LATEST UPDATES

അമ്മയുടെ ആൺസുഹൃത്ത് ലോഡ്ജിൽ എത്തിച്ച് 13 കാരിയെ ബാലത്സംഗം ചെയ്തു…!! ഒത്താശ ചെയ്ത അമ്മ നോക്കിനിന്നു…!! കൊലക്കേസും അഞ്ചിടത്ത് പോക്സോ കേസുമുള്ള പ്രതി കൊടും ക്രിമിനലെന്ന് പൊലീസ്…

· · 1 min read
Share: Copied!

പത്തനംതിട്ട: പതിമൂന്നുകാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തതായി പരാതി. അമ്മയും റാന്നി സ്വദേശിയായ ആണ്‍സുഹൃത്ത് ജയ്‌മോനും അറസ്റ്റില്‍. പൊലീസ് കേസെടുത്തത് പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിയെ തുടര്‍ന്ന്.

2024 സെപ്റ്റംബറില്‍ ആണ് പീഡനം നടന്നത്. പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ചാണ് അമ്മയുടെ മുന്‍പില്‍ വച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് നല്‍കിയ മൊഴിപ്രകാരമായിരുന്നു കേസ്. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പെണ്‍കുട്ടിയുടെ അമ്മയും ജയമോനും കര്‍ണാടകത്തിലേക്ക് മുങ്ങി. പത്തനംതിട്ട പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒന്നും രണ്ടും പ്രതികള്‍ ഒളിവിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഒരുപാട് അന്വേഷണങ്ങള്‍ നടത്തിയിട്ടും പിടിതരാതെ കര്‍ണാടകത്തിലും മറ്റും ഒളിവില്‍ കഴിയുകയായിരുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘം ഉണ്ടാക്കിയിരുന്നു. അവര്‍ സമര്‍ത്ഥമായി അന്വേഷിച്ച് ഇയാളുടെ ഒളിയിടം മംഗലാപുരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. രണ്ട് ദിവസമായി മംഗലാപുരത്ത് തമ്പടിച്ച് പ്രതികളെ അറസ്റ്റ് ചെയ്തു – അദ്ദേഹം വ്യക്തമാക്കി.

മലപ്പുറം കാളികാവ് പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ കൊലക്കേസ് ഉണ്ടെന്നും അടിമാലി, മൂന്നാര്‍, മണിമല, വെള്ളത്തൂവല്‍, ബാലരാമപുരം എന്നിവിടങ്ങളില്‍ പോക്‌സോ ഉള്‍പ്പടെയുള്ള കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്നും കൊടും ക്രമിനലാണ് ഇയാളെന്നും അദ്ദേഹം വ്യക്തമാക്കി. ബലാത്സംഗ കേസില്‍ തൊടുപുഴ കോടതി ശിക്ഷിച്ചിട്ടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Rape case in Pathanamthitta , girl’s mother and boy friend arrested
girl attacked pathanamthitta rape case

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026