BREAKING NEWS

പണി പഠിച്ചത് യൂട്യൂബിൽ നിന്ന്, നഞ്ചക്ക് സഹോദരന്റെ, മൊബൈൽ ഫോൺ സേർച് ഹിസ്റ്ററിയിൽ നഞ്ചക്ക് ഉപയോഗം വ്യക്തമാക്കുന്ന വീഡിയോ, ഷഹബാസ് ബൈക്കിൽ കയറി പോന്ന ശേഷവും സംഘർഷം, കൊലപാതകത്തിൽ മുതിർന്നവരുടെ പങ്ക് കണ്ടെത്താൻ അന്വേഷണം

· · 1 min read
Share: Copied!

താമരശ്ശേരി: വിദ്യാർഥി സംഘട്ടനത്തിൽ എളേറ്റിൽ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായ വിദ്യാർഥി നഞ്ചക്കിന്റെ ആക്രമണരീതി പഠിച്ചത് യുട്യൂബിൽനിന്നെന്ന് പോലീസ് കണ്ടെത്തി. അതേസമയം കരാട്ടെ പരിശീലനം തേടുന്ന സഹോദരന്റേതാണു നഞ്ചക്ക് എന്നും പോലീസ് സ്ഥിരീകരിച്ചു. ഈ നഞ്ചക്ക് ഉപയോഗിച്ചുള്ള ആക്രമണത്തിലാണു ഷഹബാസിനു ഗുരുതരമായി പരുക്കേറ്റത്. ഈ കുട്ടിയുടെ മൊബൈൽ ഫോണിലെ സേർച് ഹിസ്റ്ററിയിൽ നഞ്ചക്ക് ഉപയോഗം വ്യക്തമാക്കുന്ന വീഡിയോകളുണ്ട്. ഇവരുടെ പിതാവിനു സംഘർഷവുമായോ, ഗൂഢാലോചനയുമായോ ബന്ധമുണ്ടോ എന്നതിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഡീറ്റൈൽസ് തരണം മെറ്റാ..!!, ഷഹബാസിനെ കൊല്ലാനുള്ള പദ്ധതി ആരുടെ തലയിൽ ഉദിച്ചത്?, അക്കൗണ്ട് ക്രിയേറ്റ് ചെയ്തതാര്? വ്യാജമാണോ? വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയണം- മെറ്റയ്ക്ക് മെയിൽ അയച്ച് പോലീസ്…

അതേസമയം ഷഹബാസിനെ മർദിച്ച സംഘത്തിൽ ഉൾപ്പെട്ട കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കി. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നു നേരത്തേ പിടിയിലായ 5 വിദ്യാർഥികൾക്കൊപ്പം വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലേക്കു മാറ്റി. എസ്എസ്എൽസി വിദ്യാർഥികളായതിനാൽ 6 പേരും ഇന്ന് ഒബ്സർവേഷൻ ഹോമിൽ പരീക്ഷ എഴുതും. കഴിഞ്ഞ 27നുണ്ടായ സംഘർഷത്തിൽ ആദ്യം 5 പേരെയാണു പോലീസ് കസ്റ്റഡിയിലെടുത്തത്. കൂടുതൽ വിദ്യാർഥികൾക്കു പങ്കുണ്ടെന്നു ഷഹബാസിന്റെ കുടുംബം ആരോപിച്ചിരുന്നു.

വീട്ടു ചെലവുകൾക്കായി ഉമ്മ പലരിൽ നിന്നും കടം വാങ്ങിയിരുന്നു, ഒരാളിൽ നിന്ന് വാങ്ങി അടുത്തയാൾക്കു കൊടുക്കും- അഫാന്റെ മൊഴികളിൽ അവ്യക്തത, വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു പിന്നിലെ കാരണം കണ്ടെത്താനാവാകാതെ പോലീസ്

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാൾ കൂടി കസ്റ്റഡിയിലായത്. മർദനത്തിനായി രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പിൽ 63 വിദ്യാർഥികൾ ഉണ്ടെന്നു പൊലീസ് സ്ഥിരീകരിച്ചു. ഇതിൽ നേരിട്ടു മർദിച്ച 6 പേരുടെ പങ്കാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ഗൂഢാലോചനയിലോ, മർദനം ആസൂത്രണം ചെയ്തതിലോ മറ്റു കുട്ടികൾക്കു പങ്കുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത 4 മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പോലീസ് പരിശോധിക്കുകയാണ്. അതോടൊപ്പം ​ഗ്രൂപ്പ് ക്രിയേറ്റു ചെയ്തതും കൊലയ്ക്കു പിന്നിലുള്ള ​ഗൂഡാലോചന കണ്ടെത്തുന്നതിനുമായി പോലീസ് മെറ്റയുടെ സഹായം തേടിക്കൊണ്ട് മെയിൽ അയച്ചിട്ടുണ്ട്.

“ഇതുവരെ സ്കൂൾ ഭരിച്ചത് ഞങ്ങളാണ്, ഇനിയും ഭരിക്കും..!!!” ഒൻപതാം ക്ലാസ് വിദ്യാർഥികളെ 10 ക്ലാസുകാർ വളഞ്ഞിട്ടുതല്ലി, മർദന വീഡിയോയെടുത്ത് സിനിമാ ഡയലോ​ഗുകൾ മിക്സ്ചെയ്ത് റീലാക്കി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, മർദനത്തിൽ ഒരാൾക്ക് പരുക്ക്

ഷഹബാസ് സഹപാഠിക്കൊപ്പം ബൈക്കിൽ കയറിപ്പോയ ശേഷവും വിദ്യാർഥികൾ തമ്മിൽ മറ്റൊരിടത്തു വച്ചു സംഘട്ടനമുണ്ടായെന്നും പോലീസ് കണ്ടെത്തി. മർദിച്ച കുട്ടികളിൽ ചിലർ കൂടി പിടിയിലാകാനുണ്ടെന്നു ഷഹബാസിന്റെ പിതാവ് ‌മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. അക്രമണത്തിൽ ചില രക്ഷിതാക്കൾക്കു വ്യക്തമായ പങ്കുണ്ടെന്നും അവരെക്കൂടി പ്രതി ചേർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026