BREAKING NEWS

നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലെത്തി 50 രൂപയ്ക്ക് പെട്രോളടിച്ച് 500 രൂപ നൽകി, ബാക്കി നൽകാൻ താമസിച്ചതിന് 79 കാരന് മർദ്ദനം, രണ്ടുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

ആലപ്പുഴ: ചെങ്ങന്നൂരിൽ പെട്രോൾ പമ്പിൽ 79കാരനായ ജീവനക്കാരന് മർദനം. ഇന്ധനം നിറച്ച ശേഷം ബാക്കി പണം തിരികെ നൽകാൻ താമസിച്ചെന്ന് ആരോപിച്ചാണ് 79 വയസുള്ള പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ചത്. സംഭവത്തിൽ പത്തനംതിട്ട കോട്ടങ്കൽ കുളത്തൂർ സ്വദേശി അജു അജയൻ ( 19 ), ബിനു ( 19 ) എന്നിവർ അറസ്റ്റിലായി.

ആർടിഒയും ഭാര്യയും തുണിക്കടയുടെ പേരിൽ യുവസംരംഭകനിൽ നിന്ന് തട്ടിയെടുത്തത് 75 ലക്ഷം രൂപ, പണം തിരികെ ചോദിച്ചപ്പോൾ പണി തരുമെന്ന് മറുപടി, വീട്ടിൽ വന്നാൽ പട്ടിയെ അഴിച്ചുവിടുമെന്ന് ഭീഷണി

ഫെബ്രുവരി 19ന് രാത്രിയിലായിരുന്നു സംഭവം. പമ്പിലെത്തിയ യുവാക്കൾ വാഹനത്തിൽ 50 രൂപയ്ക്ക് പെട്രോൾ നിറച്ച ശേഷം 500 രൂപയുടെ നോട്ടാണ് നൽകിയത്. നമ്പർ പ്ലേറ്റില്ലാത്ത സ്‌കൂട്ടറിൽ മൂന്ന് യുവാക്കളാണ് പമ്പിലെത്തിയത്. പെട്രോൾ നിറച്ച ശേഷം 450 രൂപ ബാക്കി ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. ശേഷം പമ്പിൽ നിന്ന് ബാക്കി തുക വാങ്ങി പുറത്തേക്ക് പോയ യുവാക്കൾ വാഹനം റോഡരികിൽ നിർത്തിയ ശേഷം പമ്പിലേക്ക് തിരികെ വന്ന് ജീവനക്കാരെ മർദ്ദിച്ചുവെന്നാണ് ആരോപണം.

സംഭവത്തിൽ വയോധികനായ ജീവനക്കാരന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കണ്ടെത്തുകയായിരുന്നു.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026