BREAKING NEWS

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിൽ വ്യക്തിപരമായ സാമ്പത്തിക ബാധ്യത?, ഉമ്മുമ്മയെ കൊലപ്പെടുത്തിയത് സ്വർണം നൽകാത്തതിലുള്ള വൈരാ​ഗ്യം, കൊലയ്ക്കു മുൻപ് മദ്യപിച്ചിരുന്നതായും മൊഴി, അരുംകൊലയ്ക്ക് ശേഷം കുളിയും കഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷനിലേക്ക്…

· · 1 min read
Share: Copied!

തിരുവനന്തപുരം: മണിക്കൂറുകൾ എടുത്തുള്ള അഞ്ച് കൊലപാതകങ്ങൾ, എല്ലാവരും രക്തബന്ധമുള്ളവരും പ്രിയപ്പെട്ടവരും. കൊലയ്ക്ക് ശേഷം കുളിയും കഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷനിലേക്ക്. യാഥൊരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു വെഞ്ഞാറമൂട് സ്റ്റേഷനിലെത്തി ആറ് പേരെ കൊലപ്പെടുത്തിയെന്ന് പ്രതി അഫാൻ മൊഴി നൽകിയത്.

ഇന്നലെ വൈകുന്നേരം 5.30ഓടെയായിരുന്നു പ്രതി സ്റ്റേഷനിലെത്തിയത്. എന്നാൽ ആദ്യം വിശ്വസിക്കാൻ പോലീസിനു പോലും കഴിഞ്ഞില്ല, 23 കാരൻ ആറുപേരെ കൊലപ്പെടുത്തുകയെന്നു പറഞ്ഞാൽ… പോലീസ് അന്വേഷിച്ച് കൊലപാതകം ഉറപ്പിക്കുകയായിരുന്നു. താൻ എലിവിഷം കഴിച്ചിരുന്നെന്നും മദ്യപിച്ചിരുന്നെന്നും സ്റ്റേഷനിലെത്തിയ അഫാൻ നൽകിയ ആദ്യ മൊഴിയിൽ പറഞ്ഞിരുന്നു.

ഓരോ കൊലപാതകവും നടത്തിയത് സമയമെടുത്ത്!! പിതാവിന്റെ ബിസിനസെല്ലാം പൊളിഞ്ഞു, അഫാന്റെ പിതാവിന് ട്രാവൽ ബാനുള്ളതിനാൽ നാട്ടിലേക്കു വരാനാകില്ല, അഫാന് മദ്യപാനശീലമുണ്ട്, പലരിൽനിന്നും പണം കടംവാങ്ങിയിരുന്നതായി സൂചന

ആദ്യ കൊലയ്ക്ക് മുൻപ് ഉമ്മയെ കഴുത്തിൽ ഷാൾ മുറുക്കി ബോധം കെടുത്തി മുറിയിൽ പൂട്ടിയിട്ടു? സ്വർണ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം കടം വാങ്ങിയത് ഉച്ചയ്ക്ക് ആഭരണം തരാമെന്ന വ്യവസ്ഥയിൽ… ഈ പണം ഉപയോ​ഗിച്ച് ചുറ്റിക വാങ്ങി

പെൺസുഹൃത്തിനെ കൊലപ്പെടുത്തിയത് മൃ​ഗീയമായി!!, മുഖം അടിച്ചുതകർത്തനിലയിൽ… സഹോദരനെ കൊലപ്പെടുത്തും മുൻപ് ഭക്ഷണം വാങ്ങി നൽകി, തുടക്കം ഉമ്മൂമ്മയെ കൊലപ്പെടുത്തിക്കൊണ്ട്, അഫാന്റെ ഓൺലൈൻ ബന്ധങ്ങളും അന്വേഷണ പരിധിയിൽ

അതേസമയം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് വെഞ്ഞാറമൂട്ടിലെ കൂട്ടക്കുരുതി നടന്നതെന്നാണ് പോലീസ് പറയുന്നത്. പ്രതി അഫാനെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് വ്യക്തിപരമായ സാമ്പത്തിക പ്രശ്നമാണെന്നാണ് പ്രാഥമിക നി​ഗമനം. ഫർസാനയുമായി ജീവിക്കാൻ പണമില്ലാത്തത് പ്രധാന കാരണമെന്നും പ്രാഥമിക വിലയിരുത്തലുണ്ട്. കൂടാതെ കുടുംബത്തിന് സാമ്പത്തിക ബുദ്ധി ബുദ്ധിമുട്ടുള്ളതിനാൽ വീട്ടിൽ നിന്നും അഫാന് പണം ലഭിച്ചിരുന്നില്ല. ഇതെല്ലാം കൊലപാതകത്തിന് കാരണമായിട്ടുണ്ടാകാം എന്ന നി​ഗമനത്തിലാണ് പോലീസ്.

ഇന്നലെ രാവിലെ 11.30-ഓടെയാണ് മാതാവ് ഷെമിയെ ഷോൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് പ്രതി ആക്രമിച്ചത്. പിന്നീട് ഷെമിയെ റൂമിൽ പൂട്ടിയിട്ട് പ്രതി പാങ്ങോട്ടെ മുത്തശിയുടെ വീട്ടിലേക്ക് പോയി. അഫാൻ നേരത്തെ മുത്തശിയുടെ സ്വർണ മോതിരം പണയം വച്ചിരുന്നു. പിന്നീട് കൂടുതൽ സ്വർണം പണയം വയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും നൽകാത്തതോടെയാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം മുത്തശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വച്ചു. ഇവിടെ നിന്നും മുൻകൂർ പണം കടം വാങ്ങിയിരുന്നു സ്വർണം നൽകാമെന്നു പറഞ്ഞ്. തുടർന്ന് കൊലപാതകശേഷം മാല അവിടെ പണയം വയ്ക്കുകയും ചെയ്തു.

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026