OTHERS

‘വില 1.42 കോടി രൂപ’, സംഗീത സംവിധാനയകന് പോര്‍ഷെ കെയ്ന്‍ സമ്മാനമായി നല്‍കി ബാലയ്യ

· · 1 min read
Share: Copied!

ഡാകു മഹാരാജ് എന്ന ചിത്രത്തിന്റെ വിജയാഹ്ളാദം പങ്കിടാനായി നായകന്‍ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ സംഗീത സംവിധായകന്‍ തമന് പോര്‍ഷെ കെയ്ന്‍ സമ്മാനമായി നല്‍കി. പുതുവാഹനം തമന് സമ്മാനിക്കുന്നതിന്റെ ചിത്രങ്ങള്‍ ബാലകൃഷ്ണ തന്നെയാണ് പങ്കുവെച്ചത്. വാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ച് ബാലയ്യയില്‍ നിന്ന് അനുഗ്രഹം വാങ്ങുന്ന സംഗീത സംവിധായകന്റെ ദൃശ്യങ്ങളുമുണ്ട്.

ക്വാര്‍ട്സ് ഗ്രേ മെറ്റാലിക് നിറത്തിലുള്ള പോര്‍ഷെ കെയ്ന്‍ ആണ് തമനു ലഭിച്ചിരിക്കുന്നത്. 1.42 കോടി രൂപ മുതലാണ് ഈ വാഹനത്തിനു എക്സ് ഷോറൂം വില ആരംഭിക്കുന്നത്. 2023 ലാണ് പോര്‍ഷെ ഇന്ത്യ കെയ്‌ന്റെ ഫേസ് ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 3.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 6 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തേകുന്നത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സാണ്. 353 എച്ച് പി പവറും 500 എന്‍ എം ടോര്‍ക്കും ഉല്‍പാദിപ്പിക്കാന്‍ ശേഷിയുണ്ട്. വെറും 6 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കടക്കുന്ന കെയ്നിന്റെ ഉയര്‍ന്ന വേഗം 243 കിലോമീറ്ററാണ്.