BREAKING NEWS

സ്വന്തം ഭർത്താവിനു മാട്രിമോണിയൽ സൈറ്റ് വഴി കല്യാണാലോചന, ഭാര്യ സഹോദരിയായെത്തി വിവാഹം ഉറപ്പിച്ചു, സാമ്പത്തിക ബുദ്ധിമുട്ടുകാരണം വിദേശത്തുനിന്ന് നാട്ടിലെത്താനാവില്ലെന്നു പറഞ്ഞ് യുവതിയിൽ നിന്ന് തട്ടിയെടുത്തത് 25 ലക്ഷം രൂപ- കേസെടുത്ത് പോലീസ്

· · 1 min read
Share: Copied!

കൊച്ചി: മാട്രിമോണിയൽ സൈറ്റ് വഴി യുവതിയെ പരിചയപ്പെട്ട് വിവാഹ വാ​ഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ പ്രവാസി യുവാവിനും ഭാര്യക്കുമെതിരെ കേസെടുത്ത് പോലീസ്. ഇരിങ്ങാലക്കുട സ്വദേശികളായ മുതുർത്തി പറമ്പിൽ അൻഷാദ് മഹ്സിൽ ഇയാളുടെ ഭാര്യ നിത അൻഷാദ് എന്നിവർക്ക് എതിരെയാണ് കേസെടുത്തത്. കളമശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി 25 ലക്ഷം രൂപയാണ് ദമ്പതികൾ തട്ടിയെടുത്തത്. കേസിൽ വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിക്കാൻ പോലീസ് ശ്രമം തുടങ്ങി.

2024 സെപ്റ്റംബറിലാണ് കളമശേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ പോലീസ് പ്രവാസി യുവാവിനെതിരെ കേസ് എടുത്തത്. ഇയാളെ ഉടൻ പിടികൂടിയില്ലെങ്കിൽ കൂടുതൽ പേർ തട്ടിപ്പിന് ഇരയാകുമെന്ന ആശങ്കയിലാണ് പരാതിക്കാരി. പുനർ വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുന്ന സ്ത്രീകളെ കണ്ടെത്തി സാമ്പത്തിക ചൂഷണം നടത്തുകയാണ് ‌ദമ്പതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

എന്റെ പാർട്ടിയിൽ ഏറ്റവും ശക്തി കുറഞ്ഞവൻ ഞാൻ, എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കും, പിസി ചാക്കോ സ്വമേധയാ രാജി വച്ചതാണ്, അത് ചർച്ചചെയ്തിട്ടു കാര്യമുണ്ടോ? രാജി ഒരു രാഷ്ട്രീയ ആവശ്യമാണ്, ബിഷപ്പുമാർ അങ്ങനെയാണോ ഉദ്ദേശിച്ചത്? എകെ ശശീന്ദ്രൻ

വിവാഹമോചിതയായ കളമശ്ശേരി സ്വദേശിയായ യുവതി 2022ലാണ് പുനർ വിവാഹത്തിനായി വേ ടു നിക്കാഹ് എന്ന മാട്രിമോണിയൽ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തത്. മാട്രിമോണി സൈറ്റിലൂടെ ഫഹദ് എന്ന പേരിൽ വ്യാജ മേൽവിലാസത്തിൽ അൻഷാദ് യുവതിയെ സമീപിക്കുകയായിരുന്നു. യുവതിയുടെ അമ്മയോട് മകളെ വിവാഹം കഴിക്കാന താത്പര്യം ഉണ്ടെന്ന് അറിയിക്കുകയും ചെയ്തു. താൻ വിവാഹ മോചിതൻ ആണെന്നും അൻഷാദ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. അൻഷാദ് വിദേശത്ത് ആയതിനാൽ ഭാര്യ നിതയെ സഹോദരിയെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. തുടർന്ന് നിതയും മറ്റൊരാളും കളമശേരിയിൽ എത്തി വിവാഹം ഉറപ്പിക്കുകയും ചെയ്തു.

അമ്മയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു, ആശുപത്രിയില്‍ വെച്ച് സത്യം പറയാതിരുന്നത് അച്ഛന്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാല്‍ അമ്മയുടെ മരണത്തില്‍ മകളുടെ നിര്‍ണായകമൊഴി, മൃതദേഹം പുറത്തെടുത്തു, പോസ്റ്റുമാര്‍ട്ടം ഇന്ന്

ഇതിനുശേഷം ബിസിനസ് തകർന്നെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാട്ടിൽ വരാൻ പറ്റില്ല എന്നും പറഞ്ഞാണ് സഹോദരി എന്ന് പരിചയപ്പെടുത്തിയ ഭാര്യ നിതയുടെ അക്കൗണ്ടിലേക്ക് പൈസ ഇടാൻ യുവാവ് ആവശ്യപ്പെടുകയായിരുന്നു. പിന്നീട്നാട്ടിൽ വരാൻ പറ്റാത്തത് കാരണം ദുബൈ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി ആയി ജയിലിൽ ആണെന്നാണ് ഇയാൾ യുവതിയെ തെറ്റിദ്ധരിപ്പിച്ചത്.

എന്നാൽ ഈ സമയം അൻഷാദ് ഒന്നര മാസത്തെ അവധിക്ക് നാട്ടിൽ വന്നു പോയി. സംശയം തോന്നിയ യുവതി ഫഹദ് എന്ന പേരിൽ തന്നിരുന്ന വിലാസത്തിൽ അന്വേഷിച്ചപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലാകുന്നത്. അൻഷാദിൻറെ ഭാര്യയാണ് നിത എന്നും ദമ്പതികൾക്ക് 7 ഉം 11 ഉം വയസുള്ള രണ്ടു പെൺകുട്ടികൾ ഉണ്ടെന്നും പിന്നീട് യുവതിക്ക് ബോധ്യപ്പെട്ടു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.‌ അർഷാദിന്റെ ഭാര്യ നിത നിലവിൽ ഇടക്കാല ജാമ്യത്തിലാണ്.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026