BREAKING NEWS

‘ഞങ്ങളുടെ മണ്ണ് കണക്കുതീർക്കാനുള്ള വേദിയല്ല’; ഇറാന് മുന്നറിയിപ്പ്; ബഹ്‌റാന് നേരെ വ്യോമാക്രമണ ശ്രമം; ഡ്രോണുകൾ ആകാശത്തുവെച്ച് തകർത്തു, തിരിച്ചടിച്ച് പ്രതിരോധ സേന

· · 1 min read
Share: Copied!

മനാമ: ബഹ്‌റാന് നേരെ ഇറാന്റെ വ്യോമാക്രമണ ശ്രമം. ആക്രമണങ്ങൾ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി ബഹ്‌റൈൻ പ്രതിരോധ സേന അറിയിച്ചു. ഞായറാഴ്ച ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപുതന്നെ ആക്രമണങ്ങളെ ആകാശത്തുവെച്ച് നിർവീര്യമാക്കിയെന്നും സൈന്യം വ്യക്തമാക്കി.

രാജ്യത്തിന് നേരെ ഇറാൻ തുടരുന്ന ശത്രുതാപരമായ നീക്കങ്ങളുടെ ഭാഗമാണിതെന്ന് പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. അതീവ ജാഗ്രതയിലായിരുന്ന സൈന്യം ആക്രമണത്തെ വിജയകരമായി പ്രതിരോധിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളും പൂർണ സജ്ജമാണെന്നും അധികൃതർ അറിയിച്ചു.

ഞായറാഴ്ചയുണ്ടായ ഡ്രോൺ ആക്രമണശ്രമത്തെ അപലപിച്ച ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം, കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയും സമാനമായ നീക്കമുണ്ടായതായി വെളിപ്പെടുത്തി. അന്ന് ബഹ്‌റൈന്റെ വ്യോമാതിർത്തിയിൽവെച്ച് രണ്ട് ഡ്രോണുകൾ പ്രതിരോധ സേന വെടിവെച്ചിട്ടിരുന്നു. ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പരസ്യമായി ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഐആർജിസിയുടെ അടിസ്ഥാനരഹിതമായ ന്യായീകരണങ്ങളും വ്യാജ അവകാശവാദങ്ങളും തള്ളുന്നതായി ബഹ്‌റൈൻ വ്യക്തമാക്കി. മറ്റൊരു രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും ലംഘിക്കുന്ന നടപടികളെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഇത്തരം ആക്രമണങ്ങൾ പൗരന്മാരുടെയും രാജ്യത്ത് താമസിക്കുന്നവരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ തകർക്കുന്നതാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര കടലിടുക്കുകളിലൂടെയുള്ള കപ്പൽ, വ്യോമ ഗതാഗത സ്വാതന്ത്ര്യം അന്താരാഷ്ട്ര നിയമപ്രകാരം ഉറപ്പുനൽകിയിട്ടുള്ളതാണ്. ഇത് ഏതെങ്കിലും രാജ്യത്തിന്റെ താൽപര്യങ്ങൾക്കോ നിബന്ധനകൾക്കോ വിധേയമാക്കാനാവില്ലെന്നും ബഹ്‌റൈൻ വ്യക്തമാക്കി.

തങ്ങളുടെ മണ്ണ് ‘കണക്കുതീർക്കാനുള്ള വേദിയാക്കാൻ’ അനുവദിക്കില്ലെന്നും ബഹ്‌റൈൻ മുന്നറിയിപ്പ് നൽകി. ഏതെങ്കിലും അംഗരാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണം എല്ലാ അംഗങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്ന ജിസിസി സംയുക്ത പ്രതിരോധ കരാർ പ്രകാരം മറ്റ് ഗൾഫ് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അറിയിച്ചു.

ആക്രമണങ്ങളുടെയും അവയുടെ പ്രത്യാഘാതങ്ങളുടെയും പൂർണ ഉത്തരവാദിത്തം ഇറാനായിരിക്കുമെന്ന് വ്യക്തമാക്കിയ ബഹ്‌റൈൻ, രാജ്യത്തെ സംരക്ഷിക്കുന്നതിൽ ജാഗ്രതയോടെ പ്രവർത്തിച്ച പ്രതിരോധ സേനയെ അഭിനന്ദിക്കുകയും ചെയ്തു.

BREAKING NEWS
ചാല സ്വർണക്കൊള്ളയിൽ പുതിയ ട്വിസ്റ്റ്; മാളവിക ജുവലറി ഉടമ കസ്റ്റഡിയിൽ, ബിസിനസ് കുടിപ്പകയെന്ന് സംശയം
15 Nov 2026
BREAKING NEWS
'വോട്ട് കള്ളൻ കസേര ഒഴിയണം'; ഭാരത് സമ്മിറ്റിൽ ഇറ്റാലിയൻ നേതാവിന്റെ മുദ്രാവാക്യം, വിവാദം; പിന്നിൽ രാഹുൽ ​ഗാന്ധിയെന്ന് ബിജെപി; ’സർക്കാരിനെതിരായ ഗൂഢാലോചനയുടെ ഭാഗം’
15 Nov 2026
BREAKING NEWS
വയലില്‍ വച്ച് വൈദ്യുതാഘാതമേറ്റു, 14കാരന് ദാരുണാന്ത്യം
15 Nov 2026
BREAKING NEWS
"യുദ്ധമോ, സമാധാനമോ രണ്ടിലൊന്ന് തീരുമാനിക്കാം, ഈ അവസ്ഥയിൽ തുടരാനാകില്ല!! വീണ്ടും ഒരു തെറ്റ് വരുത്തിയാൽ, യുദ്ധക്കളത്തിന്റെ ഭൂമിശാസ്ത്രം തീരുമാനിക്കുന്നത് ഇറാനിലെ ശക്തമായ സായുധ സേനയായിരിക്കും"- അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ: ഏഴ് നിബന്ധനകൾ അംഗീകരിച്ചാൽ ചർച്ചയ്ക്കുള്ള വാതിൽ തുറന്നുകിടക്കുകയാണ്...
15 Nov 2026