട്രെയ്‌ലർ തരുന്നത്. 2025 മാർച്ച് 29 ന് ഈദ് റിലീസായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നും ട്രെയിലറിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്ത ചിത്രമാണ് അഭിലാഷം. സെക്കന്റ്‌ ഷോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആൻ സരിഗ ആന്റണി, ശങ്കർദാസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്.

അഭിലാഷ് കുമാർ എന്ന കഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രത്തിൽ താജു ആയി അർജുൻ അശോകൻ, ഷെറിൻ മൂസ ആയ തൻവി റാം എന്നിവർ വേഷമിട്ടിരിക്കുന്നു. ഇവർക്കിടയിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് പ്രണയവും നർമ്മവും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. ഇവരെ കൂടാതെ ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ കെ പി, നീരജ രാജേന്ദ്രൻ, ശീതൾ സക്കറിയ, അജിഷ പ്രഭാകരൻ, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീൺ, ഷിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ, പ്രണയ ഗാനം, ടീസർ എന്നിവയും സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുത്തിരുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഷോർട്ട്ഫ്ലിക്സ്, ഛായാഗ്രഹണം – സജാദ് കാക്കു, സംഗീത സംവിധായകൻ – ശ്രീഹരി കെ നായർ , എഡിറ്റർ – നിംസ്, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്സ് സേവ്യർ, കലാസംവിധാനം – അർഷദ് നാക്കോത്ത് , പ്രൊഡക്ഷൻ കൺട്രോളർ – രാജൻ ഫിലിപ്പ്, ഗാനരചന – ഷർഫു & സുഹൈൽ കോയ, സൗണ്ട് ഡിസൈൻ – പി സി വിഷ്ണു , VFX – അരുൺ കെ രവി, കളറിസ്റ്റ് – ബിലാൽ റഷീദ്, സ്റ്റിൽസ് – ഷുഹൈബ് എസ്.ബി. കെ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സാംസൺ, ഡിസൈൻസ് – വിഷ്ണു നാരായണൻ , ഡിസ്ട്രിബൂഷൻ – ഫിയോക്ക് , ഓവർസീസ് ഡിസ്ട്രിബൂഷൻ – ഫാർസ് ഫിലിംസ് , മ്യൂസിക് റൈറ്റ്സ് – 123 മ്യൂസിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഓ – വാഴൂർ ജോസ്, ശബരി.

BREAKING NEWS
എന്റെ കുട്ടിയെ ഇത്തരത്തിൽ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല..........., എന്റെ സഹോദരന് നീതി ലഭിക്കണം. അതിനുവേണ്ടി ഏതറ്റംവരെയും പോകും, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്ക് അറിയണം, പ്രതികളെ വെറുതെ വിടരുത്, അഭിരാമിന്റെ സഹോദരി
06 Nov 2026
BREAKING NEWS
മൂന്ന് ബിയർ-വൈൻ പാർലറുകൾക്ക് ലൈസൻസ്;പുതിയ നയം വരുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞു; പിന്നെ നടന്നത് മന്ത്രി അറിഞ്ഞില്ല, അതൃപ്തി; എക്സൈസ് കമ്മീഷണർ ശീറാം സാംബശിവറാവുവിന്റെ കസേര തെറിച്ചു
06 Nov 2026
BREAKING NEWS
ആശുപത്രിയിൽ പോയി സുഖമായി കിടക്കുകയാണ്, ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ല, അവിടെ ചെന്നാൽ രോഗം, ഇവിടെ വരുമ്പോൾ ഒരു രോഗവുമില്ല, ഇത്രയും ഗുരുതര അസുഖങ്ങളുള്ള ആള്‍ എങ്ങനെയാണ് വിദേശത്ത് പോകുന്നത്?? ടോമിൻ ജെ തച്ചങ്കരിയെ വിമര്‍ശിച്ച് ഹൈക്കോടതി
06 Nov 2026
BREAKING NEWS
"സിപിഐഎമ്മിന്റെ കയ്യടി കിട്ടാന്‍ വേണ്ടി ഇതുപോലെ നാണംകെട്ട നിലപാടുകള്‍ സ്വീകരിക്കരുത്", ശ്രീനാദേവിയെ അറസ്റ്റ് ചെയ്‌തേ പറ്റൂ എന്ന് മുഖ്യമന്ത്രി പിടിവാശി കാണിക്കുമ്പോള്‍ തകരുന്നത് തങ്ങളുടെ ഹൃദയമാണ്, വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനം
06 Nov 2026