BREAKING NEWS

പോലീസ് സ്റ്റേഷന് 100 മീറ്റർ അകലെ ബസ് കാത്തു നിൽക്കുകയായിരുന്ന 26 കാരിയെ  പീഡിപ്പിച്ചു.., പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്, സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

· · 1 min read
Share: Copied!

മുംബൈ: പോലീസ് സ്റ്റേഷനു 100 മീറ്റർ അകലെ 26കാരിയെ ആളൊഴിഞ്ഞ ബസിൽ കയറ്റി പീഡിപ്പിച്ച പുണെ ബലാത്സംഗ കേസിൽ അന്വേഷണം ശക്തമാക്കി പോലീസ്. പ്രതിയുടെ ചിത്രം പുറത്തുവിച്ചു. ദത്ത്രേയ റാംദാസ് ഗഡേ (37) എന്ന പ്രതിക്കായി പുണെ പോലീസ് അന്വേഷണം ഊർജിതമാക്കി.

പാർട്ടിയിൽ നിന്ന് തരംതാഴ്ത്തിയപ്പോൾ 2.30 കോടി രൂപയുടെ ക്രമക്കേട്, കൺട്രോൾ കമ്മിഷനെ സമീപിച്ചപ്പോൾ 4 ലക്ഷമായി ചുരുങ്ങി, മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിനു വയ്‌ക്കില്ല, പി. രാജുവിനെ ദ്രോഹിച്ചവരൊന്നും സംസ്കാരത്തിനു വരേണ്ടതില്ല-കുടുംബവും കെഇ ഇസ്മയിലും രം​ഗത്ത്

13 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഒളിവിൽ കഴിയുന്ന പ്രതിയുടെ ഫോട്ടോ പുറത്തുവിട്ട അന്വേഷണ സംഘം, ഇയാളെക്കുറിച്ച് സൂചന നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നവർ 9881670659, 600444569 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.

എന്റെ നാവുപിഴയല്ല പത്രത്തിന്റേത്!! അഭിമുഖം വളച്ചൊടിച്ചു, കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താൻ പറയാത്തത് പ്രചരിപ്പിച്ചു, ഞാനൊരു പാർട്ടിയിലേക്കും പോകാനുദ്ദേശിക്കുന്നില്ല- തരൂർ, ഇംഗ്ലീഷ് പരിഭാഷയിൽ വന്ന പിഴവെന്ന് പത്രത്തിന്റെ തിരുത്ത്
ചൊവ്വാഴ്ചയായിരുന്നു യുവതിക്കെതിരെ അതിക്രമം നടന്നത്. പുണെയിലെ സ്വർഗതേ ഡിപ്പോയിൽ കിടന്നിരുന്ന സർക്കാർ ബസിൽ വച്ചായിരുന്നു സംഭവം. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ നാട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് കണ്ടക്ടറാണെന്ന് പറഞ്ഞാണ് പ്രതിയെത്തിയത്. സത്രയിലേക്കുള്ള ബസ് വരുന്നത് ഇവിടെയല്ലെന്നും താൻ അവിടെയെത്തിക്കാമെന്നും ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ വിജനമായ ഭാഗത്ത് കിടന്നിരുന്ന ആളൊഴിഞ്ഞ ബസിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പലീസിനു മൊഴി നൽകി. പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 64 (ബലാത്സംഗം), 351 (2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോലീസ് സ്റ്റേഷനു സമീപം നടന്ന സംഭവം രാഷ്ട്രീയ കോളിളക്കങ്ങൾക്കും വഴിവച്ചു. ഷിരൂരിലെ ഗുണത് സ്വദേശിയായ ദത്ത്രേയ റാംദാസ് ഗഡേ പുണെ പൊലീസ് റജിസ്റ്റർ ചെയ്ത ഒട്ടേറെ കവർച്ച കേസുകളിലെ പ്രതിയാണ്.

 

 

BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026
BREAKING NEWS
ഫോണിൽ കോൾ കണക്ട് ചെയ്ത് വീട്ടിൽവെച്ചു, കൊലപാതകം നടത്തി മടങ്ങി; ഉമറിന്റെ ബുദ്ധി പാളിയത് കാമുകിയുടെ മൊഴിയിൽ
06 Nov 2026