BREAKING NEWS

‘സമരനായകൻ സുരേഷ് ഗോപി സമരകേന്ദ്രത്തിൽ എത്തുന്നു…മഴ പെയ്തപ്പോൾ എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മകൂടി കൊടുത്തോയെന്നറിയില്ല’, സിഐടിയു നേതാവിന് വക്കീൽ നോട്ടീസയച്ച് ആശ വർക്കർമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: ആശ വർക്കർമാർക്കെതിരെ പൊതു മധ്യത്തിൽ അപമാനകരമായ പരാമർശങ്ങൾ നടത്തി എന്നാരോപിച്ച് സിഐടിയു നേതാവ് കെഎൻ ഗോപിനാഥിനെതിരെ ആശ വർക്കർമാർ വക്കീൽ നോട്ടീസ് അയച്ചു. ആശ വർക്കർമാരുടെ സംഘടനാ ജനറൽ സെക്രട്ടറി എംഎ ബിന്ദുവാണ് നോട്ടീസ് അയച്ചത്.

ആശമാരുടെ സമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയതിനെ മോശമായി വിമർശിച്ചതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിൽ സമരമിരിക്കുന്ന ആശ വർക്കർമാർക്ക് മഴ പെയ്തപ്പോൾ സുരേഷ്‌ ഗോപി കുട നൽകിയതിനെയാണ് ഗോപിനാഥ് പരിഹസിച്ചത്. സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്നറിയില്ലെന്നായിരുന്നു സിഐടിയു സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.

‘പോരുന്നോ ഞങ്ങളുടെ കൂടെ’…, പദ്മകുമാറിനായി ആറന്മുളയിൽ വലവീശി ബിജെപി, നേതാക്കാൾ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി

‘സമരനായകൻ സുരേഷ് ഗോപി സമരകേന്ദ്രത്തിൽ എത്തുന്നു. എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാൻ പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേർ പരാതിപ്പെട്ടതോടുകൂടി ഉമ്മകൊടുക്കൽ നിർത്തി എന്ന് തോന്നുന്നു. ഇപ്പോൾ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തിൽ പാർലമെന്റിൽ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലിൽ വരാൻ’, എന്നായിരുന്നു ഗോപിനാഥിന്റെ വാക്കുകൾ.

70 ല്‍ അധികം രാജ്യങ്ങളിലേക്ക് കയറ്റുമതി; മൂന്ന് വര്‍ഷത്തിനുള്ളില്‍ വില്‍പ്പനയില്‍ നാഴികക്കല്ല് പിന്നിട്ട് കിയ കാരെന്‍സ്

അതേസമയം സഐടിയു നേതാവിന്റെ ഈ പരാമർശത്തിൽ പരസ്യമായി ക്ഷമാപണം നടത്തണം എന്നാണ് ആശ വർക്കർമാരുടെ ആവശ്യം. ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനുമുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം മുപ്പതാം ദിവസത്തിലേക്ക് നീളുന്ന അവസരത്തിലാണ് സിഐടിയു നേതാവിന് വക്കീൽ നോട്ടീസ്. അതേസമയം ആശ വർക്കർമാരുടെ സമരം ലോക്സഭയിലെ ശൂന്യവേളയിൽ കോൺ​ഗ്രസ് എംപിമാർ ഉയർത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരാതെ നടപടിയുണ്ടാക്കണമെന്നായിരുന്നു എംപിമാരുടെ ആവശ്യം.

BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026
BREAKING NEWS
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീപിടിത്തം, മൂന്ന് കോച്ചുകള്‍ കത്തിനശിച്ചു
06 Nov 2026
BREAKING NEWS
ഹോട്ടലിൽ വച്ച് മദ്യം നൽകി അവശയാക്കി, പിന്നീട് ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ദൃശ്യങ്ങള്‍ പകര്‍കത്തിയതായി സംശയം, ഡോക്ടര്‍ക്കെതിരെ പരാതിയുമായി നടി അതുല്യയുടെ ബന്ധു
06 Nov 2026
BREAKING NEWS
"ആദ്യം പരസ്യമായി താറടിച്ചു കാണിക്കുക, അതിനുശേഷം വന്ന് മാപ്പ് പറയുക", ചീഫ് ജസ്റ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റ്, മുഴുവൻ കെപിസിസി ഭാരവാഹികൾക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്
06 Nov 2026