BREAKING NEWS

ക്ഷയരോ​ഗ ബാധിതനായി കിടപ്പിലായ പിതാവിനെ മദ്യലഹരിയിൽ മകൻ ചവിട്ടിക്കൊന്നു, ചവിട്ടിൽ വാരിയെല്ലുകൾ ഒടിഞ്ഞതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്

· · 1 min read
Share: Copied!

കൊച്ചി: മദ്യലഹരിയിൽ കിടപ്പുരോ​ഗിയായ അച്ഛനെ ചവിട്ടിക്കൊന്ന മകൻ അറസ്റ്റിൽ. ചേലാമറ്റം നാല് സെന്റ് കോളനിയിൽ തെക്കുംതല വീട്ടിൽ ജോണി (67) ആണ് മരിച്ചത്. സംഭവത്തിൽ ജോണിയുടെ മകൻ മെൽജോയെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷയ രോഗബാധിതനായിരുന്ന ജോണി കുറച്ചുനാളുകളായി കിടപ്പിലായിരുന്നു.

കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്കെത്തി, തട്ടിപ്പ് നടന്ന സമയത്ത് കെ. രാധാകൃഷ്ണൻ സിപിഎം ജില്ലാ സെക്രട്ടറി, ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് ഇ.ഡി

ബുധനാഴ്ച രാത്രി ഒൻപതരയോടെ പിതാവിന് അനക്കമില്ലെന്നു പറഞ്ഞ് മെൽജോ സഹോദരിയുടെ വീട്ടിലെത്തുകയായിരുന്നു. ഉടനെ സഹോദരി എത്തി പിതാവിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

രാഷ്ട്രപിതാവിന്റെ കൊച്ചുമകന് നേരെയുണ്ടായത് ജനാധിപത്യത്തിനെതിരായ കടന്നാക്രമണം, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടി അനുവദിക്കാനാവില്ല- മുഖ്യമന്ത്രി, രാജ്യത്തിൻറെ ആത്മാവിന് വർഗീയതയുടെ അർബുദബാധയുണ്ടാവുന്നു- തുഷാർ ഗാന്ധി

ഇന്നു രാവിലെ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മെൽജോയുടെ ചവിട്ടിൽ ജോണിയുടെ രണ്ട് വാരിയെല്ലുകൾക്ക് ഒടിവ് സംഭവിച്ചതായി കണ്ടെത്തി. തുടർന്ന് സംശയം തോന്നിയ പെരുമ്പാവൂർ പോലീസ് മെൽജോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മദ്യലഹരിയിൽ താൻ പിതാവിനെ ചവിട്ടിയതായി ഇയാൾ സമ്മതിച്ചത്. തുടർന്ന് ഇയാൾക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു പെരുമ്പാവൂർ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.

BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026
BREAKING NEWS
കുഞ്ഞിന്റെ തല ഭിത്തിയില്‍ ആഞ്ഞ് ഇടിപ്പിച്ചു, രണ്ട് കവിളുകളിലും രക്തം കല്ലിച്ചപ്പാടുകള്‍, ശരീരത്തില്‍ മുറിവേറ്റപ്പാടുകള്‍, പെരുമ്പാവൂരില്‍ മരിച്ച മൂന്നു വയസുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായി അമ്മ
06 Nov 2026
BREAKING NEWS
വാടവീട്ടില്‍ ഒറ്റയ്ക്ക് താമസം, ഡിപ്രഷന്‍ കാരണം ജീവിതം മടുത്തു, അധ്യാപകന്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
06 Nov 2026