BREAKING NEWS

പോലീസ് നീക്കിയിട്ടും റെയിൽവേ ട്രാക്കിനു കുറുകെ വീണ്ടും ടെലിഫോൺ പോസ്റ്റ്, അട്ടിമറി ശ്രമം?

· · 1 min read
Share: Copied!

കൊല്ലം: റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് എടുത്തുവച്ച് അട്ടിമറി ശ്രമമെന്ന സംശയത്തിൽ പോലീസ്. നെടുമ്പായിക്കുളം പഴയ അഗ്നിരക്ഷാ നിലയത്തിനു സമീപത്തെ ട്രാക്കിലാണ് ആദ്യം പോസ്റ്റ് എടുത്തുവച്ചത്. ശനിയാഴ്ച പുലർച്ചെ 1.20ന് ട്രാക്ക് വഴി നടന്നു പോയ ആരോ കുണ്ടറ ഈസ്റ്റ് റെയിൽവേ സ്റ്റേഷനിലെ ഗേറ്റ് കീപ്പർ ആനന്ദിനെ കാര്യം വിളിച്ച് അറിയിച്ചു. ആനന്ദ് കുണ്ടറ റെയിൽവെ സ്റ്റേഷനിലും എഴുകോൺ പോലീസിലും അറിയിച്ചു.

‘വില 1.42 കോടി രൂപ’, സംഗീത സംവിധാനയകന് പോര്‍ഷെ കെയ്ന്‍ സമ്മാനമായി നല്‍കി ബാലയ്യ

തുടർന്ന് എസ്ഐയുടെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി പോസ്റ്റ് മാറ്റുകയും റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. വിവരം അറിഞ്ഞ് എത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ പുലർച്ചെ 3.30ന് നടത്തിയ അന്വേഷണത്തിൽ ട്രാക്കിൽ വീണ്ടും പോസ്റ്റിന്റെ ഭാഗം ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. രണ്ടുതവണ ട്രാക്കിൽ പോസ്റ്റ് കണ്ടത് ദുരൂഹത പടർത്തി. രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയിൽപെട്ടിരുന്നില്ലെങ്കിൽ മിനിറ്റുകൾക്കകം കടന്നു പോകുന്ന തിരുനെൽവേലി പാലരുവി എക്സ്പ്രസ് പോസ്റ്റിലിടിച്ചു വൻ ദുരന്തം ഉണ്ടാകുമായിരുന്നു.

​ഗർഭപാത്രത്തിൽ സർജിക്കൽ മോപ് വച്ചുമറന്നു, വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പുമായി ചെന്നപ്പോൾ മരുന്നുകൊടുത്തുവിട്ടു, കേസിൽ പിഴയും ഹോസ്പിറ്റൽ ചിലവും കോടതി ഫീസും ഡോക്ടറിൽ നിന്ന് ഈടാക്കാൻ ഉത്തരവ്, തന്റെ തെറ്റല്ല നേഴ്സിന്റെയെന്ന് ഡോക്ടർ

അതേസമയം റെയിൽവേ പോലീസ്, ആർപിഎഫ്, മധുര റെയിൽവേ ക്രൈം ബ്രാഞ്ച് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പഴയ ടെലിഫോൺ പോസ്റ്റിന്റെ കാസ്റ്റ് അയൺ വരുന്ന ഭാഗം എടുക്കുന്നതിനു വേണ്ടി ട്രാക്കിൽ കൊണ്ടു വച്ചതാകാം എന്നും പോലീസ് സംശയിക്കുന്നു.

എന്നാൽ സാമൂഹിക വിരുദ്ധരുടെ പ്രവൃത്തിയാകാമെന്നാണ് എഴുകോൺ പോലീസിൻറെ നിഗമനം. പക്ഷെ അട്ടിമറി സാധ്യത തള്ളികളയാനാവില്ലെന്നാണ് പുനലൂർ റെയിൽവേ പോലീസ് വ്യക്തമാക്കുന്നത്.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026