PRAVASI

മക്കളെ കാണാനെത്തിയത് കഴിഞ്ഞയാഴ്ച; യുഎഇയില്‍ 70കാരി മരിച്ചു

· · 1 min read
Share: Copied!

ദുബായ്: മക്കളെ സന്ദർശിക്കാനെത്തിയ ഉമ്മ യുഎഇയിലെ ആശുപത്രിയിൽ വെച്ച് മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് പാറപ്പള്ളി സ്വദേശി ഖദീജ ഹജ്ജുമ്മ (70) ആണ് മരിച്ചത്. ദുബായിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞയാഴ്ചയാണ് മക്കളെ സന്ദർശിക്കാൻ നാട്ടിൽനിന്ന് ദുബായിലെത്തിയത്.

കാഞ്ഞങ്ങാട് സംയുക്ത മുസ് ലിം ജമാഅത്ത് മുൻ പ്രസിഡന്‍റായിരുന്ന പരേതനായ പി.എച്ച്. മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യയാണ്. ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ല സെക്രട്ടറി പി.എച്ച്. ബഷീർ, ഷാർജയിലെ വ്യസായികളായ പി.എച്ച്. അബ്ദുൽ റഹിമാൻ, പി.എച്ച്. നാസർ, ഫാത്തിബി, റംല, സാജിദ പരേതയായ സുഹറ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ ഖബറടക്കും.

BREAKING NEWS
'ഞങ്ങളുടെ മണ്ണ് കണക്കുതീർക്കാനുള്ള വേദിയല്ല'; ഇറാന് മുന്നറിയിപ്പ്; ബഹ്‌റാന് നേരെ വ്യോമാക്രമണ ശ്രമം; ഡ്രോണുകൾ ആകാശത്തുവെച്ച് തകർത്തു, തിരിച്ചടിച്ച് പ്രതിരോധ സേന
15 Nov 2026
BREAKING NEWS
ഫുജൈറയിൽ ട്രക്കിനു പിന്നിൽ കാറിടിച്ച് മൂന്നു മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികളായ ഇരട്ടകളും മകളുടെ കുട്ടിയും!! അപകടം വീട് സന്ദർശനത്തിനെത്തിയ ബന്ധുക്കളെ തിരികെക്കൊണ്ടെയാക്കാൻ പോകുന്നതിനിടെ
12 Nov 2026
BREAKING NEWS
വിമാനങ്ങൾ റദ്ദായേക്കാം, വ്യോമാതിർത്തി അടച്ചേക്കാം; പശ്ചിമേഷ്യയിൽ ആക്രമണ സാധ്യത; പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നല്കി അമേരിക്ക
07 Nov 2026
BREAKING NEWS
മകളോടു ഫോണിൽ സംസാരിച്ചു നിമിഷങ്ങൾക്കകം പിതാവു കേൾക്കുന്നത് മകളുടെ മരണ വാർത്ത!! കാറിന്റെ ടയർ പഞ്ചറായിയെന്നു വിളിച്ചുപറഞ്ഞ മകളോട് സഹായത്തിനായി റിക്കവറി ടോൾ ഫ്രീ നമ്പറിൽ വിളിക്കുവെന്ന് നാട്ടിൽ നിന്ന് പിതാവ്... കാറിൽ നിന്നിറങ്ങി ഫോൺ വിളിക്കുന്നതിടെ മറ്റൊരു വാഹനം ഇടിച്ചുതെറുപ്പിച്ചു, ദുബായിൽ മലയാളി വി...
07 Nov 2026