ബുധനാഴ്ച പുലര്‍ച്ചെ 2.15 വരെ ആയില്യം
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288
അശ്വതി: കാര്യതടസങ്ങളുണ്ടാകും, സന്താനങ്ങള്‍ മുഖേന ഗുണാനുഭവം, മാനസിക സമ്മര്‍ദം വര്‍ധിക്കും.
ഭരണി: വിവാദങ്ങളില്‍നിന്നു വിട്ടുനില്‍ക്കണം, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കേണ്ടി വരും
കാര്‍ത്തിക: സാമ്പത്തിക ചെലവ് അധികരിക്കും, ബന്ധുജനങ്ങളുടെ പിന്തുണ വര്‍ധിക്കും, കുടുംബത്തില്‍ ഐശ്വരമുണ്ടാകും.
രോഹിണി: സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങളില്‍ വേഗം കൈവരും, ഭൂമിസംബന്ധമായി നേട്ടങ്ങളുണ്ടാകും.
മകയിര്യം: ഗൃഹാതുരത്വം ഉണ്ടാകും, സഹോദരങ്ങളില്‍നിന്ന് ഗുണാനുഭവം,സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.
തിരുവാതിര: വാക്കുകള്‍ പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം, സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധവേണം.
പുണര്‍തം: മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കും, വാസ ഗൃഹം മോടിപിടിപ്പിക്കും.
പൂയം: ആഗ്രഹിച്ചകാര്യങ്ങള്‍ നടപ്പാകും, സാമ്പത്തികമായി ചെലവുകള്‍ വര്‍ധിക്കും.
ആയില്യം: കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, തൊഴിലില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും.
മകം: സാമ്പത്തിക ചെലവുകള്‍ ഏറിയിരിക്കും, ബന്ധുക്കള്‍ മുഖേന കൂടുതല്‍ നേട്ടങ്ങളുണ്ടാകും.
പൂരം: വ്യാപാര ബന്ധങ്ങളില്‍ നേട്ടങ്ങളുണ്ടാകും, ബന്ധുക്കള്‍ തമ്മിലുള്ള ആശയഭിന്നതകള്‍ മറനീക്കി പുറത്തുവരും.
ഉത്രം: സാമ്പത്തിക നേട്ടങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനം.
അത്തം: വ്യത്യസ്തമായ ആശയങ്ങളുള്ളവരുമായി സൗഹൃദം സ്ഥാപിക്കും, ദൂരയാത്രകളുണ്ടാകും.
ചിത്തിര: കാര്യസാധ്യം, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണം.
ചോതി: വീട്ടുകാരെ വിട്ടുപിരിഞ്ഞിരിക്കേണ്ടതായി വരും, പുതിയ വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും.
വിശാഖം: പലവിധ ആകുലതകള്‍ മനസിനെ വിഷമിപ്പിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
അനിഴം: മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകും, സാമ്പത്തിക നേട്ടം.
തൃക്കേട്ട: സഹപ്രവര്‍ത്തകരുടെ പിന്തുണയുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും.
മൂലം: ധനപരമായി നേട്ടങ്ങളുണ്ടാകും, വാക്കുകള്‍ പാലിക്കാന്‍ കഴിയാതെ വരും.
പൂരാടം: വ്യവഹാരങ്ങളില്‍ വിജയമുണ്ടാകും, ഉല്ലാസയാത്രകള്‍ക്കായി സമയം കണ്ടെത്തും.
ഉത്രാടം: കുടുംബത്തില്‍ വിരുന്നുകാര്‍ വന്നെത്തും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മാറും.
തിരുവോണം: സാഹസപ്രവര്‍ത്തികളില്‍നിന്നു വിട്ടുനില്‍ക്കണം, സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും.
അവിട്ടം: കാര്‍ഷിക മേഖലകളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, സാമ്പത്തിക പ്രയാസമുണ്ടാകും.
ചതയം: ആരോഗ്യം വീണ്ടെടുക്കും, സഹപ്രവര്‍ത്തകരുടെ പിന്തുണ, സാമ്പത്തിക നേട്ടം.
പുരുരുട്ടാതി: ദൂരയാത്രകളുണ്ടാകും, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടി വരും, സഹോദരഗുണം.
ഉത്രട്ടാതി: സാമ്പത്തിക നേട്ടമുണ്ടാകും, ജീവിതപങ്കാളി മുഖേന നേട്ടങ്ങളുണ്ടാകും.
രേവതി: ആലോചനകള്‍ ആകുലതകള്‍ക്ക് വഴിയൊരുക്കും, സാമ്പത്തികാഭിവൃദ്ധിയുണ്ടാകും.